പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഉറച്ച പിന്തുണക്കാരനും യുക്തിവാദ പ്രസ്ഥാനത്തിൻ്റെ പ്രമുഖ നേതാവുമായിരുന്ന യു. കലാനാഥൻ മാസ്റ്റർ അന്തരിച്ചു. 6/3/24 രാത്രി 11_10 ന് ആയിരുന്നു അന്ത്യം.ദീർഘകാലം കേരള യുക്തിവാദി സംഘം രക്ഷാധികാരി, സംസ്ഥാന പ്രസിഡണ്ട് ,സംസ്ഥാന ജനറൽ സെക്രട്ടറി, ഏറ്റി. കോവൂർ ട്രസ്റ്റ് ചെയർമാൻ, യുക്തിരേഖ ചീഫ് എഡിറ്റർ,FIRA അഖിലേന്ത്യ പ്രസിഡണ്ട്, സെക്രട്ടറി,വള്ളികുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരളയുക്തിവാദി സംഘം സംസ്ഥാന കമ്മറ്റിയംഗമാണ്.
കേരളത്തിൽ എല്ലാവിധ നിയമങ്ങളെയും ലംഘിച്ചുകൊണ്ട് രാഷ്ട്രീയ തടവുകാരെ കാലാവധി കഴിഞ്ഞിട്ടും തടവറയിലടച്ചപ്പോൾ 1980 കളുടെ ആദ്യ പാതിയിൽ സി.പി.ഐ(എം എൽ) പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനിയുള്ള പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയുണ്ടായി. കേരളത്തിലെ ജനാധിപത്യ ശക്തികളെ മുഴുവൻ അണിനിരത്താൻ കഴിഞ്ഞ ആ പ്രസ്ഥാനത്തിൻ്റെ മുൻനിരയിൽ നിന്നു പ്രവർത്തിക്കുന്നതിന് അദ്ദേഹം തയാറായി.
മതേതര മൂല്യങ്ങളിൽ ഉള്ള അടിയുറച്ച വിശ്വാസം അദ്ദേഹം തൻ്റെ സാമൂഹിക പ്രവർത്തനത്തിന് അടിത്തറയാക്കി മാറ്റി.
യു. കലാനാഥൻ മാസ്റ്ററുടെ നിര്യാണത്തിൽ സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
സെക്രട്ടറി ,
സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
എറണാകുളം.
08/03/2024