Home » വ്യാവസായിക പണിമുടക്കിനും ഗ്രാമീണ ബന്തിനും ശക്തമായ പിന്തുണ – ടി.യു.സി.ഐ വയനാട് ജില്ലാ കമ്മിറ്റി

വ്യാവസായിക പണിമുടക്കിനും ഗ്രാമീണ ബന്തിനും ശക്തമായ പിന്തുണ – ടി.യു.സി.ഐ വയനാട് ജില്ലാ കമ്മിറ്റി

by Jayarajan C N
വ്യാവസായിക പണിമുടക്കിനും ഗ്രാമീണ ബന്തിനും ശക്തമായ പിന്തുണ – ടി.യു.സി.ഐ വയനാട് ജില്ലാ കമ്മിറ്റി
കർഷക മാരണ നിയമങ്ങൾ പിൻവലിച്ചുകൊണ്ട്, പ്രക്ഷോഭം അവസാനിപ്പിക്കാൻ കർഷകരോട് അഭ്യർത്ഥിച്ച നരേന്ദ്ര മോദി, കാർഷിക വിളകൾക്ക് മിനിമം സഹായ വില (എം.എസ്.പി) ഉറപ്പാക്കുമെന്ന വാഗ്ദാനം കൂടി നൽകുകയുണ്ടായി. എന്നാൽ നാളിതുവരെയായും ഈ വിഷയത്തിൽ ഒരു ചുവടു പോലും മുന്നോട്ടു പോകാൻ സർക്കാരിന് സാധിച്ചിട്ടില്ല. സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് അനുസരിച്ചുള്ള C2+50% (കോംപ്രിഹെൻസീവ് കോസ്റ്റ്+50%) വില ഉറപ്പുവരുത്താൻ മാത്രമാണ് കർഷകർ ആവശ്യപ്പെട്ടിരിക്കുന്നത് (സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ടിൽ കൃഷിഭൂമിയുടെ വാടക പോലുള്ള ചെലവുകൾ ഉൾപ്പെടുത്താത്ത പ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ട്).
ദില്ലി പ്രക്ഷോഭം അവസാനിച്ചിട്ട് കൃത്യം ഒരു വർഷം കഴിഞ്ഞിട്ടും പ്രക്ഷോഭകരുടെ മുഖ്യ ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാരിനെതിരെ വീണ്ടും ചലോ ദില്ലി പ്രക്ഷോഭവുമായി നീങ്ങുന്ന  സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഫെബ്രു. 16 ൻ്റെ വ്യാവസായിക പണിമുടക്കിനും ഗ്രാമീണ ബന്തിനും ടി.യു.സി.ഐ, വയനാട് ജില്ലാ കമ്മിറ്റിയുടെ പിന്തുണ അറിയിക്കുന്നു.
ഇലക്ട്രിസിറ്റി ബിൽ റദ്ദുചെയ്യണമെന്നും കർഷക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് MSP നിയമം തയ്യാറാക്കാനുള്ള സർക്കാർ കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2024 ഫെബ്രുവരി 3 ന് ദില്ലിയിൽ വീണ്ടും  ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭത്തിന് ടി.യു.സി.ഐ യുടെ  ഐക്യദാർഢ്യവും അഭിവാദ്യങ്ങളും പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ വിവിധ ഘടക യൂണിയൻ പ്രതിനിധികൾ പങ്കെടുക്കും.
ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ
ജി. മനോഹരൻെറ അദ്ധ്യക്ഷതയിൽ ചേർന്ന യാേഗത്തിൽ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് കെ.വി. പ്രകാശ് ഐക്യദാർഢ്യ പ്രമേയമവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ. അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. അബൂബക്കർ, വിനായകൻ, മണി, ഗണേശൻ, അസീസ് തുടങ്ങിയവർ സംസാരിച്ചു
കെ. ആർ. അശോകൻ
സെക്രട്ടറി
TUCI വയനാട് ജില്ലാ കമ്മിറ്റി
Mob: 7012140459

You may also like

Leave a Comment