Home » കോഴിക്കോട് ബീച്ചിൽ മഹിളാ മോർച്ചക്കാർ നടത്തിയ സദാചാര ഗുണ്ടായിസം – പരാതി നൽകി

കോഴിക്കോട് ബീച്ചിൽ മഹിളാ മോർച്ചക്കാർ നടത്തിയ സദാചാര ഗുണ്ടായിസം – പരാതി നൽകി

by Jayarajan C N
കോഴിക്കോട് ബീച്ചിൽ മഹിളാ മോർച്ചക്കാർ നടത്തിയ സദാചാര ഗുണ്ടായിസത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് Cultural Forum Kerala കേരള DGP ക്ക് പരാതി നൽകി.. പരാതിയുടെ പകർപ്പ്, കേരള മുഖ്യമന്ത്രി, കോഴിക്കോട് ജില്ലാ കളക്ടർ, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് മെയിൽ ചെയ്തു…
To
ഡയറക്ടർ ജനറൽ ഓഫ് പോലീസ്, കേരള, തിരുവനന്തപുരം
           സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചാരണത്തിലുള്ള ഒരു കാര്യമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കോന്നാട്  ബീച്ചിൽ നടന്ന അക്രമസംഭവം.
          ഇതൊന്നിച്ചുള്ള ചിത്രങ്ങളിൽ വ്യക്തമാകുന്നപോലെ  രാജ്യത്തെ സകല നിയമങ്ങൾക്കും വിരുദ്ധവും, സ്വതന്ത്രമായി ഇരിക്കാനും സംസാരിക്കാനും ആശയവിനിമയം നടത്താനുമുള്ള പൗരന്മാരുടെ അവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റവും ആണ് “മഹിളാ മോർച്ച” എന്ന സംഘടനയുടെ പേരിൽ നടന്ന സദാചാരഗുണ്ടായിസം എന്നു വിശേഷിപ്പിക്കാവുന്ന നിയമവിരുദ്ധ സംഘം ചേരലും തുടർന്നു നടത്തിയ അക്രമപ്രവർത്തനവും.
             ചില വീഡിയോകളിൽ സ്ഥലത്തുണ്ടായിരുന്ന പോലീസ് കാഴ്ചക്കാരായി നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്..
             പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ സമീപനം അപലപനീയവും കുറ്റകരവുമാണ്.
            ആയതിനാൽ കുറ്റവാളികളായ മഹിളാ മോർച്ച പ്രവർത്തകരുടെ പേരിൽ
നിയമവിരുദ്ധമായി സംഘം ചേർന്ന് അക്രമപ്രവർത്തനം നടത്തിയതിനും യുവതീ യുവാക്കളെ അപമാനിച്ചതിനും കേസെടുക്കണമെന്നും നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും, പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തേക്കുറിച്ച് അന്വേഷണം നടത്തണമെന്നും അഭ്യർത്ഥിക്കുന്നു..
കൾച്ചറൽ ഫോറം
കേരള സംസ്ഥാന കമ്മിറ്റിക്കുവേണ്ടി,
കൺവീനർ,
വേണുഗോപാലൻ കുനിയിൽ
9249 123 786
culturalforumkeralarcf@gmail.com
https://www.facebook.com/share/p/fruFDQykJ74xiYyK/?mibextid=2JQ9oc

You may also like

Leave a Comment