രാമക്ഷേത്രം: പ്രധാനമന്ത്രി ഭരണഘടന ലംഘിക്കുന്നു
കെ. അജിത
അയോധ്യയിലെ രാമക്ഷേത്ര ഉത്ഘാടനത്തിൻ്റെ മുഖ്യ ചുമതലക്കാരനായി ഇന്ത്യയുടെ ഭരണത്തലവനായ പ്രധാനമന്ത്രി തന്നെ പ്രവർത്തിക്കുന്നത് നമ്മുടെ ഭരണഘടനയേയും ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങളെയും നിഷേധിക്കുന്നതും അപമാനകരവുമാണ്.
ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു ഭരണാധികാരി ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ ക്ഷേത്രോത്ഘാടനം സ്വന്തം നിലയിൽ നടത്തുന്നത് അംഗീകരിക്കാനാവില്ല എന്ന് പ്രമുഖ സ്ത്രീ വിമോചന പ്രവർത്തയും ആക്ടിവിസ്റ്റുമായ കെ അജിത അഭിപ്രായപ്പെട്ടു.
കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ “ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ അനുവദിക്കില്ല, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വധശിക്ഷ വിധിക്കുന്ന ഹിന്ദുത്വ ഫാസിസത്തെ ചെറുക്കുക ” പള്ളി പൊളിച്ച് പണിത അമ്പലം ഇന്ത്യൻ ജനതയുടേതല്ല ” എന്ന മുദ്രാവാക്യം ഉയർത്തി LIC കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എ.എം.അഖിൽ കുമാർ,മുഹമ്മദ് സലിം,എൻ.വി ബാലകൃഷ്ണൻ ,അംബിക,
എ.എം സ്മിത, ലെനിന, മണികണ്ഠൻ മൂക്കുതല,കെ.പി.ലിജുകുമാർ എന്നിവർ സംസാരിച്ചു.
വി.എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വേണു ഗോപാലൻ കുനിയിൽ സ്വാഗതം പറഞ്ഞു.
പ്രേംനാഥ്, രാമചന്ദ്രൻ പൂക്കാട്
കെ.വി ഹരിഹരൻ ,രാജേഷ് പൂക്കാട് ,മനോജൻ എന്നിവർ നേതൃത്വം നല്കി