Home » രാജ്യത്തെ തകർക്കാനുള്ള ആർ.എസ്സ്.എസ്സ് നീക്കത്തെ ചെറുത്തു തോൽപ്പിക്കുക.

രാജ്യത്തെ തകർക്കാനുള്ള ആർ.എസ്സ്.എസ്സ് നീക്കത്തെ ചെറുത്തു തോൽപ്പിക്കുക.

by Jayarajan C N
രാജ്യത്തെ തകർക്കാനുള്ള ആർ.എസ്സ്.എസ്സ് നീക്കത്തെ ചെറുത്തു തോൽപ്പിക്കുക.
സിപിഐ (എം.എൽ) റെഡ് സ്റ്റാർ. കേരള സംസ്ഥാന കമ്മിറ്റി.
ജനുവരി 22 ന് ആർ എസ്സ് എസ്സ് നേതൃത്വത്തിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാപനം , തികഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള  ഹിന്ദുത്വ രാഷ്ടത്തിൻ്റെ പ്രഖ്യാപനമാണ് .
മനുവാദ പ്രത്യയ ശാസ്ത്ര
ത്തിൻ്റെയും ബ്രാഹ്മണ്യവാദ രാഷ്ട്രീയത്തിൻ്റേയും പിൻബലത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടത്തി കൊണ്ടിരിക്കുന്ന
ആസൂത്രിതമായ ഹിന്ദുത്വവൽ കരണത്തിൻ്റെ  ഭാഗം തന്നെയാണിത്.
ഗാന്ധി വധത്തോടെ സമൂഹ്യ മണ്ഡലങ്ങളിൽ നിന്നും തീർത്തും ഒറ്റപ്പെട്ട ആർ.എസ്സ് എസ്. 1949 ഡിസംബർ 22 ന് മുസ്ലിം മത വിഭാഗങ്ങളുടെ ആരാധനാ കേന്ദ്രമായിരുന്ന ബാബരി മസ്ജിദിനുള്ളിൽ അതിക്രമിച്ചു കയറി രാംലീല വിഗ്രഹം സ്ഥാപിച്ചു കൊണ്ട് വർഗ്ഗീയ ധ്രൂവീകരണത്തിന് വീണ്ടും തുടക്കമിട്ടു. എന്നാൽ ഒരു പരിധിവരെ രാജ്യത്തിലെ ജനതയുടെ മതേതര ചിന്തകളും ജനാധിപത്യ അവബോധവും കാരണം വലിയ രീതിയിലുള്ള ഒരു കലാപ ത്തിലേക്കും വർഗ്ഗീയ ധ്രുവീകരണത്തിലേക്കും എത്തിക്കാൻ  ഈ സംഭവത്തിന് അന്ന് കഴിഞ്ഞില്ല.
വീണ്ടും ഒരിക്കൽ കൂടി 1986 ൽ ശിലാ ന്യാസത്തിന് നേതൃത്വം നൽകിയ RSS , അന്നത്തെ ഭരണകൂടത്തിൻ്റെ മൗന സമ്മതത്തിലൂടെ വീണ്ടും വർഗ്ഗീയതയുടെ വിഷം ചീറ്റി. തുടർന്ന് ഹിന്ദു രാഷ്ട്രമെന്ന മോഹം ഉദ്ദീപിപ്പിച്ചു കൊണ്ട് 1992 ൽ ബാബരി മസ്ജിദ് പൊളിച്ചു നീക്കുന്നതിന് നേതൃത്വം കൊടുത്തു.
മോഡി സർക്കാർ അധികാര മേറ്റെടുത്തതിന് ശേഷം രാജ്യത്താകമാനം ന്യൂനപക്ഷ മത വിഭാഗങ്ങൾക്കതിരെ തുടർച്ചയായ കടന്നാക്രമണങ്ങൾ നടത്തിയും വർഗ്ഗീയ പ്രചാരവേലകൾ നടത്തിയും രാജ്യത്തിൻ്റെ ശിഥിലീകരണത്തിന് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുകയാണ്. കാശ്മീരിൻ്റെ സവിശേഷ അധികാരങ്ങൾ എടുത്തു മാറ്റുന്നതിലൂടെയും പൗരത്വ പ്രശ്നങ്ങൾ ഉയർത്തി കൊണ്ടുവന്ന് ന്യൂനപക്ഷ ജനതകൾക്കിടയിൽ അരക്ഷിതത്വവും ഭയവും ജനിപ്പിക്കുകയായിരുന്നു മോദി സർക്കാർ  . കോർപ്പറേറ്റുകളെ കയറൂരിവിട്ട് രാജ്യത്തിലെ സമ്പദ്ഘടനയെ തന്നെ തകർക്കുകയും ചെയ്ത മോദി സർക്കാർ രാജ്യത്തിലെ ജനകോടികളെ അങ്ങേയറ്റം ദുരിതങ്ങളിലേക്ക് വലിച്ചെറിയുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത
പത്തു വർഷക്കാലം കൊണ്ട് ജനങ്ങളിൽ നിന്ന് തീർത്തും ഒറ്റപ്പെട്ട   സാഹചര്യത്തിൽ ഒരിക്കൽ കൂടി അധികാരം ഉറപ്പിക്കുന്നതിനുള്ള വഴിയായി ആർ എസ്സ് എസ്സ് വിഗ്രഹ പ്രതിഷ്ഠ നടത്തി കൊണ്ട് ഹിന്ദുത്വ രാഷ്ട്രമെന്ന ഫാസിസ്റ്റ് അജണ്ടകൾ നടപ്പാക്കുകയാണ്.
രാജ്യത്തെ ഇരുട്ടിലേക്കും ശിഥിലീകരണത്തിലേക്കും നയിക്കുന്ന ഈ ശക്തികൾക്കെതിരെ ജനാധിപത്യവാദികൾ നിലപാടെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ടതുണ്ട്.
തൊഴിലാളി- കർഷക വിഭാഗങ്ങളുടെയും മർദ്ദിത ജനതയുടെയും ജനാധിപത്യ ശക്തികളുടെയും വിശാല ഐക്യത്തിലൂടെ മാത്രമെ രാജ്യത്തെ ഈ ഫാസിസ്റ്റ് കടന്നാക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കഴിയൂ.
സെക്രട്ടറി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
കേരള സംസ്ഥാന കമ്മിറ്റി.

You may also like

Leave a Comment