കൾച്ചറൽ ഫോറം പ്രവർത്തകർക്കെതിരെ RSS ഗുണ്ടാസംഘം നടത്തിയ അക്രമത്തിൽ പ്രതിഷേധിക്കുക

by Jayarajan C N
കൾച്ചറൽ ഫോറം പ്രവർത്തകർക്കെതിരെ RSS ഗുണ്ടാസംഘം നടത്തിയ അക്രമത്തിൽ പ്രതിഷേധിക്കുക
കൾച്ചറൽ ഫോറം
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ അനുവദിക്കില്ല, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വധശിക്ഷ വിധിക്കുന്ന ഹിന്ദുത്വ ഫാസിസത്തെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജനുവരി 21 ന് തൃപ്രയാറിൽ കൾച്ചറൽ ഫോറം സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിലേക്ക് അതിക്രമിച്ച് കയറി പ്രവർത്തകരെ കയേറ്റം ചെയ്ത RSS ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ജനാധിപത്യപരമായ ആശയ പ്രചരണങ്ങളെയും പ്രതിഷേധങ്ങളെയും കായികമായി നേരിടുന്ന ഹിന്ദുത്വ ഫാസിസ്റ്റുകളെ നിലയ്ക്കു നിർത്താൻ കേരള സർക്കാർ തയ്യാറാകണം.
വി.എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വേണുഗോപാലൻ കുനിയിൽ ,മണികണ്ഠൻ മൂക്കുതല കെ.വി ഹരിഹരൻ, മോഹനദാസൻ കുന്നത്ത്, പ്രേംനാഥ് എന്നിവർ സംസാരിച്ചു.
വേണുഗോപാലൻ കുനിയിൽ,
കൺവീനർ,
കൾച്ചറൽ ഫോറം..
9249123786

You may also like

Leave a Comment