തൃശൂർ, തേക്കിൻകാട് മൈതാനത്ത് 2023 ഡിസമ്പർ 6 ന് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് കൽപ്പറ്റയിൽ MGT മിനിഹാളിൽ ജില്ലാതല സ്വാഗത സംഘ രൂപീകരണ യോഗം നടന്നു.
വർത്തമാന സാഹചര്യത്തിൽ ഇന്ത്യയിൽ ഒരു പ്രത്യക്ഷ അടിയന്തിരാവസ്ഥ ഇല്ലെങ്കിലും അതിനുമപ്പുറം എത്തി നിൽക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അതുകൊണ്ട് തന്നെ ഫാസിസ്റ്റ് വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യവും സമ്മേളനത്തിന്റെ സംഘാടക പ്രവർത്തനങ്ങളും സംസ്ഥാന സംഘാടക സമിതി അംഗം വേണുഗോപാൽ കുനിയിൽ വിശദീകരിച്ചു.
കെ.വി. പ്രകാശ് സ്വാഗതം പറഞ്ഞു. വർഗ്ഗീസ് വട്ടേക്കാട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പങ്കെടുത്തു സംസാരിച്ചവരൊക്കെയും വളരെ ഗൗരവമായ അർത്ഥത്തിൽ ആണ് ഈ സമ്മേളനത്തെ നോക്കിക്കണ്ടത്..
ഒരു ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തിനുപരിയായി അത് സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ മതേതര മുന്നണിയുടെ സംഘടനാ രൂപം യാഥാർത്ഥ്യമാക്കുന്നതിനും പരിസ്ഥിതി, ഭൂരാഹിത്യം, ഫെഡറൽ സംവിധാനത്തിനകത്തെ അവിശുദ്ധ നീക്കുപോക്കുകൾ തുടങ്ങി പുരോഗമനാത്മക ജനാധിപത്യ സമൂഹം ശക്തിപ്പെടുന്നതിന് വിഘാതമായി പ്രവർത്തിക്കുന്ന നിരവധി ഘടകങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
പി.ജി. മോഹൻദാസ് ചെയർമാനായും എം.കെ ഷിബു കൺവീനറായും, പി.സി. ജോൺ മാസ്റ്റർ, ബിജി ലാലിച്ചൻ (വൈ. ചെയർപേർസൺസ്), രാജൻ പൂമല, എം.കെ. കൃഷ്ണൻ കുട്ടി (ജോ. കൺവീനർമാർ), ആയും
സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
സമാന നിലപാടുകൾ സൂക്ഷിക്കുന്നതും എന്നാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയതുമായ സുഹൃത്തുക്കളെയും സംഘടനകളെയും ഉൾപ്പെടുത്തി കമ്മിറ്റി വിപുലമാക്കാൻ തീരുമാനിച്ചു.
എം.കെ. ഷിബു നന്ദി പറഞ്ഞു.
വയനാട് ജില്ലാതല സ്വാഗത സംഘത്തിന് വേണ്ടി,
എം.കെ. ഷിബു
കൺവീനർ
Mob: 9562249610