Home » ഫലസ്തീൻ മണ്ണിൽ നിന്നും ഇസ്രായേലി സേന നിരുപാധികം പിൻമാറുക – കൾച്ചറൽ ഫോറം

ഫലസ്തീൻ മണ്ണിൽ നിന്നും ഇസ്രായേലി സേന നിരുപാധികം പിൻമാറുക – കൾച്ചറൽ ഫോറം

by Jayarajan C N

ഫലസ്തീൻ മണ്ണിൽ നിന്നും ഇസ്രായേലി സേന നിരുപാധികം പിൻമാറുക -കൾച്ചറൽ ഫോറം

സയണിസ്റ്റ് പട്ടാള ഭീകര സംഘങ്ങൾ പലസ്റ്റീനെതിരായി നടത്തുന്നത് ഒരു യുദ്ധമായി പരിഗണിക്കാൻ പറ്റില്ലെന്നു അത് ഫലസ്തീൻ ജനതയെ വംശീയമായി തുടച്ചു നീക്കുകയും അവശേഷിക്കുന്ന ആ ഭൂപ്രദേശം കൂടി തങ്ങളുടെ അധീനതയിലാക്കുക എന്ന ലക്ഷ്യമാണ് അവർക്കുള്ളതെന്നും ആക്ടിവിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ പ്രഫ: എൻ സി ഹരിദാസൻ അഭിപ്രായപ്പെട്ടു.


കോഴിക്കോട് LIC കോർണറിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യ ദാർഢ്യ പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിക്ക് മുകളിലും, സ്കൂളുകൾക്ക് മുകളിലും ,അഭയാർത്ഥി കേമ്പുകളിലും , ജനവാസ കേന്ദ്രങ്ങളിലും ബോംബ് വർഷിച്ച് ഒരു ജനതയെ ഒന്നടങ്കം കൊന്നു തീർക്കുകയാണ് സയണിസ്റ്റ് സേന.ഈ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ മുഴുവൻ മനുഷ്യ സ്നേഹികളും ഒന്നിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഈ സന്ദർഭത്തിൽ സമാധാനത്തിനു വേണ്ടി പ്രവർത്തിക്കാനും ഈ ഏകപക്ഷീയ കൂട്ടക്കൊലകൾ അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടാൻ കഴിയാത്ത ഐക്യരാഷ്ട്രസഭയുടെ കോഴിക്കോടിനെ ലോക സാഹിത്യ നഗര പദവി പ്രഖ്യാപനം പ്രതിഷേധ സൂചകമായി തള്ളിക്കയണമെന്നും പ്രഫ: ഹരിദാസൻ പറഞ്ഞു.
വേണുഗോപാലൻ കുനിയിൽ,വി.എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കെ.ടി ഗോവിന്ദൻ ,രാജു വാവാട്, കിഷോർ ഒഞ്ചിയം , എന്നിവർ നേതൃത്വം നൽകി.

കൾച്ചറൽ ഫോറം
കോഴിക്കോട്

You may also like

Leave a Comment