അഖിലേന്ത്യാ വിപ്ളവ വനിത സംഘടന സംസ്ഥാന പ്രവർത്തകയോഗം
എറണാകുളം : A l RWO സംസ്ഥാന സംഘാടക കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സംസ്ഥാനതല പ്രവർത്തക യോഗം നവംബർ 5 നു എറണാകുളത്ത് നടന്നു.യോഗത്തിൽ
AIRWO ജനറൽ സെക്രട്ടറി സഖാവ് മനീതി ഷൽവി (തമിഴ് നാട് ) പങ്കെടുത്തു. കൂടാതെ
ഷീബ AJ, സിന്ധു.KS കെ കെ മല്ലിക, ലീന രതീഷ്, സൗമ്യ .ബി ,അഞ്ജലി
ബിജി വയനാട്, സ്മിത എ.എം. ഷെമി കബീർ ,തുടങ്ങിയ സഖാക്കളും യോഗത്തിൽ സംബന്ധിച്ചു.
ഒരു ജാനാധിപത്യ വനിതാ പ്രസ്ഥാനമെന്ന നിലയിൽ സ്ത്രീ ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും,സ്വതന്ത്രമായ അസ്തിത്വത്തിൽ ഊന്നി കൊണ്ട് വനിതാ പ്രസ്ഥാനം കെട്ടി പ്പടുക്കാൻ സഹായകരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും നേതൃയോഗം തീരുമാനിച്ചു.\
സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സഖാക്കൾ ചർച്ചയിൽ അഭിപ്രായപ്പെട്ടു.
പ്രവർത്തന സൗകര്യങ്ങൾക്കായി തെക്കൻ മേഖലയായും വടക്കൻ മേഖലയായും തിരിച്ച് മെമ്പർഷിപ്പ് കാമ്പെയിൻ ആരംഭിക്കാൻ തീരുമാനിച്ചു. മാർച്ച് 8 വനിതാ ദിനം – എറണാകുളത്ത് വെച്ച് നടത്താൻ തീരുമാനിച്ചു. സംഘാടക കമ്മിറ്റി കൺവീനർ A M സ്മിത സ്വാഗതം പറഞ്ഞ യോഗത്തിൽ ഷീബ എ.ജെ അദ്ധ്യക്ഷത വഹിച്ചു. ബിജി ലാലിച്ചൻ നന്ദി പറഞ്ഞു.