പ്രതിഷേധ കൂട്ടായ്മ.
സപ്തംബർ 4
സെക്രട്ടേറിയറ്റിന് മുന്നിൽ.
കേരളത്തിലെ ഇടതുപക്ഷ ബഹുജനങ്ങളിൽ അഴിമതി വിരുദ്ധ വികാരം സൃഷ്ടിച്ചുകൊണ്ട് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇന്ന് കരിമണൽ അഴിമതിയിൽ മുങ്ങി ത്താഴുകയാണ്. രാഷ്ട്രീയ-പ്രത്യയ ശാസ്ത്ര ദിശ നഷ്ടപ്പെട്ട ഇടതുമുന്നണി സർക്കാർ അഴിമതിക്കും പരിസ്ഥിതി നാശത്തിനുമെതിരെ വെച്ച എല്ലാ വാഗ്ദാനങ്ങളും, വ്യാമോഹങ്ങളും അസ്തമിച്ചു കഴിഞ്ഞു. പിണറായിയുടെ നയ രൂപീകരണം പഞ്ചനക്ഷത്ര കോർപ്പറേറ്റ് ബോർഡ് ഉറപ്പിക്കുന്ന ഇടപാടുകളിലും സ്വർണ്ണ കള്ളക്കടത്തിലുമാണ് കുടികൊള്ളുന്നത്.
ആഭ്യന്തര വികസന സാധ്യതകളെയും പരമ്പരാഗത ഉൽപ്പാദന മേഖലകളെയും അവഗണിക്കുകയും സാമ്രാജ്യത്വ മൂലധന ലാഭ താൽപര്യങ്ങളെ സേവിക്കലുമാണ് പിണറായി സർക്കാരിന്റെ വികസനം. ഇടത് – വലത് അതിർ വരമ്പുകൾ തേഞ്ഞു മാഞ്ഞുപോയ ഈ വികസനത്തിന് ഇതല്ലാതെ രാഷ്ട്രീയമില്ല.
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്പത്താണ് ദിനംപ്രതി കോർപ്പറേറ്റ് കുത്തകകൾ രാഷ്ട്രീയ നേതൃത്വങ്ങളെ വിലക്കെടുത്തു കൊണ്ട് കേരളത്തിൽ നിന്നും കൊള്ളയടിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്കെതിരെ അടുത്തിടെയുണ്ടായ ആരോപണം ഞട്ടൽ ഉളവാക്കുന്നതാണ്.
ആലുവ ആസ്ഥാനമായുള്ള കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) വീണയുടെ ഇൻഫർമേഷൻ ടെക്‌നോളജി സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് 1.72 കോടി രൂപയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Exalogic CMRL-ന് ഒരു സോഫ്റ്റ്‌വെയർ സേവനവും നൽകിയിട്ടില്ലാത്തത് കൊണ്ടു തന്നെ നിയമ വിരുദ്ധമായ ധാതുമണൽ ഖനനത്തിന് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രിക്കുള്ള ഒത്താശപ്പണമാണ് ഇതെന്നു ഏറെക്കുറെ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
ആണവ ധാതു . ഖനന നിയമങ്ങൾ ലംഘിച്ചും തീരദേശ നിയന്ത്രണ ചട്ടങ്ങൾ (CRZ Rules) കാറ്റിൽ പറത്തിയും ആലപ്പുഴ തീരത്ത് നടക്കുന്ന കരിമണൽ ഖനനം ആലപ്പുഴ ജില്ലയിലെ തീര ശോഷണവും കുട്ടനാട്ടിലെ പരിസ്ഥിതി സന്തുലനവും തമ്മിലുള്ള ബന്ധത്തെ അപ്രസക്തമാക്കി കൊണ്ടാണ്, നിർബാധം ഇന്നും തുടരുന്നത്.
കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിന് കൂട്ടുനിൽക്കുന്നതിന്റെ പ്രതിഫലമാണ് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളിലേക്കുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള പണത്തിന്റെ ഒഴുക്ക്. കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ട ലക്ഷക്കണക്കിന് ഏക്കർ ഭൂമി നിയമവിരുദ്ധമായി ഹാരിസൺ, ടാറ്റ പോലുള്ള കുത്തക കമ്പനികൾ കൈവശം വെച്ചു കൊണ്ടിരിക്കുന്നതും ഇതേ അഴിമതിയുടെ പിൻബലത്തിൽ തന്നെയാണ്. കോടികളാണ് ഈ രാഷ്ട്രീയ നേതൃത്വങ്ങൾ ഇവരിൽ നിന്നും കൈപ്പറ്റുന്നത്.
ധാതുസമ്പന്നമായ തീരപ്രദേശങ്ങളിൽ നടക്കുന്ന
വിവേചനരഹിതമായ ധാതുമണൽ ഖനനത്തിനെതിരെ, ഇത് സൃഷ്ടിക്കുന്ന കൊള്ളക്കും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കുമെതിരെ നടക്കുന്ന സമരം കഴിഞ്ഞ മൂന്ന് വർഷമായി തുടരുകയാണ്. വിലക്കെടുക്കപ്പെട്ട രാഷ്ടീയ നേതൃത്വങ്ങൾ ക്ക് ജനകീയമായ ആവശ്യങ്ങൾക്ക് പുറം തിരിഞ്ഞു നില്കുക എന്നതു മാത്രമെ ചെയ്യാൻ കഴിയുകയുള്ളൂ.
ഭരണ പ്രതിപക്ഷ പിന്തുണയോടെ നടക്കുന്ന കൊള്ള അവസാനിപ്പിക്കാൻ കഴിയുന്ന ജനകീയമായ പ്രക്ഷോഭം മാത്രമാണ് ജനങ്ങളുടെ മുന്നിലുള്ള ഒരേയൊരു പോംവഴി. രാഷ്ട്രീയ നേതൃത്വങ്ങളുടെ പിൻബലത്തോടെ കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന വർക്കെതിരെ ജനകീയ പ്രതിരോധമുയർത്തി മുന്നോട്ട് വരാൻ
ജനകീയ ബദലിന്റെ രാഷ്ടീയം ഉയർത്തിപ്പിടിക്കുവാൻ ഞങ്ങൾ മുഴുവൻ ജനാധിപത്യ ശക്തികളോടും അഭ്യർത്ഥിക്കുകയാണ്.
എം.പി. കുഞ്ഞിക്കണാരൻ
സെക്രട്ടറി
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി. കേരളം.
9745338072
കരിമണൽ കൊള്ളക്കും
കോർപ്പറേറ്റ് അഴിമതിക്കുമെതിരെ അണിനിരക്കുക.
പ്രകൃതിയെ തകർത്തും ഭരണവർഗ്ഗ- ഉദ്യോഗസ്ഥ-മാധ്യമ ശക്തികളെ വിലക്കെടുത്തു കൊണ്ടുമുള്ള കോർപ്പറേറ്റുകളുടെ കൊള്ള അവസാനിപ്പിക്കുക.
2023 സപ്തംബർ 4
പ്രതിഷേധ കൂട്ടായ്മ.
സെക്രട്ടേറിയറ്റിന് മുന്നിൽ.
ഉദ്ഘാടനം :
പി.ജെ ജയിംസ്
ജനറൽ സെക്രട്ടറി CPIML റെഡ് സ്റ്റാർ .
മുഖ്യപ്രഭാഷണം :
ജോസഫ് സി. മാത്യു .
ഡോ.എസ്. ഫൈസി, മാഗ്ളീൻ ഫിലോമിന , ഇ.പി അനിൽ. ഡോ. ശാലിനി. എ.എം. സ്മിത,
ഡോ. സദാശിവൻ മാസ്റ്റർ,
എം.കെ. ദാസൻ, പി.എൻ പ്രൊവിന്റ് ഡോ. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കുന്നു.