Home » കർണാടക കരുത്താർജ്ജിക്കുന്ന ഭൂസമരം

കർണാടക കരുത്താർജ്ജിക്കുന്ന ഭൂസമരം

by Jayarajan C N

കർണാടക കരുത്താർജ്ജിക്കുന്ന ഭൂസമരം:
സംസ്ഥാന ഭൂ സമര ചരിത്രത്തിലെ പുതിയ അധ്യായം :
സിന്ധൂരിൽ ഭൂസമര പതാക ഉയർന്നു.

1986-ൽ ഡൽഹി പാർലമെന്റിൽ കോളിളക്കം സൃഷ്ട്ടിച്ച പ്രസിദ്ധമായ മേദകിന ഭൂസമരം നടന്ന പ്രദേശങ്ങൾ ആണിവ.അതിനുശേഷം മഹ്മൂദ്‌നഗർ ഭൂസമരം, ഷാവന്ത്‌ഗേര ഭൂസമരം, ബസപൂർ ഡി കഗ്ഗൽ ഭൂസമരം തുടങ്ങി ഭൂമി ഏറ്റെടുക്കൽ സമര പരമ്പരകളിലൂടെ 10,600-ലധികം ചെറുതും വലുതുമായ ഭൂമി ഏറ്റെടുക്കൽ സമരങ്ങൾ നടന്നു. , ഗെജ്ജലഗട്ട ഭൂസമരം, ജവൽഗേര ഭൂസമരം, ജല പുര ഭൂസമരം, ചിക്കശേസുരു ഭൂസമരം തുടങ്ങി ഏക്കർ കണക്കിന് ഭൂസ്വാമിമാർ കയ്യടക്കിയ ഭൂമിയും സർക്കാർ ഭൂമിയും ഭൂരഹിതർക്ക്, പ്രത്യേകിച്ച് ദലിത്, അടിച്ചമർത്തപ്പെട്ട ജാതിക്കാർക്ക് വിതരണം ചെയ്തു, ഈ ജില്ലയിലെ ദലിത് ജനവിഭാഗങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ ഒരു പുതിയ വഴിത്തിരിവ് നൽകിയത് ഇടതുപക്ഷ പ്രസ്ഥാനമായിരുന്നു.

ജാതി-വർഗ സമരങ്ങൾ ഒരുമിച്ച് കത്തിപ്പടരുകയും പ്രക്ഷോഭങ്ങൾ ജനകീയമായി വികസിക്കുകയും ചെയ്തപ്പോൾ അന്നത്തെ ദലിത് നേതൃത്വങ്ങൾ വലിയൊരു ചതിക്കുഴിയിലേക്ക് സമരം ചെയ്യുന്ന ജനങ്ങളെ എത്തിക്കുകയും ചെയ്തു.
ജാതിയും വോട്ടും നോക്കാതെ മാനവരാശിക്ക് ജീവൻ നൽകുകയെന്ന ഗാന്ധിയൻ-ലോഹിയായിസ്റ്റ് ആശയങ്ങൾക്ക് വിരാമമിട്ട് കൊണ്ട് അംബേദ്കറിസത്തിന്റെയും മാർക്‌സിസത്തിന്റെയും പാതയിൽ ദശാബ്ദങ്ങളോളം ദളിത് മുന്നേറ്റം ഇവിടെ നടന്നു
മേൽപ്പറഞ്ഞ ഭൂരിഭാഗം ഭൂസമരങ്ങളിലൂടെയും മഹത്തായ തെലങ്കാന കർഷക സമരത്തിന്റെ പൈതൃകം തുടർന്നു കൊണ്ടിരുന്ന ജില്ലയാണിത്!

 

ആഗസ്ത് 24ലെ സമരത്തിന്റെ വിജയം:

കർഷകസംഘം ഗുണ്ടകൾക്കും ഭൂപ്രഭുക്കൾക്കും മുന്നറിയിപ്പ് നൽകി.

റായ്ച്ചൂർ ജില്ല സിന്ധനൂർ താലൂക്കിൽ ജലസേചനവും നെൽക്കൃഷിയുമുള്ള 161 ഏക്കർ മിച്ചഭൂമിക്കായി ഓഗസ്റ്റ് 24ന് നടത്തിയ സമരം വമ്പിച്ച വിജയത്തിലേക്ക് . സമര സഖാക്കളുമായി അധികാരികൾ നടത്തിയ ചർചയിൽ ഒരാഴ്ചത്തെ സമയമാണ് സർക്കാരിന് നൽകിയിരിക്കുന്നത്.


അതുപോലെ, കർഷകരുടെ പ്രസ്ഥാനം കെആർഎസ്/ (KRS) ഉം എഐകെകെഎസ് ഉം (AIKKS)ജില്ലയിലെ ഏറ്റവും വലിയ ഭൂവുടമയായ വെങ്കിട്ടറാവു ഗൗഡയുടെ കുടുംബത്തിനും ഗുണ്ടകൾക്കും മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
1974-ൽ കൊണ്ടുവന്ന ഭൂപരിഷ്‌കരണത്തെ സർക്കാർ വഞ്ചിക്കുകയായിരുന്നു. ഈ മിച്ചഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാതെയും പുറമ്പോക്ക് ഉടമകൾക്ക് കൈമാറുകയും ചെയ്തു.
സിന്ദനൂർ താലൂക്കിൽ മാത്രമായി 6000 ഏക്കർ അധിക ഭൂമി പുറമ്പോക്ക് ഉടമകളുടെ കൈകളിലേക്ക് പോയി. അതുപോലെ, ലക്ഷക്കണക്കിന് ഏക്കർ മിച്ചഭൂമികൾ കർണാടകയിലെ എല്ലാ ജില്ലകളിലും പൂർവ ഭൂവുടമകളുടെ കൈകളിലാണ്. ഈ ഭൂമി വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ പടിപടിയായി ഭൂമി ഏറ്റെടുക്കൽ സമരം നടത്തുമെന്ന് വിപ്ളവ കർഷക പ്രസ്ഥാനമായ അഖിലേന്ത്യ വിപ്ളവ കിസാൻ സഭ പ്രഖ്യാപിച്ചിട്ടുണ്ട്.
സിന്ധന്നൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ഭൂസമരം കർണാടക സംസ്ഥാനത്തെ ഭൂരഹിതരുടെയും ദലിതരുടെയും ഭൂസമരത്തിലെ ഒരു പുതിയ അധ്യായമാണ്.
ഇന്നത്തെ പ്രതിഷേധത്തിൽ സിപിഐ (എംഎൽ) റെഡ് സ്റ്റാർ പി.ബി.അംഗം സ: ആർ.മാനസയ്യ പങ്കെടുക്കുകയും കെആർഎസിന്റെ നേതൃത്വത്തിൽ കർണാടകത്തിലെ വിപ്ലവകരമായ ഭൂസമരത്തിന്റെ ചരിത്രം വിശദീകരിക്കുകയും ഭൂമി വിതരണവുമായി മുന്നോട്ടുപോകാൻ സിദ്ധരാമയ്യ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.ഗംഗാധർ, കർണാടക റെയ്ത്തു സംഘ (എഐകെകെഎസ്) നേതാക്കളായ മല്ലയ്യ കട്ടിമണി, മാബുസാബ ബെള്ളട്ടി, സന്തോഷ ഹിരേദിന്നി, മാരുതി ജിന്നപുര, ആദേശ് ഹിരേനാഗനൂർ, അംബമ്മ ബസപുര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്.

( ഡ്യൂ ഡിം കർണാടക വിവർത്തനം . സഖാവ് ന്യൂസ് സർവ്വീസ് )

You may also like

Leave a Comment