Home » ജൂലൈ 28, രക്തസാക്ഷിദിനമായി ആചരിക്കുക ….

ജൂലൈ 28, രക്തസാക്ഷിദിനമായി ആചരിക്കുക ….

by Jayarajan C N

ജൂലൈ 28, രക്തസാക്ഷിദിനമായി ആചരിക്കുക ….

നക്സൽബാരി പ്രക്ഷോഭത്തിന്റെ നേതാവും സിപിഐ (എംഎൽ) പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായ സഖാവ് ചാരു മജുംദാർ രക്തസാക്ഷിയായ ദിവസമാണ് ജൂലൈ 28, 1972.

1972 ജൂലൈ 16 ന് കൽക്കട്ട പോലീസ് കസ്റ്റഡിയിലെടുത്ത സഖാവ് ചാരുമജുംദാറിനെ ജൂലൈ 28 ന് ലോക്കപ്പിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം സായുധ, അർദ്ധസൈനിക വിഭാഗങ്ങളുടെ കനത്ത കാവലിൽ കിയോറട്ടോല ശ്മശാനത്തിൽ സംസ്‌കരിച്ചു.

നക്‌സൽബാരിയുടെ പശ്ചാത്തലത്തിലും ഭരണവ്യവസ്ഥയ്‌ക്കെതിരായ നീണ്ട പോരാട്ടത്തിലും നിരവധി സഖാക്കൾ രക്തസാക്ഷികളാവുകയും ആയിരക്കണക്കിനാളുകൾ ഭരണകൂട ഭീകരതയ്ക്ക് വിധേയരാകുകയും ചെയ്തു.

വളരെ കൃത്യമായി, മഹത്തായ നക്സൽബാരി ഉയിർത്തെഴുനേൽപ്പ് മുതൽ ഭരണകൂട ഭീകരത, പൊലീസ് അടിച്ചമർത്തൽ, ജയിൽവാസം എന്നിവ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് തുടരുന്ന എല്ലാവരുടെയും ജീവിതത്തിലെ പതിവ് സംഭവമായി മാറിക്കഴിഞ്ഞിരുന്നു.

അതുകൊണ്ട്തന്നെ, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ ജൂലൈ 28 അഖിലേന്ത്യാ രക്തസാക്ഷി ദിനമായി ആചരിക്കുന്നു. വിപ്ലവത്തിനു വേണ്ടിയും തൊഴിലാളിവർഗ്ഗത്തിന്റെയും സാമ്രാജ്യത്വ-സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥ അടിച്ചമർത്തി കീഴ്പ്പെടുത്തി വച്ചിരിക്കുന്ന സാധാരണ ജനങ്ങളുടെയും
വിമോചനത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ സഖാക്കളുടെയും അനുസ്മരണ ദിനം കൂടിയാണ് ജൂലൈ 28.

തീർച്ചയായും, ‘ആധുനിക തിരുത്തൽ വാദ’ത്തിനെതിരായ കൃത്യമായ പ്രത്യയശാസ്ത്ര പോരാട്ടത്തെ അടിസ്ഥാനമാക്കി കർഷക സമരങ്ങൾ വളർത്തിയെടുക്കാനുള്ള ചാരുമജുംദാറിന്റെ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് 1967 മെയ് മാസത്തിൽ ചരിത്ര പ്രധാനമായ നക്സൽബാരി പ്രക്ഷോഭം ആരംഭിച്ചത്. കർഷക സമിതികളിൽ സംഘടിച്ച കർഷകർ സ്വജീവൻ ബലിയർപ്പിച്ചും ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെ പ്രതിരോധിച്ച് ജോതേദാർമാരിൽ നിന്ന് നിർബന്ധിതമായി ഭൂമി പിടിച്ചെടുക്കാൻ തുടങ്ങി.

1967 മെയ് 25-ന് ഡാർജിലിംഗ് ജില്ലയിലെ സിലിഗുരി സബ്ഡിവിഷനിലെ നക്‌സൽബാരി ഗ്രാമത്തിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിന്റെ ഫലമായി 9 സ്ത്രീകളും ഒരു കുട്ടിയുമടക്കം നിരവധി പേർ രക്തസാക്ഷികളായത് അക്കാലത്ത് സി.പി.ഐ (എം) ഒരു ഘടകകക്ഷി കൂടിയായിരുന്ന ഭരണകൂടം അഴിച്ചുവിട്ട ഭീകരതയുടെ ഒരു ഉദാഹരണം മാത്രമാണ്.

നക്‌സൽബാരി സമരം, ക്രൂരമായി അടിച്ചമർത്തപ്പെട്ടെങ്കിലും, സമാനമായ സമരങ്ങൾ ആരംഭിക്കാൻ ഇന്ത്യയിലുടനീളമുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾക്ക് അത് പ്രചോദനമായി.

ചുരുങ്ങിയ സമയത്തിനുള്ളിൽ, വിപ്ലവകാരികളുടെ മുൻകയ്യിൽ അഖിലേന്ത്യാ തലത്തിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ഒരു സംഘാടകസമിതി (AICCCR) രൂപീകരണത്തിലേക്ക് നയിച്ചു. തുടർന്ന് 1969 ഏപ്രിൽ 22, ലെനിന്റെ ജന്മദിനത്തിൽ കൽക്കട്ടയിൽ നടന്ന ബഹുജന സമ്മേളനത്തിൽ കനു സന്യാൽ, സിപിഐ (എംഎൽ) പാർട്ടിയുടെ സ്ഥാപക പ്രഖ്യാപനം നടത്തി.

ജൂലൈ 28 ന് അഖിലേന്ത്യാ രക്തസാക്ഷി ദിനം ആചരിക്കുമ്പോൾ, നമ്മുടെ രാജ്യം ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും ദീർഘകാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സംഘടനയായ ആർഎസ്‌എസ് അതിന്റെ രാഷ്ട്രീയ ഉപകരണമായ, ബി.ജെ.പി യെ ഉപയോഗിച്ച്, അഴിമതിയിൽ മുങ്ങിക്കുളിച്ച പിന്തിരിപ്പൻ കോർപ്പറേറ്റ് മൂലധന ശക്തികളുമായി ചേർന്നുകൊണ്ട് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള കുടില ദൗത്യത്തിലേർപെട്ടിരിക്കുകയാണവർ.

മുസ്ലീങ്ങളെ ലക്ഷ്യമിട്ട ഗുജറാത്ത് വംശഹത്യയുടെയും ക്രിസ്ത്യാനികൾക്കെതിരായ കന്ധമാൽ അക്രമത്തിന്റെയും തുടർച്ചയായി, ഭൂരിപക്ഷം മെയ്തേയ് സമുദായത്തെ ഉപയോഗിച്ചു കൊണ്ട് കുക്കി ആദിവാസി സമൂഹത്തെ ഇല്ലാതാക്കുകയെന്ന ഭൂരിപക്ഷ ഫാസിസ്റ്റ് അജണ്ടയുടെ അനന്തര ഫലമാണ് വംശീയ ക്രിസ്ത്യൻ ഗോത്രങ്ങൾക്കെതിരെ മണിപ്പൂരിൽ അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന തീവ്രതരമായ ഈ പ്രക്രിയയുടെ ഏറ്റവും പുതിയ പ്രതിനിധാനം.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിക്കാൻ അനുവദിച്ചാൽ, മതന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും ആദിവാസികളുടെയും എല്ലാറ്റിനുമുപരി സ്ത്രീകളുടെയും ശ്മശാനഭൂമിയായ ഫാസിസ്റ്റ് ഹിന്ദുത്വ ഭരണം സ്ഥാപിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തിനായി ആർ.എസ്.എസ്. ആ അവസരം ഉപയോഗിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്.

എന്നിരുന്നാലും, തൊഴിലാളിവർഗത്തിന്റെയും എല്ലാ അടിച്ചമർത്തപ്പെട്ടവരുടെയും പക്ഷത്തു നിന്ന്, പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും നേതൃത്വം നൽകാൻ ബാധ്യസ്ഥരായ, തിരിച്ചടികളിൽ നിന്ന് കരകയറാത്ത, വിപ്ലവ ഇടതുപക്ഷത്തിന്, ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പിന് ഇപ്പോഴും ഈ ദൗത്യം നിർവ്വഹിക്കാൻ സാധിക്കുന്നില്ല.

ആഗോളതലത്തിലും ഇന്ത്യൻ സാഹചര്യത്തിലും നവ ഫാസിസ്റ്റ് സാഹചര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതിൽ പല കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും പരാജയത്തിൽ ഇത് പ്രതിഫലിക്കുന്നു.

ഇത് ഫാസിസ്റ്റുകളെയും പിന്തിരിപ്പൻ ഭരണവർഗ്ഗങ്ങളെയും തൊഴിലാളിവർഗ്ഗത്തെയും പീഡിതരെയും വിഭജിച്ചും വഴിതെറ്റിച്ചും ഒരു കൂട്ടം പിന്തിരിപ്പൻ പ്രത്യയശാസ്ത്രങ്ങളിലൂടെ തങ്ങളുടെ തകർച്ചയിൽ കാലവിളംബമുണ്ടാക്കാൻ അവരെ പ്രാപ്തമാക്കി.

അങ്ങനെ ഒരു ചെറുന്യൂന പക്ഷം വരുന്ന കോർപ്പറേറ്റ്, സവർണ്ണ, വരേണ്യവർഗത്തെ എല്ലാ മാർഗ്ഗങ്ങളിലൂടെയും സേവിക്കുമ്പോൾ, നിയോഫാസിസ്റ്റ് ഭരണകൂടം സമ്പത്തിന്റെ കേന്ദ്രീകരണം, അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നിവയുടെ ഭയാനകമായ തലങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ്. ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവർക്കെതിരെ നിരന്തരമായ കൂട്ടക്കൊലകളും അതിക്രമങ്ങളും അഴിച്ചുവിട്ടുകൊണ്ടാണ് അവരത് നിർവ്വഹിക്കുന്നു.

ഈ ഫാസിസ്റ്റ് സാഹചര്യത്തിൽ, അടിച്ചമർത്തലിൽ നിന്നും ചൂഷണത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളെ അനുസ്മരിക്കുന്നത് സൈദ്ധാന്തികവും പ്രായോഗികവുമായ നമ്മുടെ ഭാഗത്തുനിന്നുള്ള സമ്പൂർണ പ്രതിരോധത്തിന് ആഹ്വാനം ചെയ്യുന്നു. ഫാസിസ്റ്റ് ഭരണകൂടത്തെ എത്രയും വേഗം അട്ടിമറിക്കുന്നതിന് എല്ലാ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുമായും തന്ത്രപരമായ സഖ്യങ്ങൾ ഉൾപ്പെടെ സമാന ചിന്താഗതിയുള്ള എല്ലാ വിഭാഗങ്ങളുമായും അണിചേർന്ന് കൊണ്ട് മുന്നേറേണ്ടതുണ്ട്.
രക്തസാക്ഷികൾക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ!

RSS-ഫാസിസത്തെ ചെറുത്തു തോൽപ്പിക്കാൻ ഐക്യപ്പെടുക!!

ജനകീയ ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടി പോരാടുക!!!

ജനറൽ സെക്രട്ടറി
സിപിഐ (എംഎൽ) റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റി

You may also like

Leave a Comment