Home » സി. പി. ഐ((എം എൽ) റെഡ് സ്റ്റാർ സായാഹ്ന ധർണ്ണ നടത്തി

സി. പി. ഐ((എം എൽ) റെഡ് സ്റ്റാർ സായാഹ്ന ധർണ്ണ നടത്തി

by Jayarajan C N

CPI ML Red Star ആഭിമുഖ്യത്തിൽ അഖിലേന്ത്യാ കേമ്പയിൻ്റെ ഭാഗമായി
ഫാസിസത്തിനെതിരായി വിശാല ജനകീയ ഐക്യ നിരപടുത്തുയർത്തുക.,
മനുവാദ ഹിന്ദുത്വത്തിനെതിരെ ഒന്നിക്കുക,


സവർണ്ണ സംവരണം അവസാനിപ്പിക്കുക


വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കണ്ണൂക്കരയിൽ നടന്ന ധർണ്ണ പാർട്ടി കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗം വി.എ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ശിരസ്സിനേറ്റ കറുത്ത അധ്യായം എന്നു രേഖപ്പെടുത്തപ്പെട്ട ബാബറി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ 6 ൻ്റെ ഓർമ്മദിനത്തിൽ തുടങ്ങി അംബേദ്കറിൻ്റെ നേതൃത്വത്തിൽ മനുസ്മൃതി കത്തിച്ച ഡിസംബർ 25 വരെ നടക്കുന്ന ഈ ക്യാമ്പയിൻ ഇന്ത്യയിൽ RSS ഉയർത്തുന്ന മനുവാദ ഹിന്ദു രാഷ്ട്ര വാദ നിലപാടുകളെ ജനകീയമായി പ്രതിരോധിക്കാൻ വിശാല ഐക്യനിര ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.


ടി.ടി വിജയൻ അധ്യക്ഷത വഹിച്ചു.

വേണു ഗോപാലൻ കുനിയിൽ ,ശ്രീജിത്ത് ഒഞ്ചിയം, ഭാസ്കരൻ പിള്ളേര് കണ്ടി എന്നിവർ സംസാരിച്ചു. ഗംഗൻ കണ്ണൂക്കര സ്വാഗതം പറഞ്ഞു. രാജീവൻ മയ്യന്നൂർ, സ്റ്റാലിൻ, ശശി എന്നിവർ നേതൃത്വം നൽകി.

You may also like

Leave a Comment