Home » ലിംഗ സമത്വത്തിന്റെ രാഷ്ട്രീയം

ലിംഗ സമത്വത്തിന്റെ രാഷ്ട്രീയം

സെമിനാർ

by admin

സമകാലിക കേരളീയ സമൂഹത്തിൽ സ്ത്രീ പക്ഷ രാഷ്ട്രീയത്തിന് അനുകൂലമായും ലിംഗവിവേചനത്തിനെതിരായുമുള്ള അതിശക്തമായ പ്രതിരോധം ഉയർന്നു വരുന്നുണ്ട്. എന്നാൽ, ഇതിനെ കുറിച്ചുള്ള ശരിയായ നിലപാടുകളുടെ അഭാവത്തിൽ വ്യക്തിവാദത്തിലേക്കും സ്വത്വവാദ നിലപാടുകളിലേക്കും വഴി മാറുകയും പ്രശ്നം അതിസങ്കീർണ്ണമാവുകയും ചെയ്യുന്നു.

മനുഷ്യ പരിണാമ പ്രക്രിയയിൽ സ്വകാര്യ സ്വത്തിന്റെ ആവിർഭാവം പുരുഷാധിപത്യത്തെ രൂപപ്പെടുത്തുന്നതിലും അത് സാർവ്വത്രികമാക്കുന്നതിലും വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല.

ഏതൊരു പരിഷ്കൃത ജന സമൂഹത്തിന്റേയും മുന്നിലുളള പ്രാഥമിക ഉത്തരവാദിത്തമാണ് ലിംഗ സമത്വം ഉറപ്പു വരുത്തുക എന്നുള്ളത്. സ്വത്വവാദത്തിലൂന്നുന്നതിനു പകരം നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയെ പ്രതിസ്ഥാനത്തു നിർത്തുന്ന ശാസ്ത്രീയ കാഴ്ചപാട് നാം ഉയർത്തിപ്പിടിക്കേണ്ട തുണ്ട്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി ആധുനികവും പുരോഗമനോമുഖവുമായ രാഷ്ട്രീയ ആശയധാരകൾക്ക് മേൽകൈ ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ലിംഗ പദവിയുടേയും സമത്വത്തിന്റേയും കാര്യത്തിൽ പ്രകടമായ വിവേചനം സമൂഹത്തിന്റെ സമസ്ത മണ്ഢലങ്ങളിലും ഇന്ന് പ്രകടമാണ്.

ആണധികാരത്തിന്റെ പ്രത്യയ ശാസ്ത്രബോധത്തേയും ഭൗതിക സാഹചര്യത്തേയും അട്ടിമറിക്കാതെ ജനാധിപത്യപരമായ തുല്യത ഉറപ്പു വരുത്താൻ സാധിക്കുകയില്ല. ഇതിനാകട്ടെ ലിംഗ സമത്വത്തെ കുറിച്ചുള്ള ശാസ്ത്രീയ വീക്ഷണം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

യൂറോപ്പിൽ ഉയർന്ന വന്ന ലിംഗ സമത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാട് യാന്ത്രികമായി ഉൾകൊണ്ടതു കൊണ്ട് കാര്യമില്ല. ഇന്ത്യയിലേയും കേരളത്തിലേയും പ്രശ്നങ്ങൾ സമൂർത്തമായി പരിശോധിക്കുവാൻ തയ്യാറാവണം. നിലവിലുള്ള ജാതി – വർഗ്ഗ ബന്ധത്തെ കുറിച്ചുള്ള ശാസ്ത്രീയമായ ധാരണകളും അത്യന്താപേക്ഷിതമാണ്.

യൂറോപ്പിൽ നിന്ന് ഭിന്നമായി ഇന്ത്യയിൽ നിലനിന്ന സവിശേഷമായ സാമ്പത്തിക ഉല്പാദനവും മൂല്യവ്യവസ്ഥയും സദാചാര സംവിധാനവും എന്തായിരുന്നുവെന്ന് ചരിത്രപരമായി പരിശോധിക്കുവാൻ നാം തയ്യാറാവണം. നമ്മുടെ ജീവിത സാഹചര്യത്തെ കുറിച്ചുള്ള ആലോചനകളിൽ നിന്നായിരിക്കണം നമ്മുടെ കാഴ്ചപ്പാടുകൾ രൂപീകരിക്കേണ്ടത്.

മുഴുവൻ മനുഷ്യരുടേയും ജൈവികവും സർഗാത്മകവുമായ വികാസം ഉറപ്പുവരുത്തുന്നതിനും ജീവിതം മനുഷ്യോചിതമാക്കി മാറ്റി തീർക്കുവാനും കഴിയുന്നതെങ്ങനെയെന്ന ഗൗരവപൂർണ്ണമായ അന്വേഷണം അത്യന്താപേക്ഷിതമാണ്.
ഇത്തരമൊരു സർഗാത്മക സംവാദം വളർത്തി കൊണ്ടു വരുകയെന്ന ലക്ഷ്യത്തോടെയാണ്
സപ്തംബർ 24 മുതൽ 29 വരെ കോഴിക്കോട് വെച്ച് നടക്കുന്ന
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
12ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ” ലിംഗ സമത്വത്തിന്റെ രാഷ്ട്രീയം ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി
ആഗസ്റ്റ് 13 ന് കോഴിക്കോട് വെച്ച് സെമിനാർ സംഘടിപ്പിക്കുവാൻ സ്വാഗത സംഘം തീരുമാനിച്ചിട്ടുള്ളത്. മുഴുവൻ പുരോഗമന – ജനാധിപത്യ ശക്തികളുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

പങ്കെടുക്കുന്നവർ:

പ്രമീള ശിവറാം (ഒറീസ്സ )
ഗീത ടീച്ചർ,
അംബിക ,
ഫാത്തിമ തെഹാലിയ ,
വിജയ രാജ മല്ലിക.
ദീദി ദാമോധരൻ,
വിജി പെൺ കൂട്ട്
ബിന്ദു അമ്മിണി,
സുഹറ വി.പി.,
ഗാർഗി എഛ്. ,
കബനി ഹരിദാസ്,
സ്മിത നെരവത്ത് .
എ.എം. സ്മിത.

ആഗസ്റ്റ് 13
ശനിയാഴ്ച 2 മണി
സ്പോർട്ട്സ് കൗൺസിൽ ഹാൾ,
മാനാഞ്ചിറ, കോഴിക്കോട് .

You may also like

Leave a Comment