Home » ഭൂമി, പാർപ്പിടം, വനാവകാശം എന്നിവ ഔദാര്യമല്ല; അവകാശമാണ്: ആദിവാസി ഭാരത് മഹാസഭ

ഭൂമി, പാർപ്പിടം, വനാവകാശം എന്നിവ ഔദാര്യമല്ല; അവകാശമാണ്: ആദിവാസി ഭാരത് മഹാസഭ

by Jayarajan C N

ഭൂമി, പാർപ്പിടം, വനാവകാശം എന്നിവ ഔദാര്യമല്ല; അവകാശമാണ്: ആദിവാസി ഭാരത് മഹാസഭ

ലോക ആദിവാസി ദിനത്തിൻ്റെ ഭാഗമായി ആദിവാസി ഭാരത് മഹാസഭ സംഘടിപ്പിച്ച വയനാട് ജില്ലാ കൺവെൻഷൻ സംസ്ഥാന കോ ഓർഡിനേറ്റർ എ. എം. അഖിൽ കുമാർ ഉദ്ഘാടനം ചെയ്തു. കേരളം മാറി മാറി ഭരിച്ച സർക്കാരുകൾ ഒന്നും തന്നെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി നിയമപരമായി തിരിച്ചു പിടിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുകയുണ്ടായില്ല എന്ന് അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വയനാട്ടിൽ മാത്രം ലഭ്യമായതും ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു കൊടുക്കാവുന്നതുമായ ആയിരക്കണക്കിനേക്കർ മിച്ച ഭൂമി ഉണ്ടായിരുന്നിട്ടും സാമൂഹ്യപുരോഗതിയെ ത്വരിതപ്പെടുത്തുന്ന ഒരു പുരോഗമന ജനാധിപത്യ രാഷ്ട്രീയം കൈവെടിഞ്ഞ സർക്കാരുകളിൽ നിന്നും സമര പ്രക്ഷോഭങ്ങളിലൂടെയല്ലാതെ ജന്മാവകാവകാശമായ ഭൂമി നേടിയെടുക്കാനാവില്ലെന്ന്
ഭൂസമരസമിതി ജില്ലാ കൺവീനർ എം.കെ. ഷിബു പറഞ്ഞു.

ഒണ്ടൻ പണിയൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ. രാജൻ അവതരിപ്പിച്ച ഭൂമി, പാർപ്പിടം, വനാവകാശം എന്നിവ ഔദാര്യമല്ല; അവകാശമാണ് എന്ന പ്രമേയം കൺവെൻഷൻ ഐകകണ്ഠേന അംഗീകരിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡണ്ട് പി.ജി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

എ.കെ.രാജൻ
സെക്രട്ടറി
ജില്ലാ കമ്മിറ്റി
ആദിവാസി ഭാരത് മഹാസഭ (ABM)
വയനാട്

You may also like

Leave a Comment