Home » ഛത്തീസ്ഗഢിലെ ആദിവാസി സമരത്തെ പിന്തുണയ്ക്കുക…

ഛത്തീസ്ഗഢിലെ ആദിവാസി സമരത്തെ പിന്തുണയ്ക്കുക…

by Jayarajan C N

ഛത്തീസ്ഗഢിലെ ഹസ്ദിയ വനമേഖലയിൽ പർസ കൽക്കരി ഖനിയുടെ രണ്ടാം ഘട്ടത്തിന് അവിടുത്തെ സർക്കാർ അനുമതി കൊടുത്തു കഴിഞ്ഞു.

ഇതിന്റെ ഫലമായി മൂന്നു ജില്ലകളിലായി പരന്നു കിടക്കുന്ന 850 ഹെക്ടറോളം പരിസ്ഥിതി ലോലപ്രധാനമായ വനമേഖലയിൽ കൽക്കരി ഖനികൾക്കായി മരം വെട്ടൽ ആരംഭിച്ചു കഴിഞ്ഞു.

2007ൽ ഇതിന്റെ ഒന്നാം ഘട്ടം ആരംഭിച്ചതായിരുന്നു…ഇപ്പോഴിതാ രണ്ടാം ഘട്ടത്തിനുള്ള പ്രാരംഭ നടപടികൾ നടക്കുന്നു…

ഇതൊക്കെ ചെയ്യുന്നത് രാജസ്ഥാനിലുള്ള അദാനിയുടെ രാജസ്ഥാൻ രാജ്യ വൈദ്യുത ഉദ്പാദൻ നിഗമിന് വേണ്ടിയാണ് എന്നതാണ് കാണേണ്ട പ്രധാനപ്പെട്ട കാര്യം…

ഛത്തീസ്ഗഢും രാജസ്ഥാനും ഭരിയ്ക്കുന്നത് കോൺഗ്രസാണ്. രണ്ടു കോൺഗ്രസ് സർക്കാരും കൂടി ചേർന്നാണ് ഇപ്പോൾ അദാനിയ്ക്ക് വേണ്ടി ഈ പണിയെടുക്കുന്നത്… (രാജസ്ഥാനിലെ മുഖ്യമന്ത്രി ഗെഹ്ലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് വരാൻ കൊതിച്ചയാളാണ് എന്നും കാണുക.)

2015ൽ രാഹുൽഗാന്ധി അദാനിയ്ക്ക് എതിരെയും ആദിവാസികൾക്ക് വേണ്ടിയും പരസ്യമായി പ്രസ്താവനകൾ ഇറക്കി എന്നത് നേരാണ്. എന്നാൽ കോൺഗ്രസ് എന്നത് കോർപ്പറേറ്റുകളുടെ നടത്തിപ്പ് സർക്കാരുകളെ തന്നെയാണ് ഉണ്ടാക്കുന്നത് എന്നതിനാൽ അദാനി പോലുള്ള കോർപ്പറേറ്റ് മൂലധന താൽപ്പര്യങ്ങൾക്ക് മുന്നിൽ ബിജെപിയുംം കോൺഗ്രസ്സും സമാന നിലപാടാണ് പുലർത്തുന്നത്…

ഇതിനെതിരെ മൂന്നു ഗ്രാമങ്ങളിലെ ജനങ്ങളും പരിസ്ഥിതി പ്രവർത്തകരും, ജനാധിപത്യ ശക്തികളും ഐക്യപ്പെട്ട് പ്രക്ഷോഭത്തിലാണ്…

ജനങ്ങളുടെ പോരാട്ടങ്ങളുടെ ഭാഗത്ത് നിൽക്കുക…എവിടെയായാലും….

You may also like

Leave a Comment