Home » ഗാസയിലെ കുഞ്ഞുങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ പെൺകുട്ടികൾക്കെതിരെ കേസ്സ് എടുത്ത പിണറായിയുടെ ആർ.എസ്സ് എസ്സ് പ്രീണന നടപടിയെ അപലപിക്കുക.

ഗാസയിലെ കുഞ്ഞുങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ പെൺകുട്ടികൾക്കെതിരെ കേസ്സ് എടുത്ത പിണറായിയുടെ ആർ.എസ്സ് എസ്സ് പ്രീണന നടപടിയെ അപലപിക്കുക.

by Jayarajan C N

പത്രക്കുറിപ്പ്.

ഗാസയിലെ കുഞ്ഞുങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ പെൺകുട്ടികൾക്കെതിരെ കേസ്സ് എടുത്ത പിണറായിയുടെ ആർ.എസ്സ് എസ്സ് പ്രീണന നടപടിയെ അപലപിക്കുക.

സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ

കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിൽ ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയെന്നതിൻ്റെ പേരിൽ
30 വിദ്യാർത്ഥിനികൾക്കെതിരെ കേസ്സ് എടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ആർഎസ്സി എസ്സി ൻ്റെ പാവയായി മാറിയ പിണറായിയുടെ ജനാധിപത്യവിരുദ്ധമായ ഈ നടപടിയെ ജനാധിപത്യ ശക്തികൾ ഒന്നടങ്കം ചോദ്യം ചെയ്യണമെന്ന് സി.പി.ഐ. (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.

ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ
[ജി.ഐ.ഒ ) എന്ന സംഘടനയുടെ നേതൃത്വത്തിൽ പാലസ്റ്റിനിലെ ഗാസയിൽ കുഞ്ഞുങ്ങളെ അധിനിവേശ ഇസ്രായേൽ ഭരണകൂടം പട്ടിണിക്കിട്ട് കൊല്ലുന്നതിനെതിരെ മാടായിപ്പാറയിൽ
പ്രതിഷേധപ്രകടനം നടത്തിയ പെൺകുട്ടികൾക്ക് എതിരെ യാണ് പോലീസ് ക്രമസമാധാന തകർക്കുന്നു എന്ന് പറഞ്ഞ് കേസ്സ് എടുത്തിരിക്കുന്നത്.

ലോകത്തിൻ്റെ ഓരോ മുക്കിലും മൂലയിലും വരെ ഇസ്രായേൽ ഭീകരതക്കെതിരായി ഫലസ്തീൻ ജനതക്ക് അനുകൂലമായി പ്രകടനങ്ങളും മറ്റും നടന്നു കൊണ്ടിരിക്കെ,
മാടായിപ്പാറയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനത്തിന്നെതിരെ വർഗ്ഗീയ ഭിന്നിപ്പ് സൃഷ്ടിക്കുന്നു എന്ന് ആരോപിച്ചു കൊണ്ട് കേസെടുത്തത് നിന്ദ്യവും പ്രതിഷേധാർഹവുമാണ്.
ലോകത്തിലെ മഹാ നഗരങ്ങളിലെല്ലാം ഫലസ്തീൻ പതാകകളുമായി പടുകൂറ്റൻ റാലികൾ ഇപ്പൊഴും നടക്കുന്നു എന്ന കാര്യമറിയാത്ത ബുദ്ധി ഹീനൻമാരാണോ പോലീസ് ആസ്ഥാനത്ത് ഇരിക്കുന്നത്.

മഹാരാഷ്ട്രയിൽ സംഘപരിവാർ ഫാസിസ്റ്റുകൾക്കു വേണ്ടി ജനാധിപത്യത്തെ കൊല ചെയ്തു കൊണ്ട് ഇസ്രായേൽ വിരുദ്ധ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുമ്പോൾ അതിനെതിരെ നിയമപോരാട്ടം നടത്തുന്ന പാർട്ടിയുടെ നേതാവ് അഭ്യന്തര വകുപ്പും മുഖ്യമന്ത്രി പദവും കൈകാര്യം ചെയ്യുന്ന കേരളത്തിൽ ഇങ്ങനെ സംഭവിക്കുന്നത് .
,ആർ.എസ്സ് എസ്സിനു വേണ്ടി മഹാരാഷ്ട്രയിൽ ബി.ജെപി. സർക്കാർ ചെയ്യുന്നത് കേരളത്തിൽ പിണറായിയെ ഉപയോഗിച്ചു കൊണ്ടാണ്
RSS ചെയ്യുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ട് എന്ന കാര്യം മുഖ്യമന്ത്രി വിസ്മരിക്കരുത്. പ്രകടനം നടത്തിയ പെൺകുട്ടികൾക്ക് എതിരെ പഴയങ്ങാടി പോലീസ് എടുത്ത കേസ്സ് നിരുപാധികം പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

എം.പി. കുഞ്ഞിക്കണാരൻ
സെക്രട്ടറി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി
കേരളം.

എറണാകുളം
06 -09 -2025

You may also like

Leave a Comment