സഖാവ് തോതി മൂപ്പൻ :
സഖാവ് തോതി മൂപ്പൻ ഓർമ്മയായി. അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ പഴയ തലമുറ അഭിമാനത്തോടെ ഓർക്കുന്ന പേരാണ് തോതി മൂപ്പൻ.
വള്ളുവക്കോനാതിരി
യുടേയും മണ്ണാർക്കാട് മൂപ്പിൽ സ്ഥാനിയുടേയും അധികാര വാഴ്ചയുടെ കരിനിഴലിൽ അടിമത്തത്തിൻ്റെ നുകം പേറി ജീവിച്ചിരുന്ന അട്ടപ്പാടിയിലെ ആദിവാസി ജനത നിരവധിയായ പ്രതിരോധങ്ങൾ പല ഘട്ടങ്ങളിലായി ഉയർത്തിയിട്ടുണ്ട്.
നമ്മുടെ കാലത്ത് അത്തരം സമര മുഖങ്ങളിലെ അനിഷേധ്യ സാന്നിദ്ധ്യമായിരുന്നു തോതി മൂപ്പൻ. അട്ടപ്പാടി അഗളി പഞ്ചായത്തിലെ
ഗൂളിക്കടവിൽ പോലീസും, വനം വകുപ്പ് മേധാവികളും ആദിവാസികൾക്കെതിരെ പ്രവർത്തിച്ചപ്പോൾ , കുടിലുകൾ തീയിട്ടും കൃഷി നശിപ്പിച്ചും അഴിഞ്ഞാടി യപ്പോൾ അതിനെതിരെയുള്ള ചെറുത്ത് നിൽപ്പ് അനിവാര്യമായപ്പോൾ, തോതി മൂപ്പൻ അവർക്ക് നേതൃത്വം കൊടുത്തു . ഇന്നത്തെ പോലെ അന്നും ചെങ്കൊടി പിടിച്ച് ആദിവാസി പ്രേമം പറയുന്ന ഇടത്-വലത് പാർട്ടികൾ പോലീസിനും വനം വകുപ്പുകാർക്കും അകംപടി സേവിച്ച് ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.ആദിവാസി കുടുബങ്ങളെ കുടിയൊഴിപ്പിക്കാനുള നീക്കങ്ങൾക്കെതിരെ CPI ML പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ സമരങ്ങൾ ആരംഭിച്ചു.വനം വകുപ്പ് ഉദ്യോഗസ്ഥർ ആദിവാസി കുടിലുകൾ തകർത്തപ്പോൾ ആദിവാസി ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുടിലുകൾ വീണ്ടും കെട്ടി കൊണ്ട് അക്രമണങ്ങളെ ചെറുത്തുനിന്നു. സഖാവ് കല്ലാച്ചി രവി ,എം സുകുമാരൻ അട്ടപ്പാടി, കെ.ശിവദാസൻ തുടങ്ങിയ പാർട്ടി സഖാക്കൾ തോതി മൂപ്പൻ്റെ നേതൃത്വത്തിൽ സമരം ചെയ്യുന്ന സഖാക്കൾക്ക് താങ്ങായി നിന്നു.
ഗുളിക്കടവിലെ നിരവധി കുടുംബങ്ങൾ ഇന്നും
ആ ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കുന്നത് ആ ഉശിരൻ പോരാട്ടങ്ങളുടെ ഫലമാണ്.
മാഫിയകൾ കയ്യടക്കി കൊണ്ടിരിക്കുന്ന ആദിവാസി ഭൂമി വീണ്ടെടുക്കുന്നതിനായി അട്ടപ്പാടിയിൽ ഇന്നു നടക്കുന്ന സമരങ്ങളിൽ പ്രായാധിക്യം മൂലം പ്രയാസപ്പെടുമ്പൊഴും നൂറ് വയസ്സ് പിന്നിടുന്ന തോതി മൂപ്പെൻ്റെ
സാന്നിദ്ധ്യം മറക്കാൻ കഴിയില്ല.
വയനാടിൽ തൊവരിമലയിലെ ആദിവാസി സമര സഖാക്കൾക്ക് പിന്തുണയുമായി അട്ടപ്പാടിയിൽ നിന്നും നാലു വർഷം മുമ്പ് സഖാവ് എത്തിയിരുന്നു. തീർച്ചയായും സഖാവിൻ്റെ പോരാട്ടങ്ങൾ വരുംകാല സമരങ്ങളിൽ നമുക്ക് പാoമാണ്. സഖാവ് തോതി മൂപ്പൻ്റെ വിയോഗത്തിൽ സി.പി.ഐ (എം.എൽ) റെഡ്സ്റ്റർ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു.
സഖാവിന് ഊഷ്മളമായ അന്ത്യാഭിവാദനങ്ങൾ.
