സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് കമ്പള കേശവ് റാവുവിനെയും മാവോയിസ്റ്റ് പ്രവർത്തകരെയും കൊലപ്പെടുത്തിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു!
സിപിഐ (എംഎൽ) റെഡ് സ്റ്റാർ
സിപിഐ (മാവോയിസ്റ്റ്) സമാധാന ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതിനുശേഷവും, ഓപ്പറേഷൻ കാഗർ എന്നറിയപ്പെടുന്ന പദ്ധതിയിലൂടെ “ഫാസിസ്റ്റ് ഡബിൾ എഞ്ചിൻ” ഭരണകൂടം മാവോയിസ്റ്റ് പ്രവർത്തകരെയും ആദിവാസികളെയും നിയമവിരുദ്ധമായി കൂട്ടക്കൊല ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കയാണ്..
ഇന്ന് നാരായൺപൂർ-ബിജാപൂരിൽ സിപിഐ (മാവോയിസ്റ്റ്) മാവോയിസ്റ്റ് പ്രവർത്തകരുടെയും ജനറൽ സെക്രട്ടറി സഖാവ് കേശവ് റാവുവിനെ കൊലപ്പെടുത്തിയത് ഇതിന്റെ തുടർച്ചയാണ്.
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിത മാനസികാവസ്ഥയെ ഇത് വെളിപ്പെടുത്തുന്നു, ഇത് അങ്ങേയറ്റം അപലപനീയമാണ്. ആദിവാസികളുടെ ജീവിതവും ഉപജീവനമാർഗ്ഗവും നശിപ്പിക്കുന്ന കോർപ്പറേറ്റ് വന കൊള്ള ഉൾപ്പെടെയുള്ള മുഴുവൻ വിഷയത്തെയും സമീപിക്കുന്നതിനുപകരം, ഇപ്പോൾ നടക്കുന്ന നിയമവിരുദ്ധ കൊലപാതകങ്ങൾ ഫാസിസ്റ്റ് ഭരണകൂടത്തിന് കോർപ്പറേറ്റുകളോടുള്ള പ്രതിബദ്ധതയെയാണ് വാസ്തവത്തിൽ കാണിച്ചു തരുന്നത്.
കേന്ദ്ര കമ്മിറ്റി
സിപിഐ (എംഎൽ) റെഡ് സ്റ്റാർ
ന്യൂഡൽഹി
21 മെയ് 2025