Home » തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ വാർഡ്‌ പുനർവിഭജനം ഭരണമുന്നണിക്ക് അധികാരം കവരാനുള്ള രാഷ്ട്രീയ അജണ്ടയാക്കരുത് :

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ വാർഡ്‌ പുനർവിഭജനം ഭരണമുന്നണിക്ക് അധികാരം കവരാനുള്ള രാഷ്ട്രീയ അജണ്ടയാക്കരുത് :

by Jayarajan C N

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ വാർഡ്‌ പുനർവിഭജനം ഭരണമുന്നണിക്ക് അധികാരം കവരാനുള്ള രാഷ്ട്രീയ അജണ്ടയാക്കരുത് :

സി. പി.ഐ (എം. എൽ) റെഡ് സ്റ്റാർ,
കേരള സംസ്ഥാന കമ്മിറ്റി

കേരളത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വാർഡ്‌ വിഭജനം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. പരാതി പരിഹാരത്തിനു ചട്ടം അനുശാസിക്കുന്ന സംവിധാനങ്ങളെയൊക്കെ നോക്കുകുത്തിയാക്കിക്കൊണ്ട് സംസ്ഥാനം ഭരിക്കുന്ന കക്ഷികൾക്കും മുന്നണിക്കും വിജയം ഉറപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് ഓരോ സ്ഥാപനത്തിലേയും വിഭജന രേഖാ കരടുകൾ പ്രഖ്യാപിക്കപ്പെട്ടത് എന്നു കാണാം.. അത്തരം കരട്‌രേഖകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരാതി പരിഹാരത്തിൽ വലിയ കഴമ്പില്ല എന്നിടത്താണ് കാര്യങ്ങളുടെ കിടപ്പ്.കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് പതിവ് രീതികൾ ആണെങ്കിലും,നീതിയുക്തവും കക്ഷി നിരപേക്ഷവുമായി നടക്കേണ്ടതായ തെരഞ്ഞെടുപ്പു പ്രക്രിയയിലുള്ള ഇടപെടൽ ആയിട്ടേ ഇത്തരം നീക്കങ്ങളെ ജനാധിപത്യ ശക്തികൾക്ക് കാണാൻ കഴിയുകയുള്ളൂ..

മണ്ഡല പുനർവിഭജനത്തെ തങ്ങളുടെ രാഷ്ട്രീയഅധികാരം ഉറപ്പിക്കാനുള്ള നീക്കമായി സമർത്ഥമായി ഉപയോഗപ്പെടുത്താനുള്ള നീക്കം ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്ര ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതിന്റെ സൂചനകൾ പുറത്തേക്കു വന്നിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തങ്ങളുടെ ചൊല്പടിക്കു നിർത്താൻ കഴിയാതിരിക്കെ ഇത്തരം വഴികൾ അവർ ആലോചിച്ചുവരുന്നതായും നമ്മുടെ മുന്നിലുണ്ട്.
വികസന, സാമ്പത്തിക, രാഷ്ട്രീയനയങ്ങളിൽ സംസ്ഥാന ഭരണം കേന്ദ്രഭരണത്തെ പിന്തുടരുന്നതിനു സമാനമായി വാർഡു വിഭജനത്തിലും മോദി മാതൃകയാണ് പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. തങ്ങളുടെ തുടർ ഭരണത്തിനെ ലക്ഷ്യം വെച്ചു കൊണ്ടുള്ള വിഭജനം.
ഭരിക്കുന്നവരുടെ താല്പര്യങ്ങളല്ല തെരഞ്ഞെടുപ്പു പ്രക്രിയയിൽ പ്രതിഫലിക്കേണ്ടത്. ജനങ്ങളുടെ താല്പര്യങ്ങളാകണം. അതിനുതകുന്ന തരത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കപ്പെടണം.
അത്തരത്തിൽ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപന വാർഡുവിഭജനം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. ജനാധിപത്യ പ്രക്രിയയെ സംരക്ഷിക്കാൻ ഈ നവഫാസിസ്റ്റ് കാലത്ത് എല്ലാവർക്കും ബാധ്യതയുണ്ടെന്നും അതിനായി മുന്നിട്ടിറങ്ങണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി ,
CPI(ML) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി ,
കേരളം.

18/12/24,
എറണാകുളം.

You may also like

Leave a Comment