Home » പിണറായി സർക്കാറിൻ്റെ ആദിവാസി ദ്രോഹ നടപടിക്കെതിരെ – കണ്ണൂർ കലക്ട്രേറ്റി ലേക്ക് മാർച്ച് 

പിണറായി സർക്കാറിൻ്റെ ആദിവാസി ദ്രോഹ നടപടിക്കെതിരെ – കണ്ണൂർ കലക്ട്രേറ്റി ലേക്ക് മാർച്ച് 

by Jayarajan C N
പിണറായി സർക്കാറിൻ്റെ ആദിവാസി ദ്രോഹ നടപടിക്കെതിരെ –
കണ്ണൂർ കലക്ട്രേറ്റി ലേക്ക് മാർച്ച്
രണ്ടായിരം ആദിവാസി കുടുംബങ്ങളുടെ പട്ടയം റദ്ദ് ചെയ്ത കണ്ണൂർ കലക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സി.പി.ഐ (എംഎൽ) റെഡ്സ്റ്റാർ   കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.
     ആദിവാസി ഭാരത് മഹാ സഭാ സംസ്ഥാന കൺവീനർ സഖാവ് ടി.ആർ ചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
        “ആറളത്തെ  ആദിവാസികളെ അവർക്ക് അവകാശപ്പെട്ട  ഭൂമിയിൽ നിന്നും ആട്ടിയോടിക്കുന്ന നയമാണ് കേരള സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. രണ്ടായിരത്തോളം ആദിവാസികളുടെ പട്ടയം റദ്ദ് ചെയ്ത കണ്ണൂർ ജില്ലാ കലക്ടറുടെ നടപടിക്കെതിരെ ജനാധിപത്യ ശക്തികൾ മുന്നോട്ട് വരണം. മാർച്ച് ഉദ്ഘാടനം ചെയതു കൊണ്ട് അദ്ദേഹം പറഞ്ഞു.കേരളത്തിലെ പല പ്രദേശങ്ങളിലുമുള്ള ആദിവാസി കുടുംബങ്ങളെയാണ് ആറളത്ത് പുന:രധിവസിപ്പിച്ചത്.പത്ത് ലക്ഷം രൂപ ഓരോ കുടുംബത്തിനും വേണ്ടി ചെലവഴിച്ച്  പാർപ്പിടം, തൊഴിൽ എന്നിവ ഉറപ്പ് വരുത്താനുള്ള പ്രൊജക്ടും ഉണ്ടായിരുന്നുവെങ്കിലും നടപ്പിൽ വരുത്തുന്നതിൽ പരാജയപ്പെട്ടു. ഇതിൻ്റെ ഭാഗമായി ജീവിത പ്രയാസങ്ങൾ നേരിട്ട കുടുംബങ്ങൾ ദുരിതത്തിലാണ്. വന്യ ജീവികളുടെ അക്രമണത്തിൽ 15 ആദിവാസികളാണ് കൊല്ലപ്പെട്ടത്. സർക്കാർ ഈ ദുർബല ജനവിഭാഗങ്ങൾക്ക് യാതൊരു പരിരക്ഷയും നൽകുന്നില്ല. ഈ സാഹചര്യത്തിലുള്ള ആദിവാസി കുടുംബങ്ങളുടെ പട്ടയം റദ്ദ് ചെയ്ത കലക്ടർക്കെതിരെ ഉടൻ നടപടിയെടുക്കണം” – മാർച്ചിനെ അഭിവാദ്യം ചെയ്തു കൊണ്ട്കൊണ്ട് പാർട്ടി സംസ്ഥാന സെക്രട്ടറി എം.പി.കുഞ്ഞിക്കണാരൻ പറഞ്ഞു.
     ജില്ലാ സെക്രട്ടറി പി.വി. അശോകൻ, സ്വാഗതം പറഞ്ഞു. Al KK S സംസ്ഥാന പ്രസിഡൻ്റ് സുകുമാരൻ അട്ടപ്പാടി, വി.എ ബാലകൃഷ്ണൻ,വിനോദ്കുമാർ രാമന്തളി , കെ. വി പ്രകാശ് , എന്നിവർ പ്രസംഗിച്ചു.

You may also like

Leave a Comment