പത്ര പ്രസ്താവന
മാർച്ച്-15 കൊച്ചിൻ കോർപ്പറേഷൻ ഓഫീസ്ധർണ്ണ TUCI അഖിലേന്ത്യാ പ്രസി ഡന്റ് അഡ്വ സാബി ജോസഫ് ഉൽഘാടനം ചെയ്തു.
മാലിന്യ ശേഖരണ തൊഴിലാളികളുടെ അവകാശ പത്രിക നടപ്പാക്കുക. മാലിന്യ ശേഖരണ തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കുക.
യൂസർ ഫീ അടച്ച രശീതി ഇല്ലാത്തവർക്ക് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ സേവനം നിഷേധിക്കുന്ന നിയമം റദ്ദ് ചെയ്യുക.
അഴിമതി വിജിലൻസ് അന്വേഷിക്കുക.
മാലിന്യ ശേഖരണ മേഖലയിൽ നിന്ന് സ്വകാര്യ ഏജൻസികളെ ഒഴിവാക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം ജില്ലാ മാലിന്യ ശേഖരണ തൊഴിലാളി യൂണിയൻ
മാർച്ച് 15 ന്
കൊച്ചികോർപ്പറേഷൻ ഓഫീസിനു് മുന്നിൽ നടത്തിയ ധർണ്ണ TUCI അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സാബി ജോസഫ് ഉൽഘാടനം ചെയ്തു. മാലിന്യ ശേഖരണ സംഭരണ സംസ്കരണ മേഖലകളെ പൂർണ്ണമായും സ്വകാര്യവൽക്കരിച്ച് സർക്കാർ സംവിധാനം ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി വർഷങ്ങളായി ജോലി ചെയ്തു വരുന്ന കണ്ടിൻജന്റ് ജീവനക്കാർ സി.എൽ ആർ , ഡി.എൽ ആർ , ജീവനക്കാരെ ഘട്ടംഘട്ടമായി ഒഴിവാക്കുകയായിരുന്നുപകരം കരാർ ജീവനക്കാരെ നിയോഗിക്കുകയും യാചക തൊഴിലാളികളാക്കി മാറ്റുകയായിരുന്നു എന്നു് ഉൽഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെകാലമായി കൊച്ചി കോർപ്പറേഷനിലെ മാലിന്യ ശേഖരണ തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കാനോ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നതിനോ കോർപ്പറേഷനോ തൊഴിൽ വകുപ്പോ നിയമനിർമ്മാണം നടത്തിയിട്ടില്ല. തൊഴിൽ വകുപ്പിന് യൂണിയൻ സമർപ്പിച്ച അവകാശപത്രികയ്ക്ക് വകുപ്പ് രേഖാമൂലംനൽകിയ മറുപടിയിൽ അത് വ്യക്തമാക്കിയിരിക്കുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന ഉത്തരവുണ്ടായിരുന്ന കോവിഡ് കാലത്ത് പോലും നഗര ശുചീകരണത്തിന് നിർബന്ധിതരായ മാലിന്യ ശേഖരണ തൊഴിലാളികൾക്ക് ആ കാലയളവിൽ യാതൊരു റിസ്ക് അലവൻസ് പോലും നൽകിയില്ല. എല്ലാത്തരം ജൈവ . അജൈവ മാലിന്യങ്ങൾ ശേഖരിക്കേണ്ടി വരുന്ന തൊഴിലാളികൾ എല്ലാത്തരം സാംക്രമിക രോഗങ്ങളും ബാധിച്ച് നരകിച്ച് മരിക്കുന്നതാണ് ഈ തൊഴിലാളികളുടെ തൊഴിൽ വിരമിക്കൽ.
മാലിന്യ ശേഖരണ ചുമതലയിൽ നിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളേയും തൊഴിലാളികളേയും ഒഴിവാക്കി സ്വകാര്യ കുത്തകകളെ ഏൽപ്പിക്കണമെന്ന ലോകബാങ്ക് ഉത്തരവ് നടപ്പാക്കുന്നതിന് വേണ്ടി കുടുബശ്രീയിലെ സ്ത്രീകളെ ഈ മേഖലയിലേക്ക് ഹരിത കർമ്മസേന എന്ന പേരിൽ നിയോഗിച്ചിരിക്കുന്നു. മാലിന്യം ശേഖരിച്ച് തിരിഞ്ഞ് അതിൽ നിന്ന് കിട്ടുന്ന പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിച്ച് വിറ്റ് അധിക വരുമാനം ഉണ്ടാക്കാൻ കിലയിലെ വിദഗ്ധരെ ഉപയോഗിച്ച്ക്ലാസ്സുകൾ സംഘടപ്പിക്കുന്നു. സർക്കാർ നയാപൈസ മുടക്കാതെ മാലിന്യ ശേഖരണ തൊഴിൽ ചെയ്യുന്നവർക്ക് വീട്ടുകാർ കൊടുക്കുന്ന 150 രൂപയാണ് പ്രതിമാസ വരുമാനം ഇതിൽ നിന്ന് 10% യൂസർ ഫീയായി കോർപ്പറേഷൻ പിരിച്ചെടുക്കാനാണ് തീരുമാനം.. ബാക്കി തുക കൂലിയായി ലഭിക്കും. ഇതിന് സ്ത്രീതൊഴിലാളികളെ പരുവപ്പെടുത്തിയെടുക്കുന്നതിന് വേണ്ടി കുടുംബശ്രീയെ ചുമതലപ്പെടുത്തിയിരിക്കുന്നു. കുറഞ്ഞ കൂലിക്ക് പണിയെടുത്ത് അമിതഭാരത്താൽ അധികം വൈകാതെ തൊഴിലാളികൾ തൊഴിൽ മേഖല ഉപേക്ഷിച്ച് പോകുമ്പോൾ സ്വകാര്യ ഏജൻസികൾക്ക്
മറ്റ് സംസ്ഥാന തൊഴിലാളികളെ തുഛമായ കൂലിക്ക് കരാർ അടിസ്ഥാനത്തിൽ പണിയെടുപ്പിച്ച് ലാഭം കൊയ്യാനുള്ള അവസരമൊരുക്കുകയാണ് സർക്കാർ. എല്ലാ തൊഴിൽ മേഖലയിൽ നിന്നും മലയാളി തൊഴിലാളികളെ ഒഴിവാക്കൽ പൂർണ്ണമായിരിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ ഇപ്പോൾ തന്നെ സ്വകാര്യ ഏജൻസികൾ മറ്റ് സംസ്ഥാന തൊഴിലാളികളെ വെച്ച് ലാഭം കൊയ്യുകയാണ്.
ലൈസൻസ് പുതുക്കുന്നതിനും കരം അടക്കുന്നതിനും യൂസർ ഫീ അടച്ച രശീതി ഹാജരാക്കണമെന്ന നിയമം പ്രാബല്യത്തിലാക്കിയ സർക്കാർ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരെ ഒഴിവാക്കി സ്വകാര്യ ഏജൻസികൾക്ക് അധികാരം കൈമാറുന്നു. വാഹനം വാങ്ങിയ ഇനത്തിൽ നടത്തിയ കോടികളുടെ അഴിമതിയും ഹെൽത്തു ഇൻസ്പെക്ടർമാർ യൂസർ ഫീയുടെ പേരിൽ നടത്തിയ അഴിമതികളും വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് സൂപ്രണ്ടിന് യൂണിയൻ പരാതി നൽകിയാട്ടുണ്ടു്.
മാലിന്യ ശേഖരണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പു വരുത്തുന്നതിനും തൊഴിലവകാശങ്ങൾ നിയമപരമാക്കുന്നതിന് നിയമ നിർമ്മാണം നടത്തുന്നതിനും നടപ്പാക്കുന്നതിനും , അഴിമതി വിജിലൻസ് അന്വേഷിക്കുന്നതിനും വേണ്ടി നടത്തിയ ധർണ്ണയിൽ യൂണിയൻ പ്രസിഡന്റ് ടി.സി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.ബാബു സ്വാഗതം ആശംസിച്ചു.. മർച്ചന്റ്സ് യൂണിയൻ സെക്രട്ടറി ശ്രീ. TK മൂസ, സിന്ധു കെ ശിവൻ (TUC Iസംസ്ഥാന കമ്മിറ്റി അംഗം) സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ. ദാസൻ , കൾച്ചറൽ ഫോറം ജില്ലാ കമ്മിറ്റിയംഗം അനൂപ് ഉമ്മൻ, വിവരാവകാശ പ്രവർത്തകൻ ഫാരിസ് അബു എന്നിവർ ഐക്യദാർഡ്യ പ്രസംഗം നടത്തി. T.H. ബാബു കൃതഞ്ഞത രേഖപ്പെടുത്തി.
പി.എൻ. ബാബു
സെക്രട്ടറി
എറണാകുളം ജില്ല മാലിന്യ ശേഖരണ തൊഴിലാളി യൂണിയൻ
98461 78278
ടി.സി. സുബ്രഹ്മണ്യൻ
പ്രസിഡന്റ്
9447607290
15/3/2024
എറണാകുളം