Home » പൗരത്വ നിയമ ഭേദഗതി 2019 റദ്ദു ചെയ്യുക – കൾചറൽ ഫോറം

പൗരത്വ നിയമ ഭേദഗതി 2019 റദ്ദു ചെയ്യുക – കൾചറൽ ഫോറം

by Jayarajan C N
പൗരത്വ നിയമ ഭേദഗതി 2019 റദ്ദു ചെയ്യുക
കൾചറൽ ഫോറം കേരളം
1955 ലെ ഇന്ത്യൻ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ട് 2019 ൽ കേന്ദ്ര ഭരണകൂടം കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ ജനതയെ പ്രത്യക്ഷമായി തന്നെ വർഗ്ഗീയമായി വിഭജിക്കുന്നതും , ജനാധിപത്യ വിരുദ്ധവും, ഭരണഘടനാവിരുദ്ധവുമാണെന്നും ആയതിനാൽ (citizen ship Amandment Act – (CAA) ഈ നിയമ ഭേദഗതി റദ്ദ് ചെയ്യണമെന്ന് കൾച്ചറൽ ഫോറം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്നു.
പാക്കിസ്ഥാൻ ,അഫ്ഗാനിസ്ഥാൻ ,ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 ന് മുമ്പ് കുടിയേറിയിട്ടുള്ള മുസ്ലിംങ്ങൾ ഒഴിച്ചുള്ള ഹിന്ദു, സിഖ്, ബുദ്ധ ജൈന, പാർസി ,കൃസ്ത്യൻ വിഭാഗങ്ങൾക്ക് മാത്രമായി ഇന്ത്യൻ പൗരത്വം ഉറപ്പാക്കുന നടപടികളിലൂടെ പ്രത്യക്ഷമായി തന്നെ ഇശ്ളാമോ ഫോബിയ പടർത്തി മതപരമായ വിഭജനം സൃഷ്ടിച്ച് മുസ്ലിംങ്ങളെ ശത്രുക്കളാക്കി നിർത്തുന്ന അങ്ങേയറ്റം ഹീനമായ നടപടികളാണ് RSS ഉം അതിൻ്റെ ഭരണകൂടവും ചെയ്തു കൊണ്ടിരിക്കുന്നത്.
പൗരത്വത്തിനു മതം മാനദണ്ഡമാക്കുന്ന നാളിതുവരെ നാം കേട്ടിട്ടില്ലാത്ത അപലപനീയമായ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര ഭരണകൂടത്തിനെതിരെ ജനാധിപത്യ പൗരസമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന കമ്മറ്റി അഭ്യർത്ഥിക്കുന്നു.
വി.എ ബാലകൃഷ്ണൻ
ചെയർമാൻ -9446955309
വേണുഗോപാലൻ കുനിയിൽ
കൺവീനർ 9249123786
കൾച്ചറൽ ഫോറം കേരളം

You may also like

Leave a Comment