നിയമ വിരുദ്ധമായ ഭൂമി കയ്യേറ്റത്തെ ചെറുക്കുക.
ജനുവരി 16
ബഹുജന മാർച്ച് .
വയനാട് :വൈത്തിരി താലൂക്ക് ഓഫീസിലേക്ക് .
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള നവ കേരള സദസ്സിനോടനുബന്ധിച്ചു വയനാട് ജില്ലയിൽ നടന്ന ‘പൗര പ്രമുഖ ‘രുടെ യോഗത്തിൽ സ്വർണ്ണവ്യാപാരിയായ ബോബി ചെമ്മണ്ണൂർ പ്രഖ്യാപിച്ചത് മേപ്പാടിയിൽ എ.വി.ടി യിൽ നിന്നും 1000 ഏക്കർ ഭൂമി താൻ വാങ്ങി യിട്ടുണ്ടന്നും അതിൽ 200 ഏക്കർ സർക്കാറിന് ഹെലിപ്പാഡ് നിർമ്മിക്കാൻ സൗജന്യമായി തരാമെന്നും ബാക്കി 800 ഏക്കറിൽ റിസോർട്ട് നിമ്മാണത്തിനും ഉപയോഗിക്കുമെന്നാണ്. 3000 കോടി രൂപ ചെലവിൽ ഈ ഭൂമിയിൽ ഹെറിറ്റേജ് റിസോർട്ട്, വിനോദപാർക്ക് അഗ്രീ ടൂറിസം തുടങ്ങിയവ ബോചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന തൻ്റെ സ്ഥാപനം ആരംഭിക്കു മെന്നാണ് അദ്ദേഹം തട്ടിവിട്ടത്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹം പ്രഖ്യാപിച്ച നിരവധി കടലാസ് പദ്ധതികൾ പോലെ ഈ പ്രസ്താവനയെ തള്ളിക്കളയാൻ പറ്റില്ല.
മുഖ്യമന്ത്രിയേയും ഇരുപത് മന്ത്രിമാരെയും ‘പൗരപ്രമുഖരെ ‘ യും കവചമാക്കി തൻ്റെ പ്രോജക്ടി നാവശ്യമായ ഓഹരി മൂലധനം പിരി ച്ചെടുക്കാനുള്ള നീക്കം അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു എന്നാണറിയുന്നത്. എ.വി.ടി. പ്ളാൻ്റേഷൻ്റെ ഭാഗമായിരുന്ന കോട്ടപ്പടി വില്ലേജിലെ സർവ്വേ നമ്പർ 21/26, 16 / 18, 18/19 ൽ പ്പെട്ട ഭൂമിയാണ് തരം മാറ്റി ഭൂനികുതി അടച്ചിരിക്കുന്നത്.
നടക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വൻ ഭൂമി കുംഭകോണം:
വയനാട് ജില്ലയിൽ കേരള സർക്കാറിൽ നിക്ഷിപ്ത മാകേണ്ട ആയിരകണക്കിന് ഏക്കർ ഭൂമി നിയമ വിരുദ്ധ
മായി തോട്ട ഇതര ആവശ്യ
ങ്ങൾക്കായി , ഭൂപരിഷ്കരണ നിയമങ്ങളെയും, ഭൂസംരക്ഷണ നിയമങ്ങളെയും അട്ടിമറിച്ച് വിറ്റഴിക്കാനുള്ള വൻ ഗൂഡ പദ്ധതിക്ക് ഇതോടെ തുടക്ക മിടുകയാണ്.
കേരള സർക്കാരിൽ നിക്ഷിപ്ത മായിരിക്കേണ്ട ഭൂമി തിരിച്ചു പിടിച്ചു തൊഴിലാളികളുടെ ഉടമസ്ഥതയിൽ തോട്ടങ്ങൾ പുന:സംഘടിപ്പിക്കുവാനും ദലിത് – ആദിവാസി ജനവിഭാഗങ്ങൾക്ക് കൃഷിഭൂമി വിതരണം ചെയ്യുന്നതിനുമല്ല ,
ഒരു വൻ ഭൂമി കുംഭകോണ ത്തിനാണ് മുഖ്യമന്ത്രി തന്നെ
ഇതിലൂടെ നേതൃത്വം കൊടുക്കുന്നതു്.
(ചെറുവള്ളിയിലെ സർക്കാർ ഉടമസ്ഥതയുള്ള ഭൂമി തട്ടിപ്പുകാരനായ കെ.പി. യെഹോന്നാനു പണം കൊടുത്തു ശബരിമല വിമാനത്താവളം നിർമ്മിക്കാൻ ഏറ്റെടുക്കുന്നത് പോലെ)
തോട്ട ഭൂമിയുടെ ചരിത്രം :
കേരളത്തിൽ സ്വതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾ കൈവശം വെച്ചിരുന്ന തോട്ടങ്ങളുടെ ഭൂ ഉടമസ്ഥത സ്വാതന്ത്ര്യാനന്തരം കേരള സർക്കാറിൽ നിക്ഷിപ്ത മാകേണ്ടതാണ്. ഹാരിസൺ മലയാളം മാത്രമല്ല ബ്രിട്ടീഷ് കമ്പനികൾ പാട്ടത്തിന് എടുത്തിരുന്ന ,47 ന് ശേഷം ഉപേക്ഷിച്ചുപോയഭൂഉടമസ്ഥത ഇല്ലാത്ത ചെറുതും വലുതുമായ 49ഓളം തോട്ടങ്ങൾ ഇന്ന് വയനാട്ടിൽ ഉണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് സർക്കാർ ഗ്രാൻറുകളിലും ജന്മിമാരുടെ കൈകളിൽ നിന്ന് പാട്ടവ്യവസ്ഥയിലും ബ്രട്ടീഷ് പൗരന്മാർ സ്ഥാപിച്ചിരുന്ന തോട്ടങ്ങളാണ് ഇന്ത്യ
സ്വതന്ത്രമായതോടെ അവർ ഉപേക്ഷിച്ചു പോയത്.
വയനാട് ജില്ലാ കലക്ടർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഹാരിസൺ കൂടാതെ തന്നെ ഇത്തരത്തിലുള്ള 49 തോട്ടങ്ങളിലായി 60000 ഏക്കർ ഭൂമിവയനാട്ടിൽ ഉണ്ടെന്നാണ് ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഇത്തരം ഭൂമികളിൽ സർക്കാർ ഉടമസ്ഥത സ്ഥാപിച്ചെടുക്കു ന്നതിന് വേണ്ടി സിവിൽ കോടതിയിൽ കേസ്സുകൾ ഫയൽ ചെയ്യണമെന്ന പ്രൻസിപ്പൽ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് വയനാട് ജില്ലാ കലക്ടറുടെ മേശപ്പുറത്ത് ഇരിക്കെയാണ് വൻ ഭൂമി കുംഭ കോണത്തിന് മുഖ്യമന്ത്രി,പിണറായി വിജയൻ നേരിട്ട് ഇറങ്ങിയിരിക്കുന്നത്.
കേസ്സു ഫയൽ ചെയ്യാൻ റവന്യൂ വകുപ്പു പ്രൻസിപ്പൽ സെക്രട്ടറി ഉത്തരിവിട്ട വയനാട്ടിലെ തോട്ടങ്ങൾ ഏതല്ലാമാണ് ?
എൽസ്റ്റൺ എസ്റ്റേറ്റ്,കുറിച്യർ മല എസ്റ്റേറ്റ്,ചുളുക്ക ടീ എസ്റ്റേറ്റ്,ചെമ്പ്ര എസ്റ്റേറ്റ്,
പെല്ലോട്ട് എസ്റ്റേറ്റ്,തട്ടാമല എസ്റ്റേറ്റ്, തലപ്പായ ടീ എസ്റ്റേറ്റ്,
ജെസ്സി ടീ എസ്റ്റേറ്റ് ചിറക്കര എസ്റ്റേറ്റ്,എൻ.എസ്സ് എസ്സ് എസ്റ്റേറ്റ്,ബ്രഹ്മഗിരി എസ്റ്റേറ്റ്,
എ.ബി. ആന്റ് സി എസ്റ്റേറ്റ്.
എ.വി.എസ് പ്ലാന്റേഷൻ,പാമ്പ്ര കോഫി പ്ലാന്റേഷൻ,ചോയി മല എസ്റ്റേറ്റ്,പുന്നപ്പുഴ , വെള്ളരിമല എസ്റ്റേറ്റ്, എൽഫ്സ്റ്റൺ എസ്റ്റേറ്റ് ,
പോഡാർ പ്ലാന്റേഷൻ ,(റിപ്പൺ ടീ ),ഇംഗ്ലീഷ് – സ്കോട്ടിഷ് ജോയിന്റ് കമ്പനി എസ്റ്റേറ്റ്
തുടങ്ങിയ എസ്റ്റേറ്റ് ഭൂമികൾ നിയമപരമായി കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ നിക്ഷിപ്തമായിരിക്കേണ്ട ഭൂമിയാണ്.
ഈ ഭൂമിയുടെ ഒരോന്നിൻ്റേയും സർവ്വേ നമ്പർ ,
ഭൂ വിസ്തൃതി , വ്യാജ ഉടമസ്ഥത
യുടെ വിശദാംശങ്ങൾ എന്നിവ കലക്ടർ വന്യൂ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭൂപരിഷ്കരണ നിയമം പ്രകാരം പാട്ട വ്യവസ്ഥ തന്നെ ഇല്ലാതാക്കി
1970 ജനവരി 1 മുതൽ പാട്ട ഭൂമികളുടെ ഉടമസ്ഥത
കേരള സർക്കാറിൽ നിക്ഷിപ്ത മാക്കിയതാണ്
ഇന്ത്യ സ്വതന്ത്രമായ തോടെ നിലവിൽ വന്ന നിയമങ്ങൾ പലതും തോട്ട ഭൂമിയുടെ ഉടമസ്ഥത നിലനിർത്തുന്നതിന് അവരെ അനുവദിച്ചിരുന്നില്ല.
എന്നാൽ പല സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും കേരളത്തിൽ ഇത്തരം തോട്ടങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു.
ഈ ഭൂമിയത്രയും പാട്ട ഭൂമിയായത് കൊണ്ടു ഭൂ ഉടമസ്ഥത കൈമാറാൻ അധികാരം അവർക്ക് ഉണ്ടായിരുന്നില്ല.
ഭൂപരിഷ്കരണ നിയമം അനുസരിച്ച് പാട്ടം വ്യവസ്ഥ റദ്ദ് ചെയ്യുന്നതിന്റെ ഭാഗമായി ജന്മി മാർക്ക് നഷ്ട പ്രതിഫലം കൊടുത്തു കൊണ്ടു ഭൂമിയിലുള്ള അവരുടെ എല്ലാ അവകാശങ്ങളും ഇല്ലാ താക്കണമെന്നതാണ് ചട്ടം. ബ്രിട്ടീഷ് തോട്ടങ്ങളുമായി ബന്ധപ്പെട്ട് ഈ നടപടികൾ പോലും നടന്നില്ല.എന്നു മാത്രമല്ല ഭൂമിയിലുള്ള ഉടമസ്ഥത സർക്കാർ പുന:സ്ഥാപിച്ചിട്ടുമില്ല.
ഭൂപരിധി നിയമങ്ങളെ മറികടക്കാൻ തോട്ട ങ്ങൾക്കു ള്ള ഇളവുകൾ ഉപയോഗിച്ച് ഭൂമി വിവിധ വിഭാഗങ്ങൾ കൈവശം വെക്കുകയാണ് ചെയ്തത്.ചുരുക്കിപ്പറഞ്ഞാൽ ഇച്ഛാ ശക്തിയുള്ള ഒരു സർക്കാറിന് ഒരു ഉത്തരവിലൂടെ ഈ ഭൂമി ഏറ്റെടുക്കാവുന്നതാണ്.
കൊള്ളക്ക് പിണറായി സർക്കാർ കൂട്ട് നിൽകുന്നു.
നവകേരള യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നു വയനാട്, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഇത്തര ത്തിൽപ്പെട്ട പതിനായിരക്കണക്കിന് ഏക്കർ ഉടമസ്ഥതയില്ലാത്ത ഭൂമി തോട്ടേതര ആവശ്യത്തിൻ്റെ പേരിൽ തരം മാറ്റാനും നിയമവിരുദ്ധ കൈ മാറ്റങ്ങൾക്ക് നിയമ സാധുത ഉണ്ടാക്കാനും അതുവഴി കോടികൾ തട്ടി യെടുക്കുക എന്നതുമാണ്. മരുമകൻ്റെ ടൂറിസം വ്യവസായ വകുപ്പ് ഇതിന് ചുക്കാൻ പിടിക്കുന്നു.
വയനാട്ടി ൽ മാത്രം ഹാരിസൺ ആയിരകണക്കിന് ഏക്കർ ഇതുവരെ വിൽപന നടത്തി. ഇങ്ങനെ കൈമാറി കിട്ടിയ ഭൂമിയാണ് A V T(AV തോമസ്സ് ഗ്രൂപ്പ്) ഇപ്പോൾ ബോബി ചെമ്മണ്ണൂരിന് വിറ്റഴിച്ചിരി
ക്കുന്നത്. പോഡാർ പ്ളാൻ്റേഷൻ ഏറെ ക്കുറെ മുഴുവൻ ഭൂമിയും വിറ്റഴിച്ചു. എൽസ്റ്റണും ഭൂമി വിൽപനക്ക് വെച്ചിരിക്കുന്നു . സർക്കാറിൻ്റെ മൗനാനുവാദം കിട്ടിയ സ്ഥിതിക്ക് ജനങ്ങൾക് അവകാശപ്പെട്ട പതിനായിര കണക്കിന് ഏക്കർ ഭൂമി തരം മാറ്റി തോട്ട ഇതര ആവശ്യങ്ങൾക്കായി തുണ്ടു തുണ്ട മാക്കും .ബംഗാളിലേയും അസമിലേയും അഥിതി തൊഴിലാളികളെ ദിവസ കൂലിക്ക് ജോലി യെടുപ്പി
ക്കുകയും തോട്ടങ്ങളിലെ സ്ഥിരം തൊഴിലാളികളെ ക്രമേണ ഒഴിവാക്കുകയുമാണ് പല തോട്ടങ്ങളും . തോട്ടഭൂമി മുഴുവനും തോട്ട ഇതര വ്യവസായങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്ന നിയമ നിർമ്മാണത്തിന് പിണറായി സർക്കാർ ഇതോടൊപ്പം
നികൃഷ്ടമായ നീക്കം നടത്തുന്നതായും അറിയുന്നു. ഇതിലുടെ അനധികൃതമായി കൈവശം വെക്കുന്ന ഭൂ വുടമസ്ഥത ഇല്ലാത്ത മുഴുവൻ ഭൂമിയും വിറ്റഴിക്കാൻ മാഫിയകൾ കാത്തിരിക്കയാണ്.
ബഹുജന മാർച്ച് എന്തിനുവേണ്ടി ?
നിയമവിരുദ്ധമായി ഹാരിസൺ ഉൾപ്പെടെ കയ്യടക്കിയിരിക്കുന്ന മുഴുവൻ ഭൂമിയും നിയമ നിർമ്മാണത്തിലൂടെ തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി സി.പി.ഐ (എംഎൽ ) റെഡ് സ്റ്റാർ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. ഭൂ പരിഷ്കരണത്തിൽ കൃഷി ഭൂമി ലഭിക്കാത്ത ദലിത് -ആദിവാസികൾ ഉൾപ്പെടെയുള്ള നിരവധി ലക്ഷം ഭൂരഹിത കുടുംബങ്ങളാണ് കേരളത്തിലുള്ളത്. ചരിത്രപരമായി ഭൂ വുടമസ്ഥത നിഷേധിക്കപ്പെട്ട ഈ ജനവിഭാഗങ്ങളുടെ ഭൂമിക്കു വേണ്ടിയുള്ള ചരിത്ര പ്രധാനമായ സമര ങ്ങളായിരുന്നു സി.പി.ഐ (എം. എൽ) റെഡ് സ്റ്റാർ നേതൃത്വത്തിൽ നടന്ന മേപ്പാടി ഭൂ സമരവും തൊവരി മല ഭൂ സമരവും . ഭൂ ഉടമസ്ഥത യില്ലാതെ അനധികൃതമായി കൈവശം വെക്കുന്ന മുഴുവൻ തോട്ടങ്ങളും സർക്കാർ ഏറ്റെടുക്കുക. തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയിൽ സഹകരണ തോട്ട ങ്ങളായി ഇവ പുന:സംഘടിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കൊണ്ടുവരിക. തോട്ട കൃഷി യില്ലാത്ത മുഴുവൻ ഭൂമിയും ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂ രഹിത കുടുംബങ്ങൾക്ക് കൃഷി ചെയ്യാൻ വിതരണം ചെയ്യുക. ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള റിയൽ എസ്റ്റേറ്റ് മാഫിയകൾ അനധികൃതമായി കൈവശപ്പെടുത്തിയ മുഴുവൻ ഭൂമിയുടെയും രജിസ്ട്രേഷൻ ഉടൻ റദ്ദ് ചെയ്യുക. തോട്ട ഭൂമിയുടെ അനധികൃത വിൽപനയും തരം മാറ്റലും നിരോധിക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് സി.പി.ഐ (എം .എൽ) റെഡ് സ്റ്റാർ
ഭൂ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു കൊണ്ട് ഉന്നയിക്കുന്നത്.
ഈയൊരു പ്രക്ഷോഭത്തിൻ്റെ തുടക്കമെന്ന നിലയിലാണ് ജനുവരി 16 നു നടക്കുന്ന ബഹുജന മാർച്ച് . ഇത് വമ്പിച്ച വിജയ മാക്കണമെന്നും ,മുഴുവൻ ജനാധിപത്യ വിശ്വാസികളും, തോട്ടം തൊഴിലാളികളും , ദലിത് ആദിവാസി ജനവിഭാഗങ്ങളും ഭൂരഹിത കർഷക- കർഷക തൊഴിലാളി കുടുംബങ്ങളും ഭൂ പ്രക്ഷോഭത്തിലും ബഹുജന മാർച്ചിലും അണിചേരണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി
സെക്രട്ടറി,
എം പി കുഞ്ഞിക്കണാരൻ .
9745338072.
വയനാട് ജില്ലാ കമ്മിറ്റിക്കുവേണ്ടി
സെക്രട്ടറി ,
കെ. വി. പ്രകാശ്.
9400560605