Home » ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം – സ്വാഗതസംഘം രൂപീകരിച്ചു

ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം – സ്വാഗതസംഘം രൂപീകരിച്ചു

by Jayarajan C N

2023 ഡിസംബർ ആറിന് തൃശ്ശൂരിൽ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ 14/11/23 കോഴിക്കോട് ജില്ലാ തല സ്വാഗതസംഘം രൂപീകരണ യോഗം നടന്നു..

കെ. സഹദേവൻ വർത്തമാന ഇന്ത്യനവസ്ഥയിൽ ഫാസിസത്തിനെതിരായ വിപുലമായ ഐക്യത്തിന്റെയും നിലപാടുകളുടെയും പ്രാധാന്യവും സമ്മേളനതിന്റെ സംഘാടക പ്രവർത്തനങ്ങളും വിശദീകരിച്ചു..

പ്രൊഫ: എൻ.സി.ഹരിദാസൻ അധ്യക്ഷത വഹിച്ചു..

ലക്ഷദ്വീപിലെ തന്റെ അനുഭവങ്ങൾ കൂടി പരാമർശിച്ചുകൊണ്ട് ഹിന്ദുത്വ ഫാസിസം നമ്മുടെ സാംസ്കാരിക ബോധത്തിനുമേൽ നടത്തുന്ന കടന്നാക്രമങ്ങളെക്കുറിച്ച് ഡോ:സ്മിത.പി. കുമാർ സംസാരിച്ചു..

യോഗത്തിൽ പങ്കെടുത്തു സംസാരിച്ചവരൊക്കെയും വളരെ ഗൗരവമായ അർത്ഥത്തിൽ ആണ് ഈ സമ്മേളനത്തെ നോക്കിക്കണ്ടത്..

സമ്മേളത്തിന് നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റ് വിരുദ്ധ മതേതര ജനാധിപത്യ മുന്നണിയുടെ പ്രവർത്തനം ജില്ലയിൽ തുടർന്നും ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഊന്നിപ്പറഞ്ഞു.

പ്രൊ:എൻ. സി. ഹരിദാസൻ ചെയർമാനായും വേണുഗോപാലൻ കുനിയിൽ കൺവീനറായും,സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

ഇവർക്കുപുറമെ പ്രകാശൻ.KP(RMPI), KP ചന്ദ്രൻ, എ. മുഹമ്മദ്‌ സലീം(ഇരുവരും ജനാധിപത്യ വേദി), VA ബാലകൃഷ്ണൻ,അഖിൽ കുമാർ AM(CPIML REDSTAR),ഹരിഹരൻ.KV,മനോജ്‌,ലെനിന എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു..
യോഗത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയ സുഹൃത്തുക്കളെയും സംഘടനകളെയും ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാനും ഇക്കാര്യത്തിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും തീരുമാനിച്ചു.

നവംബർ 16 നു നടക്കുന്ന സംസ്ഥാന സ്വാഗതസംഘം പരിപാടികളുടെ പൂർണ്ണരൂപം ആവിഷ്കരിക്കുന്നതിനനുസരിച്ച് ജില്ലയിൽ കഴിയാവുന്ന ഇടങ്ങളിലെല്ലാം പോസ്റ്ററിങ്ങും പ്രചരണ യോഗങ്ങളും മറ്റും നടത്താൻ ധാരണയായി.

അന്നേ ദിവസം രാവിലെ തൃശൂരിലെത്തുന്ന ഏതെങ്കിലും ഒരു ട്രെയിൻ തീരുമാനിച്ചു അതിൽ ബാഡ്ജ് ധരിച്ചും അനുവദനീയമായ രീതിയിൽ പ്രചരണം നടത്തിയും സമ്മേളനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.💪🏻

You may also like

Leave a Comment