സഖാവ് വരിസംഖ്യ ക്യാമ്പയിൻ വിജയിപ്പിക്കുക..
സഖാക്കളെ, സുഹൃത്തുക്കളെ ,
പാർട്ടി സംഘാടനത്തിൽ വിലപ്പെട്ട പങ്കു വഹിക്കുന്ന പാർട്ടി പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് 2023 ജനുവരി ഒന്നു മുതൽ തുടക്കം കുറിക്കുകയാണ്.
പാർട്ടി സംസ്ഥാന കമ്മിറ്റി മുഖപത്രമായ സഖാവ് മാസിക ഇരുപതാമത് വർഷത്തിലേക്ക് കടക്കുകയാണ്.
പാർട്ടിയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന വലത് – അവസരവാദ നിലപാടുകൾക്കെതിരെ നടത്തിയ ഉൾപ്പാർട്ടി സമരത്തിന്റെ വിജയമാണ് 2003 ൽ സഖാവ് മാസിക ആരംഭിക്കുന്നതിന് നമുക്ക് പ്രചോദനമായത്.
പരിമിതികൾ ഒട്ടേറെ ഉണ്ടായിരുന്നുവെങ്കിലും, കൊവിഡ് മഹാമാരിയുടെ രണ്ടു വർഷക്കാലത്തെ അടച്ചുപൂട്ടൽ ഘട്ടമൊഴിച്ച് മാസിക കൃത്യമായി പ്രസദ്ധീകരിക്കാൻ നാം ശ്രമിച്ചിരുന്നു.
അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കെതിരെ ഉയർന്നു വരുന്ന ഭീഷണികളെ അപ്പോഴപ്പോൾ ചൂണ്ടിക്കാണിക്കാനും, ഭരണവർഗ്ഗങ്ങൾ അടിച്ചേൽപ്പിക്കുന്ന കോർപ്പറേറ്റ് വികസന നയങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നതിനായി നടന്ന ഓരോ പ്രക്ഷോഭങ്ങളിലും സഖാവ് ഇക്കാലമത്രയും ജനങ്ങൾക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.
തൊഴിലാളികളും കർഷകരും, പാർശ്വവൽകൃതരാക്കപ്പെട്ട ദലിത് ആദിവാസി ജനവിഭാഗങ്ങളും നടത്തിക്കൊ ണ്ടിരുന്ന ഓരോ ജീവന്മരണ സമരങ്ങളിലും ‘സഖാവ്’ അവരോടൊപ്പം തോളോട്തോൾ ചേർന്ന് നിലകൊണ്ടിട്ടുണ്ട്.
നവഫാസിസത്തിന്റെ ആപൽക്കരമായ ഭീഷണി രാജ്യത്തിലെ ജനങ്ങൾക്കെതിരെ വളർന്നു വരുന്ന വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ പ്രത്യേകിച്ചും ‘സഖാവിന് ഭാരിച്ച കടമകൾ ഏറ്റെടുക്കാനുണ്ട്.
സംസ്ഥാന കമ്മിറ്റി മുഖപത്രമായ സഖാവിന്റെയും, കേന്ദ്ര കമ്മിറ്റി പ്രസദ്ധീകരണമായ റെഡ് സ്റ്റാറിന്റെയും [RED STAR ] പ്രചാരം ഇരട്ടിയാക്കി മാറ്റുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ മുഖ്യമായും നാം ലക്ഷ്യം വെക്കുന്നത്.
സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉൾപ്പെടെ, സഖാവ് പത്രത്തിന്റെ സ്വാശ്രയത്വം ഉറപ്പു വരുത്തുക എന്ന തീരുമാനത്തിന്റെ ഭാഗം കൂടിയാണ് ജനുവരി 1 മുതൽ 30 വരെ നടക്കുന്ന ഈ ക്യാമ്പയിൻ.
കെട്ടിലും മട്ടിലും ആവശ്യമായ മാറ്റങ്ങൾ വരുത്താനും, പുറത്തിറക്കുന്ന ഓരോ ലക്കവും വരിക്കാരിലേക്കും ബഹുജനങ്ങൾക്കിടയിലേക്കും എത്തുമെന്ന് ഉറപ്പു വരുത്താനും എഡിറ്റോറിയൽ ബോർഡും, മാനേജ്മെന്റ് കമ്മിറ്റിയും പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്.
ഈ കാമ്പെയിൻ വിജയിപ്പിക്കുന്നതിന് മുഴുവൻ ജനാധിപത്യ- പുരോഗമന ശക്തികളോടും പാർട്ടി സഖാക്കളോടും അഭ്യർത്ഥിക്കുകയാണ്.
സെക്രട്ടറി,
CPIM L റെഡ് സ്റ്റാർ ,
കേരള സസ്ഥാന കമ്മിറ്റി ,
mobil :9745338072.