Home » സ.ബാബുജിയുടെ സമര പന്തൽ സന്ദർശിച്ചു

സ.ബാബുജിയുടെ സമര പന്തൽ സന്ദർശിച്ചു

by Jayarajan C N

 

സ.ബാബുജിയുടെ സമര പന്തൽ സന്ദർശിച്ചു.

കരാർ കാലാവധി കഴിഞ്ഞിട്ടും “നമ്മൾ കുടുംബ വീട് ” ബാബുജിക്കും കുടുംബത്തിനും തിരികെ നൽകാതെ വ്യാജ രേഖ ഉപയോഗിച്ച് വീട് കയ്യേറിയതിനെതിരെ പ്രമുഖ പരിസ്ഥിതിപ്രവർത്തകനും പി.പി.എഫ് കൺവീനറുമായ സഖാവ് ബാബുജിയും കുടുംബവും കോട്ടയം കാടമുറിയിൽ നടത്തി കൊണ്ടിരിക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് CPI(ML) റെഡ്സ്റ്റാർ ജനറൽ സെക്രട്ടറി സ.പി. ജെ ജയിംസ്, എം.പി കുഞ്ഞിക്കണാരൻ , (സംസ്ഥാന സെക്രട്ടറി), സഖാക്കൾ ശശിക്കുട്ടൻ വാകത്താനം , വി.ജെ.ജോയി, പ്രസന്നൻ തുടങ്ങിയവർ സമര പന്തൽ സന്ദർശിച്ചു.

മനുഷ്യത്വരഹിതവും ആധുനികസമൂഹത്തിന് അപമാനകരവുമായ ഈ കയ്യേറ്റത്തിനെതിരെ ബാബുജി നടത്തുന്ന സമരത്തിൽ ജനപ്രതിനിധികളും സർക്കാറും അടിയന്തിരമായി ഇടപ്പെട്ട് ബാബുജിക്ക് നീതി ഉറപ്പാക്കണമെന്ന് സഖാക്കൾ ആവശ്യപ്പെട്ടു.

You may also like

Leave a Comment