ഓരോ വോട്ടും RSSഫാസിസത്തിനും സഖ്യശക്തികൾക്കുമെതിരെ വിനിയോഗിക്കുക.
പി.ജെ ജയിംസ്
2024 ഏപ്രിൽ 26ന് നടക്കുന്ന നിർണായകമായ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ നമ്മുടെ ഓരോ വാട്ടും RSS നെ രാജ്യാധികാരത്തിൽ നിന്നു പുറത്താക്കുന്നതിനു വേണ്ടി വിനിയോഗിക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി ഡോ: പി.ജെ ജയിംസ് അഭ്യർത്ഥിച്ചു.
പാർട്ടി കോഴിക്കോട് ജില്ലാ പ്രവർത്തകയോഗം പയ്യോളിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും,സ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കപ്പെടണമെങ്കിൽ ,ബി ജെ പി സർക്കാറിനെ അടിയന്തിരമായി പുറത്താക്കണം അത്തരമൊരു നിലപാടിൽ നിന്നു കൊണ്ട് ബി.ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാൻ ഇന്ത്യയിലൊരിടത്തും സി.പി ഐ (എം.എൽ) റെഡ്സ്റ്റാർ മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുസ്ലിംങ്ങളെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ള RSS രാമക്ഷേത്ര നിർമ്മാണത്തിലൂടെയും, പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടും, ചരിത്രത്തത്തിൻ്റെയും, വിദ്യാഭ്യാസത്തിൻ്റെയും ,സംസ്കാരത്തിൻ്റേയും കലയുടെയും മണ്ഡലത്തിലടക്കം ആസൂത്രിതമായ കടന്നുകയറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യ എന്ന രാജ്യം അതിൻ്റെ സത്തയിൽ നിലനിൽക്കണമോ എന്ന അടിസ്ഥാന പ്രശ്നം ഉയർന്നു വന്നിരിക്കുന്ന ഈ സന്ദർഭത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ വിപ്ലവശക്തികളും , പുരോഗമന ജനാധിപത്യ ശക്തികളും RSS ഫാസിസത്തിനെതിരായ പ്രക്ഷോഭത്തെ ശക്തിപ്പെടുത്തണ മെന്നും പി.ജെ ജയിംസ് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരൻ അധ്യക്ഷത വഹിച്ചു. , കേന്ദ്ര കമ്മറ്റി അംഗം സാബി ജോസഫ്, ജില്ലാ സെക്രട്ടറി എ.എം അഖിൽ കുമാർ, കെ.ബാബുരാജ്, വേണുഗോപാലൻ കുനിയിൽ , വി.എ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
എ എം അഖിൽ കുമാർ
ജില്ലാ സെക്രട്ടറി
സി പി ഐ എം .എൽ റെഡ്സ്റ്റാർ
കോഴിക്കോട് ജില്ല
26/3/2024