സഖാവ് ടി.കെ.രാജൻ കണ്ണൂർ :
മാവോ രാജൻ എന്ന വിളിപ്പേരിൽ പാർട്ടി സഖാക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും അറിയപ്പെടുന്ന സഖാവ് ടി.കെ.രാജൻ നിര്യാതനായി.
സി.പി.ഐ. ( എം.എൽ) പ്രസ്ഥാനത്തിൻ്റെ ആദ്യ കാല നേതാക്കളിലൊരാളായിരുന്നു. അടിയന്തിരാവസ്ഥാക്കാലത്ത് ജയിൽവാസമനുഭവിച്ച സഖാവ് ഭീകരമായ പോലീസ് മർദ്ദനങ്ങൾക്ക് വിധേയമായിട്ടുണ്ട്. സി.ആർ.സി സി.പി ഐ (എം.എൽ )പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് കണ്ണൂർ ജില്ലാകമ്മിറ്റിയി ലെഭൂരിഭാഗം സഖാക്കളും കെ. വേണുവിനൊപ്പം നിലയുറപ്പിച്ചപ്പോൾ വളരെ ധീരതയോടെ റെഡ് ഫ്ലാഗ് ൽ തുടരുകയും വളരെ ചെറിയൊരു സമയത്തിനുള്ളിൽ തന്നെ കണ്ണൂരിൽ പാർട്ടിയെ പുന:സംഘടിപ്പിക്കുകയും ചെയ്തു. സഖാവിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിരവധി ജനകീയ സമരങ്ങൾ വികസിപ്പിക്കുകയും വർഗ്ഗ ബഹുജനപ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് നേതൃത്വ പരമായി വലിയൊരു പങ്കും സഖാവ് വഹിച്ചു. പെരിങ്ങോംആണവനിലയത്തിനെതിരായ സമരം. എൻ റോൺ വിരുദ്ധ സമരം, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതിന് വേണ്ടി നടത്തിയ സമരം, ആറളം ഫാം സമരം തുടങ്ങിയ സമരങ്ങൾ സഖാവിൻ്റെ നേതൃത്വത്തിലായിരുന്നു.പാർട്ടി ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും സഖാവ്‌പ്രവർത്തിച്ചു . 2003 ന് ശേഷം സഖാവ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. പുതിയതെരു,
കുന്നും കൈയിയാണ് സഖാവിൻ്റെ വീട്. മൃതദേഹം വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. സി. പി. ഐ (എം.എൽ) സംസ്ഥാന കമ്മിറ്റി സഖാവിൻ്റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു സഖാവി കുടുംബത്തിൻ്റെ വേദനയിൽ പങ്ക്ചേരുന്നു.
സെക്രട്ടറി
സംസ്ഥാന കമ്മിറ്റി,
CPI [M L ]റെഡ് സ്റ്റാർ