സഖാവ് രാജൻ രക്തസാക്ഷി ദിനമായ മാർച്ച് 2 ന് രാജന്റെ ജന്മദേശമായ ചേർപ്പിൽ CPIML റെഡ്സ്റ്റാർ രക്തസാക്ഷി ദിനാചരണം നടത്തി.
അടിയന്തരാവസ്ഥ രക്തസാക്ഷി സഖാവ് രാജൻ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി രാവിലെ രാജൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. സഖാക്കൾ എൻ ജി ശിവൻ, ബാലൻ, പി.സി സിദ്ധാർത്ഥൻ, എൻ ഡി വേണു, പി ബി ജ്യോതിബസു, ടി ആർ സുന്ദരൻ എന്നിവർ പങ്കെടുത്തു.
വൈകീട്ട് ചേർപ്പ് സെന്ററിൽ നടന്ന രക്തസാക്ഷി
അനുസ്മരണ പൊതുയോഗം CPI(ML) റെഡ്സ്റ്റാർ കേന്ദ്രക്കമ്മിറ്റിയംഗം
സഖാവ് പി എൻ പ്രോവിന്റ് ഉദ്ഘാടനം ചെയ്തു. സഖാക്കൾ കെ ശിവരാമൻ,എൻ ഡി വേണു എന്നിവർ സംസാരിച്ചു. ടി ആർ സുന്ദരൻ സ്വാഗതവും എ.കെ ചന്ദ്രൻ നന്ദിയും പറഞ്ഞു. സഖാക്കൾ എൻ.എം പുഷ്പാംഗദൻ, , പി സി അജയൻ, കെ കെ നിഷാദ്, എൻ എസ് സുധീർ, വി വി പ്രസാദ്, പുഷ്പൻ കിഴുപ്പുള്ളിക്കര തുടങ്ങിയവർ പങ്കെടുത്തു.