Home » അട്ടപ്പാടി . ആദിവാസി ഭൂമിയിലെ മാഫിയ കയ്യേറ്റം ശക്തമായ തിരിച്ചടി നേരിടേണ്ടിവരും

അട്ടപ്പാടി . ആദിവാസി ഭൂമിയിലെ മാഫിയ കയ്യേറ്റം ശക്തമായ തിരിച്ചടി നേരിടേണ്ടിവരും

by Jayarajan C N

അട്ടപ്പാടി . ആദിവാസി ഭൂമിയിലെ മാഫിയ കയ്യേറ്റം. ശക്തമായ തിരിച്ചടി നേരിടേണ്ടിവരും.

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ

ആദിവാസി ഭൂസംരക്ഷണ നിയമങ്ങൾ അട്ടിമറിച്ചതിന്റെ തിക്ത ഫലങ്ങൾ ഇന്നു ആദിവാസികൾ നേരിടുകയാണ്. ക്രമ സമാധാനത്തിന്റെ പേരു പറഞ്ഞു അട്ടപ്പാടിയിൽ ആദിവാസി ഭൂമി തട്ടിയെടുക്കാൻ വ്യാപകമായി ഭൂ മാഫിയകൾക്ക് സർക്കാർ കൂട്ടു നിൽക്കുകയാണ്.

വ്യാജ രേഖകൾ സൃഷ്ടിച്ചും കള്ള സത്യ വാങ്മൂലങ്ങൾ നൽകിയും ഉദ്യോഗസ്ഥർ മാഫിയകൾക്കു വേണ്ടി പ്രവർത്തിക്കുന്നു.
വ്യാജ രേഖകൾ നൽകി കോടതികളിൽ നിന്ന് അനുകൂല വിധി നേടിയെടുക്കുന്നു. ഇത്തരം ഉദ്യോഗസ്ഥ പ്രമാണിമാർക്കെതിരെ കർശനമായ ഒരു നടപടി പോലും സർക്കാർ സ്വീകരിക്കുന്നില്ല.
ആദിവാസി ഭൂമി തട്ടിയെടുക്കുന്ന
ഭൂ മാഫിയകളെ സംരക്ഷിക്കാനും സ്വന്തം ഭൂമിയിൽ നിന്ന് ആദിവാസി കളെ ഇറക്കി വിടുന്നതിനും സർക്കാർ പോലീസ് സേനയെ അട്ടപ്പാടിയിൽ കയറുരി വിടുകയാണ്.
ഒറ്റപ്പാലം സബ് കലക്ടറുടെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി വിധി സമ്പാദിച്ച് ആദിവാസികളെ കുടിയിറക്കുവാൻ നൂറ് കണക്കിന് പോലീസുകാരെയാണ് ഇന്നലെ കോട്ടത്തറ വില്ലേജിൽ വടക്കേ കടമ്പാറയിൽ സർക്കാർ നിയോഗിച്ചത്.

ആദിവാസി ഭൂമിയിൽ എന്ത് തോന്നിവാസവും കാണിക്കാനുള്ള ധൈര്യം മാഫിയകൾക്ക് ലഭിക്കുന്നത് ഉന്നത ഉദ്യോസ്ഥ വൃന്ദങ്ങളിൽ നിന്നും പോലീസ് അധികാരികളിൽ നിന്നുമാണ്.അട്ടപ്പാടിയിൽ നിരന്തരമായി പോലീസ് സഹായത്തോടെയാണ് ആദിവാസി ഭൂമി മാഫിയകൾ കയ്യേറി കൊണ്ടിരിക്കുന്നത്. റവന്യൂ വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുന്നു. “ഇടതുപക്ഷം ” ഭരിക്കുന്ന കേരളത്തിൽ പോലും ഇതാണ് സംഭവിക്കുന്നത്.
ഇത് തുടരാൻ അനുവദിക്കില്ല. അട്ടപ്പാടിയിൽ
പോലീസ് പിന്തുണയോടെ നടക്കുന്ന ഭൂമി കയ്യേറ്റങ്ങൾക്കും ഭീഷണിക്കുമെതിരെ ജനാധിപത്യ ശക്തികളുടെ ഉറച്ച പിന്തുണയോടെ ആദിവാസികൾ തിരിച്ചടിക്കാൻ നിർബ്ബന്ധിതരാകും എന്ന കാര്യം സർക്കാറിനെ ഓർമ്മിപ്പിക്കുകയാണ്. സ്വന്തം ഭൂമിയും കിടപ്പാടവും സംരക്ഷിക്കാൻ ഒറ്റക്കെട്ടായ ശക്തമായ പോരാട്ടം ആവശ്യമാണ് അതിനായി മുഴുവൻ ആദിവാസികളും ഐക്യപ്പെടണമെന്നും , എല്ലാ ജനാധിപത്യ ശക്തികളും സംഘടനകളും സ്വന്തം ഭൂമി സംരക്ഷിക്കാനുള്ള ആദിവാസികളുടെ ചെറുത്ത് നിൽപ്പിനെ സഹായിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.

സംസ്ഥാന കമ്മിറ്റി
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ .
Contact No 9745338072

09/ 09 /2023

You may also like

Leave a Comment