Home » ധാതുസമ്പന്നമായ തീരപ്രദേശങ്ങളിൽ നടക്കുന്ന കൊള്ളയ്ക്കെതിരെ പ്രതിഷേധക്കൂട്ടായ്മ

ധാതുസമ്പന്നമായ തീരപ്രദേശങ്ങളിൽ നടക്കുന്ന കൊള്ളയ്ക്കെതിരെ പ്രതിഷേധക്കൂട്ടായ്മ

by Jayarajan C N

പത്രക്കുറിപ്പ്

ധാതുസമ്പന്നമായ തീരപ്രദേശങ്ങളിൽ നടക്കുന്ന
വിവേചനരഹിതമായ ധാതുമണൽ കൊള്ളക്കും
കോർപ്പറേറ്റ് അഴിമതിക്കുമെതിരെ സെക്രട്ടറിയേ റ്റിന്റെ മുന്നിൽ സി.പി.ഐ (എം എൽ ) റെഡ് സ്റ്റാറിന്റെ നേതൃത്വത്തൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
കരമണൽ ഖനനം സൃഷ്ടിക്കുന്ന കൊള്ളക്കും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കുമെതിരെ നടക്കുന്ന സമരം
തുടരുകയാണ് . കോർപ്പറേറ്റ് കുത്തകകളാൽ വിലക്കെടുക്കപ്പെട്ട രാഷ്ടീയ നേതൃത്വങ്ങൾ ക്ക് ജനകീയമായ ആവശ്യങ്ങൾക്ക് പുറം തിരിഞ്ഞു നില്കുക എന്നതു മാത്രമെ ചെയ്യാൻ കഴിയുന്നുള്ളൂ.

ഭരണ പ്രതിപക്ഷ പിന്തുണയോടെ നടക്കുന്ന കൊള്ള അവസാനിപ്പിക്കാൻ കഴിയുന്ന ജനകീയമായ പ്രക്ഷോഭം മാത്രമാണ് ജനങ്ങളുടെ മുന്നിലുള്ള ഒരേയൊരു പോംവഴി. രാഷ്ട്രീയ നേതൃത്വങ്ങളുടെ പിൻബലത്തോടെ കേരളത്തിന്റെ സമ്പത്തു കൊള്ളയടിക്കുന്ന വർക്കെതിരെ ജനകീയ പ്രതിരോധമുയർത്തി മുന്നോട്ട് വരാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി പി.ജെ ജയിംസ് മുഴുവൻ ജനാധിപത്യ ശക്തികളോടും ആവശ്യപ്പട്ടു.
പ്രതിഷേധ കൂട്ടായമയിൽ ഇപി. അനിൽ .മാംഗ്ളിൻ ഫിലോമിന , ബി. ഭദ്രൻ , ഡോ.പ്രസാദ്.എം ജെ ഷീബ, പി.എൻ. പ്രൊവിന്റ് എം.കെ. ദാസൻ . കെ.ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.

 

എം.പി. കുഞ്ഞിക്കണാരൻ
സെക്രട്ടറി
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ .
സംസ്ഥാന കമ്മിറ്റി. കേരളം.
9745338072

You may also like

Leave a Comment