Home » പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ തുരത്തുക

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ തുരത്തുക

by Jayarajan C N

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് :
ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ തുരത്തുക.
നവ ലിബറൽ നയങ്ങൾക്കെതിരെ ,
ജനകീയവും സ്വാശ്രിതവുമായ ബദൽ വികസന നയങ്ങൾക്കായി ഉറച്ചുനിൽകുക.

പ്രിയമുള്ളവരെ ,
വളരെ ആപൽകരമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലുടെ നമ്മുടെ രാജ്യവും സംസ്ഥാനവും കടന്നു പോകുന്ന സന്ദർഭത്തിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
ബ്രാഹ്‌മണിക്കൽ ഫാസിസ്റ്റുകളായ സംഘ പരിവാർ ശക്തികൾ രാജ്യത്തിലെ
തന്ത്ര പ്രധാനമായ എല്ലാ അധികാര കേന്ദ്രങ്ങളിലും പിടിമുറുക്കി രാജ്യത്തെ ഒരു ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യപിക്കുന്നതിനുള്ള
ആസൂത്രിതമായ നീക്കങ്ങള് നടത്തി കൊണ്ടിരിക്കുന്നു.
മനുഷ്യരാശിയുടെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന നവ ലിബറൽ നയങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക തകർച്ച
പാരമ്യതയിൽ എത്തിയിരിക്കുന്നു. മർദ്ദിത ജനവിഭാഗങ്ങൾക്കും ന്യൂനപക്ഷ മത വിഭാഗങ്ങൾക്കും ദലിത് – ആദിവാസി ജനവിഭാഗങ്ങൾക്കും എതിരായി സംഘപരിവാർ ശക്തികളുടെ ഫാസിസ്റ്റ് അക്രമണങ്ങൾ നിരന്തരം ആവർത്തിക്കപ്പെടുന്നു.
മണിപ്പുരിൽ നാം കാണുന്നതു് പോലെ ഗോത്ര ജനവിഭാഗങ്ങളെ തമ്മിലടിപ്പിച്ചും
സ്ത്രീ ജനങ്ങൾക്കെ തിരായ സംഘടിത
കടന്നാക്രമണങ്ങൾ അഴിച്ചു വിട്ടും രാജ്യത്തെയാകെ
സംഘപരിവാർ വാഴ്ചക്ക് അടിപ്പെടുത്തുകയാണ്.

ഒരു ഭാഗത്ത് ജനങ്ങൾ അഭിമുഖീകരിക്കുന്ന ജീവിത പ്രശ്നങ്ങളെ , തൊഴിലില്ലയ്മ, രൂക്ഷമാകുന്ന വിലക്കയറ്റം, വൈദേശിക അടിമത്തം , അതീവ ഗുരുതരമായ സാമ്പത്തിക തകർച്ച ഇവയെല്ലാം
മറച്ചുവെക്കുകയും മറുഭാഗത്ത് അപകടകരമായ രീതിയിൽ ജാതി മത സ്പർദ്ദ വളർത്തിയും ,മനുഷ്യന്റെ ദുർബ്ബലവികാരങ്ങളെ ഉദ്ദീപിപ്പിച്ചും ജനങ്ങളെ ഭിന്നിപ്പിച്ച് അന്യോന്യം ശത്രുക്കളാക്കി മാറ്റി ബ്രാഹ്മണിക്കൽ പ്രത്യയ ശാസ്ത്രം അടിച്ചേൽപ്പിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിൽ പാർലിമെന്ററി അധികാര വ്യവസ്ഥയുടെ നടുത്തളത്തിൽ നിന്ന് സംഘപരിവാർ ശക്തികളെ ചവുട്ടിപ്പുറത്താക്കാൻ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വരുന്ന ഓരോ തെരഞ്ഞടുപ്പുകളേയും നമുക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
എന്നാൽ ഇക്കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ചർച്ചകളെ ഒഴിവാക്കി LDF പിണറായി സർക്കാരിന്റെ “വികസന നേട്ടങ്ങളും ” UDF ഉമ്മൻ ചാണ്ടിയുടെ ജനപ്രീതിയും ഉപയോഗിച്ചുള്ള പ്രചരണങ്ങളാണ് നടത്തുന്നത്.
യഥാർത്ഥത്തിൽ കേരളം ഇന്നു നേരിടുന്ന
രൂക്ഷമായ പ്രതിസന്ധികളുടെ ഉത്തരവാദിത്തം ഇരുമുന്നണികളും ഒരുപോലെ ഏറ്റെടുക്കേണ്ടതുണ്ട്. കേന്ദ്ര ഭരണകൂടം മുന്നോട്ട് വെക്കുന്ന ജനവിരുദ്ധമായ നയങ്ങളുടെ നടത്തിപ്പുകാരായി ഇരു കൂട്ടരും മാറിയിരിക്കുന്നു. ഇടത് എന്നോ വലത് എന്നോ വ്യത്യാസമില്ലാതെ,ഏറ്റവും ജീർണ്ണിച്ച അവസ്ഥയിലേക്ക് , കോർപ്പറേറ്റുകൾ കൊള്ളയടിച്ചു കൊണ്ടുപോകുന്ന ഭീമമായ സമ്പത്തിൽ നിന്നു കമ്മീഷനും മാസപ്പടിയും പറ്റുന്ന ഏജൻസികളായി ഇരു മുന്നണികളും മാറിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ അക്കൗണ്ടിലേക്കു കരിമണൽ കൊള്ള തടസ്സമില്ലാതെ തുടരാനായി കോടികൾ എത്തി ച്ചത് കേരളത്തെ ഞെട്ടിച്ചതാണ്. ഏറ്റവും ഗൗരവമായ ഈ വിഷയം പോലും പുതുപ്പള്ളി തെരഞ്ഞടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നില്ല. കാരണം വലതു മുന്നണി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പട്ടികയിൽ നിന്നും പുറത്തുവന്നിരിക്കുന്നു.
കേരളത്തിൽ അഞ്ചര ലക്ഷം ഏക്കർ ഭൂമിയാണ് ഇന്നും വിദേശ തോട്ടം കമ്പനികൾ നിയമ വിരുദ്ധമായി കൈവശം വെച്ചു കൊണ്ടിരിക്കുന്നത്. തങ്ങളുടെ അനധികൃത കൈവശം തുടർന്നും നിലനിർത്താൻ തോട്ടം കുത്തകകൾ അധികാര കേന്ദ്രങ്ങളെ വിലക്ക് വാങ്ങിയിരിക്കുന്നു. 46000 ജാതി- കോളനികളിലും . തോട്ടം മേഖലയിലെ പാടി കളിലും ലക്ഷങ്ങളാണു ദുരിത ജീവിതം നയിക്കുന്നത്. ഈ ഭൂമി ഏറ്റെടുക്കുന്നതിനും തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയിൽ തോട്ടം പുന:സംഘടിപ്പിക്കാനും ഭൂരഹിത വിഭാഗങ്ങളെ കാർഷിക ഉത്പാദന പ്രക്രിയയിൽ പങ്കാളികൾ ആക്കുന്നതിനുള്ള ഒരു ബദൽ സമീപനം മുന്നോട്ട് വെക്കുന്നതിനും ഈ മുന്നണികൾക്ക് കഴിയുമോ ?
അഭ്യസ്തവിദൃരായ ചെറുപ്പക്കാർക് പോലും ജീവസന്ധാരണത്തിനുള്ള തൊഴിൽ സാധ്യതകൾ ഇല്ലാതായിരിക്കുന്നു.കാർഷിക-വ്യാവസായിക മേഖലകൾ തകർച്ചയിലാണ്. പരമ്പരാഗതമായ തൊഴിൽ സാധ്യതകൾ പൂർണ്ണമായും തകർന്നു. കാർഷിക ഉദ്പാദന തകർച്ച സമ്പൂർണ്ണമായി. നെൽ കൃഷിക്കാരന് ലഭിക്കേണ്ട സംഭരണവില പോലും കൊടുക്കാതെ കുത്തുപാള യെടുപ്പിക്കുന്നു.വിലക്കയറ്റം രൂക്ഷമാണ്. അതി ഭീമമായ നികുതികൾ അടിച്ചേൽപ്പിക്കുന്നു. അഴിമതിയും സ്വജന പക്ഷപാതവും പെരുകുന്നു.
ഇതൊന്നും തന്നെ തെരഞ്ഞടുപ്പിൽ ചർച്ചാ വിഷയം പോലുമല്ലതായിരിക്കുന്നു.
വികസനമെന്നത് മുഴുവൻ ജനങ്ങളുടെയും ആഹാരവും തൊഴിലും പാർപ്പിടവും വിദ്യാഭ്യാസവും രോഗ ചികിത്സയും ഗതാഗതവും ഉറപ്പാക്കുന്ന കൃഷിയും വ്യവസായങ്ങളും വികസിപ്പിക്കുന്ന സമഗ്ര പുരോഗതിയാകണം.
എന്നാൽ പശ്ചാത്തല സൗകര്യങ്ങളുടെ വികാസത്തെ മാത്രം പെരുപ്പിച്ചു കാട്ടുന്ന ന്നതാണ് LDF ന്റെ വികസന പ്രചാരണം. ഒപ്പം UDF ന്റെയും മോദിയുടെയും കോർപ്പറേറ്റ് വികസന അജണ്ടകൾ തന്നെയാണ് തങ്ങളുടേതും എന്നത് അവർ മറച്ചുവെക്കുകയും ചെയ്യുന്നു.
തുടക്കത്തിൽ സൂചിപ്പിച്ച പോലെ സംഘ പരിവാർ ശക്തികളെ കേരളത്തിൽ കാലു കുത്താൻ അനുവദിച്ചു കൂടാ. അതോടൊപ്പം
കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന,
ശക്തികൾക്കെതിരെ നമ്മുടെ സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതുണ്ട്.
പരിസ്ഥിതിയെയും ആവാസവ്യവസ്ഥയേയും
സംരക്ഷിക്കുന്ന സ്വാശ്രിതമായ വികസന നയങ്ങൾക്കു വേണ്ടി നമ്മുടെ സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതുണ്ട്. പൊതു മേഖലയെ സംരക്ഷിക്കുകയും പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തി ജനങ്ങളുടെ ജീവിതഭാരം ലഘുകരിക്കാനു മുള്ള ബദൽ നിലപാടുകൾക്ക് വേണ്ടി നിലകൊള്ളേണ്ടതുണ്ട്.
ജനകീയ ബദലിനുവേണ്ടി യുള്ള ഐക്യപ്പെട്ട പ്രക്ഷോഭങ്ങൾ വികസിപ്പിക്കുന്നതിന് തയാറാവുക. ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനകീയ പ്രതിരോധമുയർത്തുക.

സംസ്ഥാന കമ്മിറ്റി
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ .

You may also like

Leave a Comment