RSS ഫാസിസത്തെ തൂത്തെറിയുക, ഗുജറാത്ത് മോഡൽ വംശഹത്യ അവസാനിപ്പിക്കുക, മണിപ്പൂരിനെയും ഇന്ത്യയെയും രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാക്കമ്മിറ്റി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൽ നടക്കുന്നത് സ്റ്റേറ്റ് സ്പോൺസേർഡ് വംശഹത്യയാണെന്നും എന്ത് വില കൊടുത്തും ഇതിനെ ചെറുക്കേണ്ടത് ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വനസംരക്ഷണ നിയമം – 1980 ഭേദഗതി ചെയ്തു കൊണ്ട് മണിപ്പൂരിന്റെയും ഇതര സംസ്ഥാനങ്ങളിലെയും വനവിഭവങ്ങൾ കൊള്ള ചെയ്യുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും 2024 ൽ നടക്കുന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ വിജയം കൊയ്യാനുള്ള കുറുക്കുവഴിയാണ് രാജ്യത്ത് ഇന്നുയർന്നുവരുന്ന വർഗ്ഗീയ വംശീയ കലാപങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.കെ ഷിബു സ്വാഗതം പറഞ്ഞു. കെ.ജി. മനോഹരൻ അദ്ധ്യക്ഷനായിരുന്നു. പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജിലാലിച്ചൻ എന്നിവർ സംസാരിച്ചു. കെ.ആർ. അശോകൻ, ടി.കെ.അബൂബക്കർ, കെ. കൃഷ്ണൻ, സുന്ദരി മണി, കെ.വി. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
കെ.വി. പ്രകാശ്
ജില്ലാ സെക്രട്ടറി
CPIML RED STAR WAYANAD DISTRICT COMMITTEE
MOB:9400560605