Home » എ.വാസുവിനെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചതിൽ പ്രതിഷേധിക്കുക

എ.വാസുവിനെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചതിൽ പ്രതിഷേധിക്കുക

by Jayarajan C N

എ.വാസുവിനെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചതിൽ പ്രതിഷേധിക്കുക.
സി.പി.ഐ.(എം എൽ ) റെഡ് സ്റ്റാർ .

സഖാവ് എ.വാസുവിനെ അറസ്റ്റു ചെയ്ത നടപടിയെ സിപിഐ (എം.എൽ) റെഡ് സ്റ്റാർ ശക്തമായി അപലപിക്കുന്നു. നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ കൊലയിൽ പ്രതിഷേധിച്ചു കൊണ്ട് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ഒരു പ്രതിഷേധ യോഗത്തിന്റെ പേരിലാണ് സ.എ.വാസുവിനെ അറസ്റ്റു ചെയ്യുന്നത്. സി.പി.ഐ (എം.എൽ ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധി പേർക്കെതിരെ അന്ന് പോലീസ് കള്ളക്കേസ് ചുമത്തിയിരുന്നു.

ഈ കള്ളക്കേസുകൾ പിൻവലിച്ചു കൊണ്ട് സഖാക്കളെ കുറ്റവിമുക്തമാക്കുന്നതിന് പകരം ജൂഡീഷറിയെ വെച്ച് സഖാക്കളെ ഭീഷണിപ്പെടുത്തുകയാണ് സർക്കാർ . സഖാവ് വാസുവേട്ടനെ നിരുപാധികം വിട്ടയക്കണമെന്നും കള്ളക്കേസ്സ് പിൻവലിക്കണമെന്നും സി.പി.ഐ.(എം എൽ ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.

എം.പി കുഞ്ഞിക്കണാരൻ
സെക്രട്ടറി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ .
സംസ്ഥാന കമ്മിറ്റി കേരള.
29 – 07 – 2023
എറണാകുളം

You may also like

Leave a Comment