Home » മണിപ്പൂർ- സിപിഐ(എംഎൽ) റെഡ് സ്റ്റാർ ആഹ്വാനം

മണിപ്പൂർ- സിപിഐ(എംഎൽ) റെഡ് സ്റ്റാർ ആഹ്വാനം

by Jayarajan C N

നാസി ഹോളോകോസ്റ്റ് ദിനങ്ങൾക്ക് സമാനമായ രീതിയിൽ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതും ന്യൂനപക്ഷങ്ങൾക്കും ഗോത്രവർഗ വിഭാഗങ്ങൾക്കുമെതിരെ നടത്തുന്ന കൊലപാതകങ്ങളും ഉൾപ്പെടെയുള്ള വംശഹത്യയുടെ ഭീകരതയാണ് മണിപ്പൂരിൽ നിന്ന് പുറത്തുവരുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതും. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലുള്ള ഭൂരിപക്ഷ, വിഭജന, ഫാസിസ്റ്റ്-ഹിന്ദുത്വ ഭരണകൂടത്തിന്റെ നേരിട്ടുള്ള കാർമ്മികത്വത്തിലാണ് ഇത്തരം ക്രൂരമായ കടന്നാക്രമണങ്ങൾ ന്യൂനപക്ഷത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഇപ്പോൾ ലോകജനതയ്ക്ക് മുന്നിൽ വ്യക്തമായിരിക്കുന്നു.
ഈ സന്ദർഭത്തിൽ മണിപ്പൂരിനെയും ഇന്ത്യയെയും സമ്പൂർണ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ, ന്യൂനപക്ഷ, വംശീയ-ആദിവാസി സമൂഹങ്ങൾക്കെതിരെ ‘ഭൂരിപക്ഷത്തെ’ മത്സരിപ്പിച്ച് അധികാരത്തിൽ തുടരുന്ന ഫാസിസ്റ്റുകളെ നീക്കം ചെയ്യുക എന്നതാണ് ചുരുക്കത്തിൽ ജനങ്ങളുടെ മുന്നിലുള്ള ഏക പോംവഴി.
ഈ സാഹചര്യത്തിൽ, മണിപ്പൂരിലെ വംശഹത്യയെ ശക്തമായി അപലപിക്കുകയും മണിപ്പൂരിലെ അടിച്ചമർത്തപ്പെട്ട എല്ലാവരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന എല്ലാ ജനാധിപത്യ, പുരോഗമന വിഭാഗങ്ങളുമായും അണിചേരാൻ സിപിഐ (എംഎൽ) റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റി എല്ലാ സംസ്ഥാന കമ്മിറ്റികളോടും അഭ്യർത്ഥിക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപിയുടെ ഫാസിസ്റ്റ് ഭരണം തുടച്ചുനീക്കാൻ എല്ലാ ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ ശക്തികളുമായും ഐക്യപ്പെട്ട് മുന്നോട്ടു വരാനും ഊർജ്ജസ്വലമായി പ്രവർത്തിക്കാനും പാർട്ടി ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

പി ജെ ജെയിംസ്
ജനറൽ സെക്രട്ടറി
സിപിഐ (എംഎൽ) റെഡ് സ്റ്റാർ
2023 ജൂലൈ 22

You may also like

Leave a Comment