രക്തസാക്ഷികളെ അപമാനിക്കുന്ന പ്രസ്താവന പിൻവലിച്ച് പാംബ്ലാനി മാപ്പു പറയുക.
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ .
വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് നിന്ന് , ജീർണിച്ച സമൂഹത്തെ പുതുക്കിപണിയാൻ സ്വജീവൻ പൂവ് പോലെ ഇറുത്തു നൽകിയ അമരൻമാരാണ് രക്തസാക്ഷികൾ. നെറികെട്ട വ്യവസ്ഥിതിക്കെതിരെ പോരാടി കുരിശുമരണം ഏറ്റുവാങ്ങിയ സ്പാർട്ടക്കസ്സുമാരുടെ വംശ പരമ്പരയിൽ നിന്നും ആരംഭിച്ച് ഇന്നും ഈ പോരാട്ടങ്ങൾ തുടരുക തന്നെയാണ്.
ചരിത്രത്തിലിന്നേവരെ ഓരോ സമൂഹവും ഓരോ ഇഞ്ചും വളർന്നത് എണ്ണമറ്റ ത്യാഗങ്ങളുടേയും രക്തസാക്ഷിത്വങ്ങളുടേയും മഹത്തായ അടിത്തറയിൽ നിന്നാണ്. എന്നാൽ മാനവ സമൂഹത്തിന്റെ മുന്നേറ്റങ്ങളെ തടഞ്ഞു നിർത്താനുള്ള പ്രതിലോമപക്ഷ നേതൃത്വങ്ങൾക്കൊപ്പമാണ് കത്തോലിക്ക സഭ ചരിത്രത്തിൽ എന്നും നിലയുറപ്പിച്ചിട്ടുള്ളത്.
രക്തസാക്ഷികളെ അപമാനിച്ചു കൊണ്ടു പാംപ്ളാനി നടത്തിയ പ്രസ്ഥാവന പിൻവലിച്ച് സമൂഹത്തോട് മാപ്പുപറയണം . സംഘ പരിവാർ വീക്ഷണങ്ങൾ സ്വന്തം വിശ്വാസികൾക്കിടയിൽ വിറ്റഴിക്കാൻ ശ്രമിക്കുന്ന
പാം പ്ളാനിയുടെ പ്രസ്താവനയെ തിരുത്തിക്കാൻ വിശ്വാസികൾ കൂടി മുന്നിട്ടിറങ്ങുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.
കേരള സംസ്ഥാന കമ്മിറ്റി ,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ .
21/05/2023
എറണാകുളം .
