Home » സഖാവ് ആർ ദുരൈസാമിക്ക് ആദരാഞ്ജലികൾ…

സഖാവ് ആർ ദുരൈസാമിക്ക് ആദരാഞ്ജലികൾ…

by Jayarajan C N

സഖാവ് ആർ ദുരൈസാമിക്ക് ആദരാഞ്ജലികൾ.. .

ഒരു ദശാബ്ദത്തിലേറെയായി പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവും തമിഴ് നാട് സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് ആർ ദൊരൈസാമി ഇന്നലെ വൈകീട്ട് അന്തരിച്ചു . സഖാവിന് എഴുപത്തി എട്ട് വയസ്സായിരുന്നു.
2022 സെപ്റ്റംബറിൽ കോഴിക്കോട്ട് നടന്ന പാർട്ടി കോൺഗ്രസിൽ സഖാവിനു അനാരോഗ്യം കാരണം പങ്കെടുക്കാനായിരുന്നില്ല. സഖാവ് രണ്ട് തവണ പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ടു.

വാൽപ്പാറയിൽ സ്ഥിര താമസമാക്കിയ അരിയല്ലൂരിലെ
ഒരു തോട്ടം തൊഴിലാളിയുടെ മകനായിരുന്ന സഖാവ് ദുരൈസാമിയും ബിർളയുടെ ഉടമസ്ഥതയിലുള്ള അതേ പ്ലാന്റേഷനിൽ മുതിർന്നപ്പോൾ തൊഴിലാളിയായി തുടർന്നു. ചെറുപ്പം മുതൽ തന്നെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് തൊഴിലാളികളുടെ അവകാശ സമരങ്ങൾക്ക് നേതത്വം കൊടുത്തു. 1995 ൽ ടിയുസിഐ രൂപീകരിച്ചതു മുതൽ, സംഘടനയുടെ നേതൃസ്ഥാനങ്ങളിലേ ക്ക് തെരഞ്ഞടുക്കപ്പെട്ട സഖാവ് അടിമസമാനമായി തോട്ടങ്ങളിൽ പണിയെടുക്കേണ്ടി വന്ന തൊഴിലാളികളുടെ ജോലി സമയം കുറയ്ക്കുന്നതിനും കൂലി വർദ്ധിപ്പിക്കുന്നതിനും നിരവധിയായ സമരങ്ങൾ നടത്തി.

അദ്ദേഹത്തിന്റെ എല്ലാ കുടുംബാംഗങ്ങളോടും അദ്ദേഹത്തെ സ്നേഹിക്കുന്ന തമിഴ്നാട്ടിലെ എല്ലാ സഖാക്കളോടും സിപിഐ (എംഎൽ) റെഡ് സ്റ്റാർ കേരള സംസ്ഥാന കമ്മിറ്റി ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.

സഖാവ് ദൊരൈ സാമിക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ .

എം.പി. കുഞ്ഞിക്കണാരൻ
സംസ്ഥാന സെക്രട്ടറി
സിപിഐ (എം.എൽ) റെഡ് സ്റ്റാർ .
കേരള.
2023 മെയ് 20.

You may also like

Leave a Comment