സഖാവ് TG ജേക്കബ് അന്തരിച്ചു.
ആദരാഞ്ജലികൾ !
മാർക്സിസ്റ്റ് ചിന്തകനും ചരിത്രകാരനും ആയ ടി ജി ജേക്കബ് അന്തരിച്ചു.ഗുഡലൂരിലേ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
സഖാവിന്റെ വേർപാടിൽ CPIML റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഇന്ത്യൻ സാമൂഹ്യ സാഹചര്യങ്ങളെ ശരിയായി വിലയിരുത്തി കൊണ്ട്
ശിഥിലമായ ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുന്നതിന് വേണ്ടി നടത്തിയ വിപ്ലവകാരികളുടെ ശ്രമത്തിന്റെ ഭാഗമായായിരുന്നു CRC ( കേന്ദ്ര പുന:സംഘടനാ കമ്മിറ്റി)യുടെ രൂപീകരണം.
അടിയന്തിരാവസ്ഥയിലും തുടർന്നും നടത്തിയ ആശയപരവും പ്രായോഗികവുമായ നിരവധി ശ്രമങ്ങളുടെ ഫലം കൂടിയായിരുന്നു ഇത്. Mass Line എഡിറ്ററായി പ്രവർത്തിച്ചിരുന്ന സഖാവ് TG ഇതിൽ വലിയ പങ്ക് വഹിച്ചിരുന്നു.
‘ഇന്ത്യ: വികാസവും മുരടിപ്പും’ എന്ന പഠനം പാർട്ടിക്ക് വേണ്ടി തയാറാക്കിയത് സഖാവ് TG ജേക്കബ് ആയിരുന്നു. National Question In India:
CPI Documents 1942-48 (Ed.) തുടങ്ങിയ ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്യുകയും ചെയ്തു.
ആദ്യ കാല പാർട്ടി പ്രവർത്തനങ്ങൾക്കു ശേഷം പാർട്ടിയുമായി സംഘടനാപരമായ ബന്ധം ഉണ്ടായിരുന്നില്ല.
ശാന്തി നികേതൻ കോളേജിലെ പ്രൊഫസറായി ജോലി ചെയ്തിരുന്ന പ്രാജ്ഞലി ബന്ധുവാണ് ജീവിത പങ്കാളി.
സഖാവ് ടി.ജി യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
CPIM L റെഡ് സ്റ്റാർ
കേരള സംസ്ഥാന കമ്മിറ്റി .