

കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലത്ത് ഇന്നലെ (16/10/2022) നടന്ന കർഷകരുടെ സമര പ്രഖ്യാപന കൺവെൻഷൻ രാമൻ ചെറുവയൽ ഉദ്ഘാടനം ചെയ്തു. കാർഷികോല്പന്നങ്ങളുടെ വിലയിടിവ് തടയണമെന്നും സംസ്ഥാനങ്ങളിലെ സവിശേഷത അനുസരിച്ച് കൊണ്ട് താങ്ങ് വില നിശ്ചയിക്കണമെന്നും പ്രാദേശിക തലങ്ങളിൽ സംഭരണം ഏർപ്പെടുത്തണമെന്നും കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.