Home » അരി ഉൾപ്പെടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ മോദി സർക്കാർ നടപടി ഉടൻ പിൻവലിക്കുക

അരി ഉൾപ്പെടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ മോദി സർക്കാർ നടപടി ഉടൻ പിൻവലിക്കുക

മോദി ഭരണത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് നടത്തിയ ധർണ്ണാ സമരം

by admin

കൽപ്പറ്റ:

അരി ഉൾപ്പെടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ മോദി സർക്കാർ നടപടി ഉടൻ പിൻവലിക്കുക, ലോക വ്യാപാര സംഘടനയുടെ കൽപ്പനകൾക്ക് രാജ്യത്തെ കീഴ്പ്പെടുത്തുന്ന മോദി ഭരണത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് നടത്തിയ ധർണ്ണാ സമരം സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ സെക്രട്ടറി സ: കെ.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. GST ഏർപ്പെടുത്തിയ രാജ്യങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ കുത്തുപാളയെടുത്ത ചരിത്രം ലോകത്തിന് മുന്നിൽ നിലനിൽക്കുമ്പോഴാണ്, GST ഏർപ്പെടുത്തുന്നതിന് വേണ്ടി ഇവിടുത്തെ ഇടതെന്നും പുരോഗമനപരമെന്നും പറയപ്പെടുന്ന ഒരു സർക്കാർ ഫ്ലാഗ്ഷിപ്പായി പ്രവർത്തിക്കുകയായിരുന്നു ചെയ്തതെന്ന് തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ ഏരിയ സെക്രട്ടറി എം.കെ. ഷിബു സ്വാഗതമാശംസിച്ചു. മാനന്തവാടി ഏരിയ സെക്രട്ടറി കെ.ആർ. അശോകൻ, ഉണ്ണിക്കൃഷ്ണൻ ചീരാൽ എന്നിവർ പ്രസംഗിച്ചു. കെ.പ്രേംനാഥ്, നസീറുദ്ധീൻ.കെ, ലാലിച്ചൻ പി.പി.സന്തോഷ്, കെ.സി.മല്ലിക തുടങ്ങിയവർ പ്രകടനത്തിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.

 

You may also like

Leave a Comment