Home » മുണ്ടകൈ: പുനരധിവാസം അടിയന്തിരമായി പൂർത്തിയാക്കുന്നതോടൊപ്പം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ പരിഹാരത്തിന് നടപടി സ്വീകരിക്കുക

മുണ്ടകൈ: പുനരധിവാസം അടിയന്തിരമായി പൂർത്തിയാക്കുന്നതോടൊപ്പം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ പരിഹാരത്തിന് നടപടി സ്വീകരിക്കുക

by Jayarajan C N

മുണ്ടകൈ: പുനരധിവാസം അടിയന്തിരമായി പൂർത്തിയാക്കുന്നതോടൊപ്പം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ പരിഹാരത്തിന് നടപടി സ്വീകരിക്കുക
ഹാരിസൺ ഉൾപ്പെടെയുള്ള കോർപ്പറേറ്റ് ഭൂമാഫിയകൾ നിയമവിരുദ്ധമായി കയ്യടക്കിയ മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കുക. അതിദുർബ്ബല പ്രദേശങ്ങളായ 13 വില്ലേജുകളിലെ ദുരന്തമുഖത്ത് ജീവിക്കേണ്ടി വരുന്ന 4500 കുടുംബങ്ങൾക്ക് കൃഷി ചെയ്യാൻ ഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി അടിയന്തിരമായും പുനരധിവസിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുന്നോട്ട് വെച്ചു കൊണ്ട് വയനാട് ജില്ലാസിവിൽ സ്റ്റേഷനു മുന്നിൽ സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള അനശ്ചിത കാല റിലേ ഉപവാസ സമരം തുടരുന്നു

സമരപന്തലിൽ ഇന്ന് ഉപവസിച്ചത് ഭൂസമരസമിതി നേതാവ് സഖാവ് സി.ജെ. ജോൺസനാണ്. സഖാക്കൾ കെ.വി പ്രകാശ്, പി.ടി പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം കെ. ഷിബു എന്നിവർ സംസാരിച്ചു. സുലോചന രാമകൃഷ്ണൻ, സോഷ്യലിസ്റ്റ് സ്റ്റഡി സെൻ്റർ സംസ്ഥാന പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള എന്നിവർ സമര പന്തൽ സന്ദർശിച്ചു പിന്തുണ അറിയിച്ചു സംസാരിച്ചു. വൈകീട്ട് 5 മണിക്ക് സഖാവ് കെ.വി. സുബ്രഹ്മണ്യൻ നാരങ്ങ നീരു നൽകി ഇന്നത്തെ ഉപവാസം അവസാനിപ്പിച്ചു.നാളെ 30-08-2024 ന് ഭൂസമരസമിതി ജില്ലാ കൺവീനറും സിപി.ഐ (എം.എൽ) റെഡ് സ്റ്റാർ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ സഖാവ് എം. കെ. ഷിബു ഉപവസിക്കും.
പാർട്ടി സംസ്ഥാനസെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിക്കും.

You may also like

Leave a Comment