Home » കുവൈറ്റിലെ തീപ്പിടുത്തം: കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക

കുവൈറ്റിലെ തീപ്പിടുത്തം: കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക

by Jayarajan C N

പത്രക്കുറിപ്പ്:

കുവൈറ്റിലെ തീപ്പിടുത്തം:
കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ദാരുണമായി
മരണപ്പെട്ട തൊഴിലാളികൾക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു. ഇതുവരെ 50പേരുടെ മരണം ഔദ്യോ​ഗികായി സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവരിൽ 16 പേർ മലയാളികൾ ആണന്നാണ് റിപ്പോർട്ട്.
മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനി ജീവനക്കാരാണ് മരിച്ചത്. അതുകൊണ്ടുതന്നെ മരണപ്പെട്ടവരിൽ കൂടുതൽ മലയാളികൾ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ടു.

ഗൾഫു രാജ്യങ്ങളിൽ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികൾ തൊഴിലിടങ്ങളിൽ വളരെ ക്ലേശകമായ ജീവിതമാണ് നയിക്കേണ്ടി വരുന്നത്. യാതൊരു സുരക്ഷിതത്വവുമില്ലാത്ത ജോലികളും, ലേബർ ക്യാമ്പുകളിലെ ദുരിതങ്ങളും ഒരേ സമയം അവർ അഭിമുഖീകരിക്കുന്നു.
മരണപ്പെട്ട ഓരോ തൊഴിലാളി കുടുംബങ്ങളുടെയും ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.
അതോടൊപ്പം കുവൈറ്റ് തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് പാർട്ടി ആവശ്യപ്പെടുന്നു.
ദൗർഭാഗ്യകരമായ സംഭവത്തിൻ കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും അടിയന്തിരമായ രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്തിയോടും ഞങ്ങൾ അഭ്യർക്കുന്നു.

സെക്രട്ടറി,
സി.പി.ഐ. (എം എൽ) റെഡ് സ്റ്റാർ,
സംസ്ഥാന കമ്മിറ്റി, കേരള.

You may also like

Leave a Comment