Home » പന്തീരങ്കാവ് സ്ത്രീ പീഢന കൊലപാതക ശ്രമത്തിലെ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുൻമ്പിൽ കൊണ്ടുവരിക ശിക്ഷിക്കുക –  Al RWO സംസ്ഥാന കമ്മിറ്റി

പന്തീരങ്കാവ് സ്ത്രീ പീഢന കൊലപാതക ശ്രമത്തിലെ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുൻമ്പിൽ കൊണ്ടുവരിക ശിക്ഷിക്കുക –  Al RWO സംസ്ഥാന കമ്മിറ്റി

by Jayarajan C N

പന്തീരാങ്കാവ് സ്ത്രീ പീഡന കൊലപാതക ശ്രമത്തിലെ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരിക, ശിക്ഷിക്കുക:
AlRWO സംസ്ഥാന കമ്മിറ്റി

പത്ര പ്രസ്താവന

പന്തീരാങ്കാവ് സ്ത്രീപീഡനത്തെ തുടർന്ന് പ്രതി കടന്നു കളഞ്ഞ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ പ്രതിയെ സഹായിച്ചവരുടെ പട്ടികയിൽ വന്നുകഴിഞ്ഞിട്ടുണ്ട്.

വിവാഹാനന്തരം പെൺകുട്ടിയെ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായ മർദ്ദനത്തിലൂടെ കൊലപ്പെടുത്താൻ ശ്രമിച്ച രാഹുലിനെയും പ്രതിയെ കുറ്റകൃത്യത്തിനു ശേഷം രക്ഷപ്പെടാൻ സഹായിച്ച കൂട്ടുപ്രതികളെയും ഉടൻഅറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും കൂട്ടുപ്രതികളെയും സ്ത്രീ പീഡനനിരോധനനിയപ്രകാരം മാതൃകാപരമായി ശിക്ഷിക്കണമെന്നും AlRWO സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെടുകയാണ്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പുരുഷ മേധാവിത്വപരവും, കുടുംബപരവും, മദ്യ, മയക്കു മരുന്നു സംഘങ്ങളുടെയടക്കം രൂക്ഷമായ കടന്നാക്രമണങ്ങളും മരണവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ സ്ത്രീകളുടെ സ്വതന്ത്രമായ മുൻ കയ്യിൽ വിപ്ലവകരവും ശക്തമായ സാമൂഹ്യ പ്രതിരോധം തീർക്കാൻ പുതിയ തലമുറയടക്കം മുൻകൈ എടുക്കേണ്ട ഘട്ടത്തിലൂടെയാണ് വർത്തമാന കേരള സമൂഹം കടന്നുപോകുന്നത്.

നൂറ്റാണ്ടുകളായി തുടരുന്ന സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരായ ക്രൂരതകൾക്കും, കൊലപാതകങ്ങൾക്കുമെതിരായി പ്രവർത്തിക്കുന്ന എല്ലാ ജനാധിപത്യ ശക്തികളെയും ഒന്നിപ്പിച്ച് കൊണ്ട് ഇന്ത്യയിലെ സ്ത്രീകൾ ഒന്നടങ്കം അനുഭവിക്കേണ്ടി വരുന്ന അടിച്ചമർത്തലുകൾക്കും, കടന്നാക്രമണങ്ങൾക്കും, ക്രൂരതകൾക്കുമെതിരെ മാതൃകാപരവും വിപ്ലവകരവുമായ മുന്നേറ്റം സൃഷ്ടിക്കേണ്ടതുണ്ട്.

ക്രൂരമായ അടിച്ചമർത്തലുകൾക്ക് കീഴിൽ ഇന്നും ജീവിക്കേണ്ടി വരുന്ന ദുരന്ത ജീവിത യാഥാർത്ഥ്യ ത്തിൽ കഴിയേണ്ടി വരുന്ന വർത്തമാന സാഹചര്യത്തിൽ ഇതിനെല്ലാം എതിരെ നിലപാടുള്ളസാമൂഹത്തിൽപ്രവർത്തിക്കുന്ന സ്ത്രീവിമോചന സംഘടനയായ
AlRWO- ഓൾ ഇന്ത്യ റെവല്യൂഷണറി വിമെൻസ് ഓർഗനൈസേഷൻ പന്തീരാങ്കാവ് സ്ത്രീപീഡന, കൊലപാതക ശ്രമത്തെ ശക്തമായി അപലപിക്കുകയും, മുഴുവൻ കുറ്റവാളികളെയും സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തുകയും കുറ്റവാളികൾ രക്ഷപ്പെടാതെ പഴുതുകളടച്ച ശക്തമായ നിയമനടപടി സ്വീകരിച്ച് കുറ്റവാളികളെ ശിക്ഷിക്കണമെന്നും.
AlRWO സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെടുന്നു. ഷീബ എ.ജെ യുടെ അദ്ധ്യക്ഷതയിൽ, സംസ്ഥാന സെൻ്ററിൽ ചേർന്നയോഗത്തിൽ എ.എം. സ്മിത, ബിജി ലാലിച്ചൻ, എന്നിവർ പ്രസംഗിച്ചു.

18/5/24
കോഴിക്കോട്

എ.എം സമിത
കൺവീനർ
AlRWO
സംസ്ഥാന കമ്മിറ്റി
808660 2901

You may also like

Leave a Comment