Home » ഗോഡ്സേയുടെ അനുയായികൾ കേരളത്തിലും പിടിമുറുക്കാൻ ശ്രമിക്കുന്നു – കൾച്ചറൽ ഫോറം

ഗോഡ്സേയുടെ അനുയായികൾ കേരളത്തിലും പിടിമുറുക്കാൻ ശ്രമിക്കുന്നു – കൾച്ചറൽ ഫോറം

by Jayarajan C N
ഗോഡ്സേയുടെ അനുയായികൾ കേരളത്തിലും പിടിമുറുക്കാൻ ശ്രമിക്കുന്നു
കൾച്ചറൽ ഫോറം
കോഴിക്കോട് NIT പോലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപിക രാഷ്ട്രപിതാവിൻ്റെ ഘാതകനായ  ഗോഡ്സെയെ പ്രകീർത്തിക്കുന്നത് യാദൃശ്ചിക സംഭവമല്ലെന്നും,ഹിന്ദുത്വ ഭീകരത കേരളത്തിലേതടക്കമുള്ള കേമ്പസുകളിൽ പിടിമുറുക്കുന്നതിൻ്റെ ലക്ഷണമാണെന്നും  വർഗീയത പരത്തുന്ന ഷൈജാ ആണ്ടവനെന്ന പ്രൊഫസറെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും കൾച്ചറൽ ഫോറം സംസ്ഥാന കൺവീനർ വേണുഗോപാലൻ കുനിയിൽ പിണറായി സർക്കാറിനോടാവശ്യപ്പെട്ടു.
ജനുവരി 22 നു നടന്ന രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് NIT യിൽ ഹിന്ദുത്വ ശക്തികൾ നടത്തിയ ജനാധിപത്യ വിരുദ്ധ ഇടപെടലിനെതിരെ പ്രതികരിച്ച വൈശാഖ് പ്രേം കുമാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് അഭിവാദ്യം അർപ്പിച്ചും  ഗാന്ധി കൊലയാളി, വംശ വെറിയൻ ഗോഡ്സെയെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തു വന്ന NITC പ്രൊഫസർ ഷൈജാ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ടും Cultural Forum Kerala യുടെ ആഭിമുഖ്യത്തിൽ   കട്ടാങ്ങലിൽ ( NIT പരിസരം)  പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..
ലെനിന. എ. എം, കെ.വി.ഹരിഹരൻ, വി.എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു
കാട്ടാങ്ങൽ ടൌണിൽ നടന്ന പ്രകടനത്തിന് സുനിൽ കുമാർ.കെ. പി, രാജു വാവാട് എന്നിവർ നേതൃത്വം നൽകി.
കെ. വി. ഹരിഹരൻ
കൺവീനർ
കൾച്ചറൽ ഫോറം
കോഴിക്കോട് ജില്ലാ കമ്മിറ്റി
6/2/ 24

You may also like

Leave a Comment