TUCI പ്രസ് റിലീസ്
ധാരാവി തൊഴിലാളികൾക്കായുള്ള അദാനി പുനർവികസന പദ്ധതിയുടെ ധാരണാപത്രം തള്ളിക്കളയുക!
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയുടെ പുനർവികസനത്തിന്റെ പേരിൽ തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്ന ബിജെപി സർക്കാരിന്റെ നീക്കത്തെ ട്രേഡ് യൂണിയൻ സെന്റർ ഓഫ് ഇന്ത്യ (TUCI) സെൻട്രൽ കോർഡിനേഷൻ കമ്മിറ്റി (CCC) ശക്തമായി എതിർക്കുകയും 23,000 കോടി രൂപയുടെ പിപിപി (Public Private Partnership) പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ‘ധാരാവിയെ രക്ഷിക്കൂ’ എന്ന് ഇപ്പോൾ മുറവിളി കൂട്ടുന്ന ശിവസേനയുടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കെയാണ് ധാരാവി പുനർവികസന പദ്ധതി വിജ്ഞാപനം ചെയ്തത്. ധാരാവിയിലെ 259 ഏക്കർ ചേരിനിവാസികളുടെ വാസഭൂമി അദാനി ഗ്രൂപ്പിന് വിൽക്കുമ്പോൾ മഹാഅഘാഡി പാർട്ടികളെ മോദി വിശ്വാസത്തിലെടുക്കണമെന്നാണ് ശിവസേനയുടെ വാദം. വികസനത്തിന്റെ പേരിൽ കോർപ്പറേറ്റ് കമ്പനികളുടെ കൊള്ളയെ പിന്തുണയ്ക്കുന്ന ബിജെപിയുടെയും ശിവസേനയുടെയും നിലപാടിൽ യാതൊ ഒ വ്യത്യാസവുമില്ല. പത്ത് ലക്ഷത്തിലധികം അസംഘടിത ഫാക്ടറി കരാർ തൊഴിലാളികൾ, നിർമ്മാണം, ഹെഡ്ലോഡിംഗ്, ഗാർഹിക, ഹൗസ് കീപ്പിംഗ്, ഓട്ടോറിക്ഷ, വാഹന-ഓട്ടോമൊബൈൽ ഡ്രൈവർമാർ, ഹോട്ടൽ-ഷോപ്പ് കീപ്പിംഗ് തൊഴിലാളികൾ, കുടിൽ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവർ തങ്ങളുടെ “ജന്മഭൂമി” യായി കണക്കാക്കുന്ന ധാരാവിയിൽ താമസിക്കുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (GDP) ത്തിൽ ധാരാവിയുടെ സംഭാവന 100 കോടിയിലധികം വരും.
മുംബൈയുടെ ഹൃദയ ഭാഗത്ത് ലക്ഷക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ഭൂമിയിലാണ് കോർപ്പറേറ്റ് കണ്ണും നട്ടിരിക്കുന്നത്. ചേരി നിവാസികൾക്കായി 170 ഏക്കറിൽ ഹഡ്‌കോ (HUDCO) മാതൃകയിലുള്ള ഒരു ബഹുനില വീട് നിർമ്മിക്കാനും ബാക്കിയുള്ള 189 ഏക്കർ റിയൽ എസ്റ്റേറ്റ്-ഗ്ലോബൽ അപ്പാർട്ട്‌മെന്റ് പ്രോജക്റ്റിനായി നീക്കിവയ്ക്കാനുമാണ് അദാനി ഉദ്ദേശിക്കുന്നത്. അതിനാൽ, ചേരി നിവാസികൾക്ക് വീടെന്ന വ്യാജേന പ്രത്യേക കോളനി പണിയാൻ സ്വകാര്യ പങ്കാളിത്തത്തോടെ (PPP മാതൃകയിൽ) പ്രത്യേക ധാരാവി വികസന അതോറിറ്റി രൂപീകരിക്കാനുള്ള കൊള്ളയടിക്കുന്ന പദ്ധതിയാണ് അദാനി കമ്പനിയും ചൗക്കിദാറും തയ്യാറാക്കിയിരിക്കുന്നത്, അതും ഒരു വിഭാഗം തൊഴിലാളികൾക്ക് മാത്രം.
അതിനാൽ, “അദാനിയെ പുറത്താക്കൂ, ധാരാവിയെ രക്ഷിക്കൂ” എന്ന കേന്ദ്ര മുദ്രാവാക്യമുയർത്തി സംയുക്ത സമരം ഏറ്റെടുക്കാൻ ടിയുസിഐ കേന്ദ്ര ഏകോപന സമിതി തൊഴിലാളി സംഘടനകളോടും, ചേരി നിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യഥാർത്ഥ ഇടതുപക്ഷ പാർട്ടികളോടും, സംഘടനകളോടും അഭ്യർത്ഥിക്കുന്നു.
ആർ.മനസയ്യ കേന്ദ്ര കോ-ഓർഡിനേറ്റർ സി.സി.സി., ടി.യു.സി.ഐ ഡൽഹി 18-12-2023