ബി.ജെ.പിക്ക് വോട്ടു കുറയ്ക്കുക എന്ന അജണ്ടയിൽ രാഷ്ട്രീയ കേമ്പയിൻ ഉയർത്തി മുന്നേറുക.
പി. എൻ ഗോപീകൃഷ്ണൻ
എല്ലാ അഭിപ്രായ വിത്യാസങ്ങളെയും മാറ്റിവെച്ച് ഇന്ത്യയിലെ അധികാര വ്യവസ്ഥയിൽ നിന്ന് RSS നേതൃത്വം കൊടുക്കുന്ന ഫാസിസത്തെ പുറത്താക്കുന്നതിന്ന് ചരിത്ര പരമായ നിലപാട് എടുക്കണമെന്ന് പ്രശസ്ത കവി പി.എൻ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു.
തൃശൂർ തെക്കേ ഗോപുരനടയിൽ ചേർന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അറിയപ്പെട്ടവരുടെ മാത്രം ചരിത്രമല്ല അറിയപ്പെടാത്തവരുടേതു കൂടിയാണ്. ബ്രാഹ്മണിക്കൽ ഹിന്ദുത്വം അഴിച്ചു വിട്ട വർഗ്ഗീയ കലാപങ്ങളെയും വിഭജന അജണ്ടകളേയും പ്രതിരോധിക്കാൻ പാട്യാല പോലെയുള്ള ഒരു പ്രദേശത്ത് നിന്ന് കാൽനടയായി നവ്ഖാലിയിലെത്തിയ ബീഗം അബ്ദസ്സലാമിനെ പ്പോലുള്ള ധീരവനിതകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയത്. ഇരുപത്തി അഞ്ച് ദിവസം നിരാഹാരം കിടന്ന് പൊരുതിയാണ് അവർ വർഗ്ഗിയകലാപങ്ങളെ നേരിട്ടത്.ഇന്ന് ഇന്ത്യയിൽ രൂപപ്പെട്ട ഫാസിസത്തിന് 100 വർഷത്തെ ചരിത്രമുണ്ട് എന്ന് നാം തിരിച്ചറിയാതെ പോകരുത്.
കീറിപ്പറിഞ്ഞ ഇന്ത്യാ രാജ്യത്തെ തുന്നിക്കൂട്ടിയത് രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ വിശാല ഐക്യമാണ്.
കമ്മ്യൂണിസ്റ്റുകാരും, അംബേദ്കറിസ്റ്റുകളും ജനാധിപത്യ പ്രസ്ഥാനങ്ങളും, ദളിത് പ്രസ്ഥാനങ്ങളും അടങ്ങുന്ന ഈ സമ്മേളനം പ്രതീക്ഷ നൽകുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. കുസുമം ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിനു മുന്നോടിയായി നിഷാ രാജേഷ് ഡോ.ബി.ആർ. അബേദ്ക്കർ അനുസ്മരണം നടത്തി.
കെ.എൻ രാമചന്ദ്രൻ ,സണ്ണി എം കപിക്കാട്, . ഐ ഗോപിനാഥ് , അഡ്വ. സാബി ജോസഫ്, ടി.ആർ രമേഷ് , മനോജ് വി കൊടുങ്ങല്ലൂർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.പി.എൻ പ്രോവിൻ്റ് സ്വാഗതം പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി തുല്യപ്രാതിനിധ്യവും ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എം.സുൾഫത്ത് വിഷയാവതരണം നടത്തി.
സി.ആർ. നീലകണ്ഠൻ, അഡ്വ. കുക്കു ദേവകി, പി.കൃഷ്ണമ്മാൾ, നെജു ഇസ്മയിൽ , എ.എം. സ്മിത, ബൽക്കിസ് ബാനു എന്നിവർ സംസാരിച്ചു.
കെ.ശിവരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം CPI (ML) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി പി.ജെ.ജെയിംസ് ഉദ്ഘാടനം ചെയ്തു. MCPl സംസ്ഥാന സെക്രട്ടറി എം.ശ്രീകുമാർ, CPI (ML) സംസ്ഥാന സെക്രട്ടറി പി.സുശീലൻ , ഗോത്ര മഹാസഭ ചെയർമാൻ എം. ഗീതാനന്ദൻ ,
SUCI നേതാവ് ജ്യോതി കൃഷ്ണൻ , പി.എം.അബ്ദുൾ ഹാജി, എ.കെ. സന്തോഷ് എം.കെ. ദാസൻ , ടി.കെ.വാസു എൻ.ഡി വേണു എന്നിവർ പ്രസംഗിച്ചു.