Home » അട്ടപ്പാടി ഒരു ജനാധിപത്യ പ്രദേശമല്ലേ? – ടി ആർ ചന്ദ്രൻ

അട്ടപ്പാടി ഒരു ജനാധിപത്യ പ്രദേശമല്ലേ? – ടി ആർ ചന്ദ്രൻ

by Jayarajan C N

അട്ടപ്പാടി ആദിവാസി ഭൂമി പ്രശ്നം പത്രത്തിൽ എഴുതിയാൽ പൊതു ശല്യം എന്ന പേരിൽ (2011 ലെ KP Act 120 (0) ) കേസ്സ്. അട്ടപ്പാടി ഒരു ജനാധിപത്യ പ്രദേശമല്ലേ ?

ഇന്ത്യയിൽ അല്ലേ. കേരളത്തിൽഅല്ലേ ഒരു പക്ഷെ പാകിസ്താനിൽ ആയിരിക്കും? അതുകൊണ്ടാണ് ഇത്തരത്തിൽ ഈ ആക്റ്റ് ഉപയോഗിച്ച് കേസ്സ്. ഇങ്ങനെ കേസ്സ് എടുത്താൽ ഇന്ത്യയിലും, കേരളത്തിലും ഒരു പത്രവും, രാവിലെ വീടുകളിൽ എത്തില്ല. തീർച്ച
അട്ടപ്പാടി ആദിവാസി ഭൂമി പ്രശ്നം തീർക്കാൻ ഇടത് വലത് പക്ഷ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കില്ല. കാരണം ആദിവാസികൾ അല്ലാത്തവർരുടെ വോട്ട് കിട്ടില്ല. അവരുടെ കൈകൂലി കിട്ടില്ല. അവരെ സുഖപ്പിക്കാൻ കാണിക്കുന്ന വ്യാഗ്ര ത യാണ് ഇത്. ആദിവാസി കുട്ടികൾ പോഷാഹാര കുറവ് മൂലം മരണമടയുന്നു. സിക്കിൾ സെൽ അനീമിയ കുടുന്നു. സൗജന്യങ്ങൾ നൽകി ആദിവാസി യെ മനപൂർവ്വം ഭൂമിയിൽ നിന്ന് ആകറ്റുന്നു കള്ള രേഖകൾ ഉണ്ടാക്കി ആദിവാസി ഭ്രുമിതട്ടിയെടു ക്കുന്നു. കള്ള പട്ടയം ഉണ്ടാക്കുന്ന ഫാക്ടറി തന്നെ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നു. മണ്ണാർക്കാട് സബ് രജിസ്ട്രറാർ ഓഫീസൽ നടന്ന രജിസ്ട്രഷനിൽ ഒപ്പ് പരിശോധിച്ചാൽ തന്നെ ഒറ്റ നോട്ടത്തിൽ മനസ്സിലാകും! എല്ലാ ആദിവാസികളും ഒരുപോലെ ഒപ്പിടുന്നു. കൈ വിരൽ വെച്ച് നടന്നവർ ഒരു സുപ്രഭാതത്തിൽ ഡിഗ്രി ഹോൾഡ്ഴേസ് ആയി എന്നു ചുരുക്കം. ആദിവാസി യെ നന്നാക്കാൻ വേണ്ടി രണ്ട് ആക്റ്റ് വന്നു. 1975ലും അത് നടപ്പിലാക്കാൻ 99 ലും കൊണ്ടുവന്നു. ആദിവാസി ഭൂമി ആദിവാസി അല്ലാത്തവർക്ക് കൊടുക്കാൻ ആദിവാസി യുടെ പേരിൽ ഒരു act. ഇത് മാത്രല്ല . ബഹുമാനപ്പെട്ട സുപ്രീ o കോടതിയെയും പറഞ്ഞ് വിശ്വസിപ്പിച്ചു.. ആദിവാസിക്ക് വേണ്ടി വാദിക്കേണ്ട, Act ഉണ്ടാക്കിയ സർക്കാർ തന്നെ മറ്റുള്ളവർക്ക് വേണ്ടി വാദിച്ചു. ആദിവാസികൾക്ക് വേണ്ടി ഹാജരായ NGO വക്കീലന്മാർ മലയോര പുത്ര മാർക്ക് വേണ്ടി വാദിച്ചു. (മലയോര പുത്ര ന്മാർ ആദിവാസി അല്ല )
അങ്ങനെ Act വീണു. എന്നാലും ആക്റ്റിന്റെ വാലിൽ കുറച്ച് ജീവൻ ഉള്ളത് കൊണ്ട് ഇങ്ങനെ പത്രത്തിലോക്കെ വരുന്നു. അത് തെറ്റ് എന്ന് പറയാൻ ആർക്കും കഴിയില്ല. 99 Act പ്രകാരം 36 കേസ്സ് വിധി ആയി. അതിൽ ഒന്ന് സൂപ്രീ o കോടതിയുടെ ഉത്തരവ്. അത് പോലും നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ സർക്കാർ വൻ പരാജയം, ഭരണ ഘടന ലംഘനം. സാർക്കാറിനെ പിരിച്ച് വിടാൻ സമയം അതിക്രമിച്ചിരിക്കുന്നു CPI മന്ത്രിയുടെ പേരിൽ പോലും കള്ള രേഖകൾ ഉണ്ടാക്കാൻ കഴിഞ്ഞ രാഷ്ട്രിയ, ഉദ്യോഗസ്ഥന്മാർ ഇവിടെ യുള്ളപ്പോൾ അട്ടപ്പാടിയിൽ എന്തുo സംഭവിക്കും!
Dr: സുനിൽ എഴുതിയത് പച്ചയായ സത്യം. സത്യം,സത്യം. ആദിവാസി യുടെ പച്ചയായ ജീവിതം. കത്തിതീരുന്ന ജീവിത കരിക്കട്ടകൾ. ഒരു ആഗ്രഹം മാത്രമേ ആദിവാസിക്ക് ഉള്ളു.
അത് സ്വന്തം മണ്ണിൽ കിടന്ന് മരിക്കാനുള്ള അവകാശം.

You may also like

Leave a Comment