Home » “നമ്മൾ കുടുംബവീട്” സമരം ഒരു വർഷം തികയുന്നു – വിജയം ടീച്ചർ അനിശ്ചിത നിരാഹാര സമരത്തിലേക്ക്

“നമ്മൾ കുടുംബവീട്” സമരം ഒരു വർഷം തികയുന്നു – വിജയം ടീച്ചർ അനിശ്ചിത നിരാഹാര സമരത്തിലേക്ക്

by Jayarajan C N

പ്രിയ സഖാക്കളെ ,

എസ് ബാബുജിയുടെ “നമ്മൾ കുടുംബ വീട് ” കള്ള പ്രമാണമുണ്ടാക്കി കൈവശപ്പെടുത്തിയ ഉണ്ണികൃഷ്ണനിൽ നിന്നും തിരിച്ചു പിടിക്കുന്നതിനായി തുടങ്ങിയ സമരം ഒരുവർഷം തികയുന്ന ഇന്ന്, ബാബുജിയുടെ ജീവിത പങ്കാളി എൽ വിജയം ടീച്ചർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കയാണ്.

കഴിഞ്ഞ അര നൂറ്റാണ്ട് കാലം ബാങ്ക് യൂണിയൻ , പരിഷത്ത്, പരിസ്ഥിതി സാമൂഹ്യ പ്രവർത്തകനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ അടുത്ത ബന്ധുവും ആണ് സ.ബാബുജി .

പൊതുപ്രവർത്തകരായ, വാർദ്ധക്യത്തിൽ എത്തുന്ന ആളുകൾക്ക് വീടുകളിൽ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ, രോഗങ്ങളും മറ്റ് പീഡകളും സ്വയം ഏറ്റെടുക്കേണ്ടി വരുന്ന അവസരങ്ങളിൽ ഒരുമിച്ച് ചേർന്ന് സൗഹൃദം പങ്കുവെക്കുന്നതിനും സ്വാന്തനം ലഭിക്കുന്നതിനും ആയി ഒരു കമ്മ്യൂണിറ്റി ഹോം എന്നുള്ള സ്വപ്നത്തിൽ വാകത്താനം , കാടമുറിയിൽ നമ്മൾ കുടുംബവീട് എന്ന സ്ഥാപനം 2018 ൽ അദ്ദേഹം പൂർത്തീകരിക്കുന്നത്. ഇന്ന് ആ സ്ഥാപനം മറ്റൊരു വ്യക്തിയുടെ കൈവശത്തിൽ ആണ് .നിയമപരമായോ ധാർമികമായോ യാതൊരു അവകാശവും ഇല്ലാതെ അധികാരവും സമ്പത്തിന്റെ ധാർഷ്ട്യവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ഇപ്പോഴും സ്ഥാപനം കയ്യടക്കി വെച്ചിരിക്കുന്നു.കഴിഞ്ഞ ഒരു വർഷമായി അദ്ദേഹവും ജീവിത പങ്കാളി വിജയവും നിയമപരമായി ഭൂമിയുടെ അവകാശം കോടതി അനുവദിച്ചു കൊടുത്തിരിക്കുന്നതിനാൽ ഈ വീടിന്റെ ക്യാമ്പസിൽ കയറി അവിടെ ഒരു ടാർപൊളിൻ പന്തലിന്റെ കീഴിലും താത്ക്കാലിക ഷെഡിലുമായി താമസിക്കുന്നു. കോടതി വ്യവഹാരങ്ങളും നിരന്തരമായ സമരങ്ങളും കഴിഞ്ഞ ഒരു വർഷമായി നടന്നുവരുകയാണ്.

ഇന്ന് ആഗസ്റ്റ് പതിനാറാം തീയതി (സമരം ആരംഭിച്ച ഒരു വർഷം ആകുന്ന ദിവസം ) ഇവിടെ സ്ഥാപനത്തിന്റെ ഗേറ്റിന് മുന്നിൽ സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നതു് .നീതി ലഭിക്കുന്നത് വരെ സമരം തുടരുവാനാണ് അദ്ദേഹത്തിന്റേയും സമരസമിതിയുടേയും തീരുമാനം.

എസ്.ബാബുജിയേയും കുടുംബത്തേയും പുറത്താക്കി കോട്ടയം കാടമുറിയിലെ നമ്മൾ കുടുംബ വീട് കയ്യടക്കിയതിനെതിരെ ബാബുജിയുടെ പങ്കാളി എൽ.വിജയം ആരംഭിച്ചിരിക്കുന്ന സമരത്തിന്
ഓരോ ദിവസവും ഓരോ സംഘടനകളുടെ ഐക്യദാർഢ്യം നടക്കണം. മുഴുവൻ ജനാധിപത്യ വിശ്വാസികളും സമരത്തോട് ഐക്യപ്പെടണമെന്നു ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.

CPIMLRED STAR
നേതൃത്വത്തിലുള്ള ഐക്യദാർഢ്യം 19/08/23 ന് നടക്കുകയാണ്.
അന്നേ ദിവസം രാവിലെ 10 മണിക്ക് പരമാവധി സഖാക്കൾ സമര പന്തലിൽ എത്തിച്ചേരും . നീതിക്കുവേണ്ടിയുള്ള ഈ സമരത്തെ വിജയിപ്പിക്കണമെന്ന് പാർട്ടി സംസ്ഥാനകമ്മിറ്റിക്കു വേണ്ടി അഭ്യർത്ഥിക്കുകയാണ്.
എം.പി. കുഞ്ഞിക്കണാരൻ .
സെക്രട്ടറി,
സി.പി.ഐ (എം എൽ ) റെഡ് സ്റ്റാർ .
കേരളം.
26 08.2023.

You may also like

Leave a Comment