Home » വയനാട് : ആദിവാസി പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത നരാധമന്മാരെ തുറുങ്കിലടക്കുക

വയനാട് : ആദിവാസി പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത നരാധമന്മാരെ തുറുങ്കിലടക്കുക

by Jayarajan C N

വയനാട് : ആദിവാസി പെൺകുട്ടിയെ കൂട്ട ബലാൽസംഗം
ചെയ്ത നരാധമന്മാരെ തുറുങ്കിലടക്കുക

മാനന്തവാടിയിൽ ഏതാനും കശ്മലന്മാർ ചേർന്നു കൂട്ട ബലാൽസംഗം ചെയ്ത ആദിവാസി പെൺകുട്ടി കഴിഞ്ഞ ഒരാഴ്ചയായി
മരണത്തോട് മല്ലടിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് രഹസ്യ ഭാഗത്ത് ഉണ്ടായ മുറിവുകൾക്ക് .ഏഴ് തുന്നലുകൾ വേണ്ടി വന്നതായി അറിയുന്നു.
ആശുപത്രി അധികൃതർ ഇതു വരെയായിട്ടും പോലീസിന് ഇന്റിമേഷൻ കൊടുത്തിട്ടില്ല.

രാഷ്ട്രീയ കേന്ദ്രങ്ങളിൽ സ്വാധീനമുള്ള പ്രതികൾ കേസ്സ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുണ്ട്.
ആദിവാസി പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ഈ സംഭവത്തിലും വയനാട്ടിൽ
ആദിവസികൾക്കെതിരെ നടക്കുന്ന തുടർച്ചയായ അകമണങ്ങളിലും പ്രതിഷേധിച്ചു കൊണ്ട് മുന്നോട്ട് വരാൻ മുഴുവൻ മനുഷ്യ സ്നേഹികളോടും ഞങ്ങൾ അഭ്യർ ത്ഥിക്കുന്നു.

എം.പി. കുഞ്ഞിക്കണാരൻ
സെക്രട്ടറി .
CPIMLRED STAR
സംസ്ഥാന കമ്മിറ്റി.

You may also like

Leave a Comment